സ്പീക്കർ ഷംസീർ പ്രസ്താവന തിരുത്തണം

കൊച്ചി : സ്പീക്കർ എന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന എ എം ഷംസീറിനെപ്പോലുള്ളവർ മതപരമായ കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിർദേശിച്ചു. ശാസ്ത്രവും മിത്തും കൂട്ടിക്കലര്‍ത്തി സ്പീക്കര്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് ആയുധം കൊടുക്കുന്നതാണ്. ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ഇത്തരത്തിലുള്ള വിഷയങ്ങള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് പോയെന്നും വ്യക്തിപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. പരാമര്‍ശം വിശ്വാസികളെ മുറിവേല്‍പ്പിച്ചതായും […]

ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി : പാവങ്ങൾക്ക് പാർപ്പിടം ഒരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി രണ്ട് മാസത്തെ ഇടക്കാല മെഡിക്കൽ ജാമ്യം അനുവദിച്ചു. ചികിത്സ ആവശ്യം കണക്കിലെടുത്താണ് ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേശ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ വീടുകൾ നിർമിച്ചുനൽകാൻ യുഎഇ റെഡ് […]

മുങ്ങിയ തട്ടിപ്പുകാരിൽ നിന്ന് 15000 കോടി കണ്ടുകെട്ടി

ന്യൂഡൽഹി : സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തു നിന്ന് മുങ്ങിയവരിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ 15,113 കോടി രൂപ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, നിതിൻ ജയന്തിലാല്‍ സന്ദേശര, ചേതൻ ജയന്തിലാല്‍ സന്ദേശര, ദീപ്തി ചേതൻ ജയന്തിലാല്‍ സന്ദേശര, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍, ജുനൈദ് ഇഖ്ബാല്‍ മേമൻ, ഹാജ്‌റ ഇഖ്ബാല്‍ മേമൻ, ആസിഫ് ഇക്ബാല്‍ മേമൻ, രാമചന്ദ്രൻ വിശ്വനാഥൻ എന്നിങ്ങനെയുള്ളവരില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ഈ കുറ്റവാളികളില്‍ ജുനൈദ് മേമൻ, ഹാജ്‌റ മേമൻ, ആസിഫ് മേമൻ […]

ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാളം പുറത്താക്കിയ മുന്‍ഭരണാധികാരി ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാര്‍ക്ക് പൊതുമാപ്പു നല്‍കുന്നതിന്റെ ഭാഗമായാണ് സൂ ചിയ്ക്കും മാപ്പു നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സൂ ചിയുടെ ശിക്ഷാ കാലാവധി ആറ് വര്‍ഷം കുറയും. 33 വര്‍ഷം വരെ തടവു ലഭിക്കാവുന്ന 19 കുറ്റകൃത്യങ്ങളില്‍ അഞ്ചൈണ്ണത്തിനാണ് മാപ്പ് നല്‍കിയത്. എന്നാല്‍ 14 ക്രിമിനില്‍ കേസുകള്‍ സൂ ചിക്കെതിരെ നിലനില്‍ക്കുമെന്നതിനാല്‍ വീട്ടു തടങ്കലില്‍ തന്നെ തുടരുമെന്നാണ് […]

അസഫാക് ആലം ഡൽഹിയിലും കുട്ടിയെ പീഡിപ്പിച്ചു

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാക് ആലം, ഡൽഹിയിൽ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ജയിലിലായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരുമാസം തടവിൽ കിടന്നതിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു ഇയാൾ.2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസഫാക് ആലം പിടിയിലായിരുന്നു. കേരളത്തിൽ മൊബൈൽ മോഷണ കേസിലും പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് രീതി. ജോലിക്ക് […]

മണിപ്പൂർ സർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: മണിപ്പുരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്ന് നിരീക്ഷിച്ച സുപ്രിംകോടതി സർക്കാരിനെ അതിനിശിതമായി വിമർശിച്ചു. മണിപ്പുര്‍ ഡി.ജി.പിയോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ല.കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്ന് കോടതി വിലയിരുത്തി. കേസുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ വിവരങ്ങള്‍ അവ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മണിപ്പുര്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനും സുപ്രീം കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം ലഭിക്കുന്നത്. കേസുകള്‍ അന്വേഷിക്കാന്‍ മണിപ്പുര്‍ പോലീസ് അശക്തരാണെന്ന് കോടതി […]

സുരാജ് വെഞ്ഞാറമൂടിനെതിരെ കാരണം കാണിക്കല്‍ നോട്ടിസ്

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂടിനു മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഗതാഗത നിയമത്തെക്കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റയാള്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് അലക്ഷ്യമായി വാഹനമോടിച്ചതിനു പോലീസ് കേസെടുത്തു. റുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. കാര്‍ ബൈക്കുമായികൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരാജ് […]

പാക്കീസ്ഥാന്‍ സ്‌ഫോടനം: പിന്നല്‍ ഐസിസ്

കറാച്ചി: പാകിസ്ഥാനില്‍ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ (ജെ.യു.ഐ-എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടയുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ്. ടെലിഗ്രാം ചാനലിലൂടെയാണ് ഐസിസ് തീവ്രവാദികളുടെ വെളിപ്പെടുത്തല്‍. സ്‌ഫോടനത്തിന് പിന്നില്‍ ഐസിസ് ആണെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് 4.10ന് ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ ബജൗര്‍ ജില്ലയിലെ ഖറിലായിരുന്നു സ്‌ഫോടനം. അതേ സമയം,സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്നലെ 54 ആയി ഉയര്‍ന്നു. പരിക്കേറ്റ 200ഓളം പേരില്‍ 83 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ […]