മാസപ്പടി ആരോപണം: ഗവർണർ ഇടപെടും ?

  കൊച്ചി: മുഖ്യമന്ത്രി പിണാറായി വിജയൻ്റെ മകൾ വീണ വിജയനെതിരായ ‘മാസപ്പടി’ ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമെന്ന് മാധ്യമങ്ങളിൽകൂടി മനസ്സിലാക്കുന്നു. ഇത് ​ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്ന കാര്യം പിന്നീട് തീരുമാനിക്കും – അദ്ദേഹം വിശദീകരിച്ചു. അതേസമയം,രണ്ട് കമ്പനികൾ തമ്മിൽ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാൻ അവകാശമുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഏത് സേവനത്തിനാണ്‌ പണം കൈപ്പറ്റിയതെന്ന […]

വീണയും റിയാസും നിയമക്കുരുക്കിലേക്ക് 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ,  ആദായ നികുതി വകുപ്പിൽ നിന്ന് വരുമാനം മറച്ചുവെച്ചു എന്ന് രേഖകൾ. സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് മാസംതോറും കിട്ടിയ പണം അവരുടെ വരുമാനക്കണക്കിലില്ല. കമ്പനിയുമായി നിയമപരമായി കരാറുണ്ടാക്കി, അതനുസരിച്ചുനൽകിയ സേവനത്തിനാണ് വീണ പണം സ്വീകരിച്ചതെന്നാണ് സി.പി.എം. നൽകിയ വിശദീകരണം. വീണയുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പുകമ്മിഷന് നൽകിയ സത്യവാങ്മൂലം അടിസ്ഥാനമാക്കി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ.യാണ് ഇക്കാര്യം ആരോപിക്കുന്നത്. 2020-ലാണ് വീണയും റിയാസുമായുള്ള വിവാഹം. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ […]

ഏററുമുട്ടൽ കൊല: റിപ്പോർട്ട് തേടി സുപ്രിംകോടതി

  ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിലെ നിയമ പരിപാലന  സംവിധാനത്തിലും സുപ്രിംകോടതിക്ക് ആശങ്ക. യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. കഴിഞ്ഞ ആറു വർഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന അഡ്വക്കേറ്റ് ജനറലിനു നിർദേശം നൽകിയത്. ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ഏറ്റുമുട്ടൽ […]

മൽസരം ചാണ്ടി ഉമ്മനും ജയ്ക് സി തോമസും തമ്മിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന പുതുപ്പള്ളിയിൽ സി പി എം നേതാവ് ജയ്‌ക് സി തോമസ് ആയിരിക്കും ഇടതുമുന്നണി സ്ഥാനാർഥി. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. . രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് തോമസിന്‍റെ പേര് തന്നെയായിരുന്നു […]

മണിപ്പൂർ കലാപം: റിപ്പോർട്ട് രണ്ടുമാസത്തിനകം

ന്യൂഡൽഹി: മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകി. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13 ന് കോടതി പരിഗണിക്കും മണിപ്പൂർ കലാപം സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടൽ. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ […]

ജനങ്ങൾക്ക് വിശ്വാസം: വീണ്ടും വിജയം നേടുമെന്ന് മോദി

ന്യൂഡൽഹി: ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും എൻ ഡി എ മികച്ച വിജയം നേടും – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്  മറുപടി നൽകുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. 2024 ല്‍ ബിജെപിക്ക് റെക്കോ‍ർഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുൽ‌ ​ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാർക്ക് പോലും […]

മാസപ്പടി വിവാദം മുക്കി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ നിയമസഭയിൽ ഉന്നയിക്കാതെ ഒളിച്ചോടി പ്രതിപക്ഷം. വിവാദവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകാൻ പോലും പ്രതിപക്ഷം തയാറായില്ല. എന്നാൽ സി. എം. ആർ എൽ ഉടമ ശശിധരൻ കർത്തയിൽ നിന്നും യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും […]

എല്ലാം നിയമപരം: വീണാ വിജയനെ ന്യായീകരിച്ച് സി.പി.എം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ സിപിഎം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്‌. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയത്‌. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്‌. . സി.എം.ആര്‍.എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ്‌ ഇന്ററിം സെറ്റില്‍മെന്റ്‌ ബോര്‍ഡിന്‌ മുമ്പിലേക്ക്‌ പോയത്‌. ഈ വിഷയത്തില്‍ വീണയുടെ കമ്പനി […]

അമിത് ഷായ്ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി : ലോക്‌സഭയിൽ മന്ത്രി അമിത് ഷായ്ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. മഹാരാഷ്ടയിൽ, രാഹുല്‍ഗാന്ധി സന്ദർശിച്ച കലാവതിയെന്ന സ്ത്രീക്ക് വീടും റേഷനും വൈദ്യുതിയും നല്‍കിയത് മോദി സ‍‍ർക്കാരാണെന്ന  അമിത് ഷായുടെ പരാമർശത്തിനെതിരെ ആണ് നോട്ടീസ്. കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോ‍റാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. . അമിത് ഷാ പറയുന്നത് തെറ്റാണെന്നും രാഹുല്‍ഗാന്ധിയാണ് തങ്ങളെ സഹായിച്ചതെന്നും കലാവതി വെളിപ്പെടുത്തുന്ന വിഡീയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, […]

മാസപ്പടി വിവാദം; എല്ലാം സുതാര്യമെന്ന് ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ‘മാസപ്പടി’ വിവാദത്തിൽ കഴമ്പില്ലെന്ന് ഇടതുപക്ഷ മുന്നണി കൺവീനർ ഇ.പി.ജയരാജൻ. ‘‘അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്. അവർ വലിയൊരു സ്ഥാപനത്തിന്റെ കൺസൾട്ടന്റാണ്. ഒരു കമ്പനി ഒരു കൺസൾട്ടന്റിന്റെ സേവനം വാങ്ങുന്നു. അതിന് ഇരു കമ്പനികളും തമ്മിൽ ധാരണയുണ്ടാക്കുന്നു. അത് സംബന്ധിച്ച് എല്ലാം സുതാര്യമായിത്തന്നെ നടത്തുന്നു. ഇതിൽ എന്താണ് പ്രശ്നം? ഇന്നത്തെ കാലത്ത് ഐടി മേഖലയിൽ സ്ഥാപനങ്ങളും കൺസൾട്ടൻസികളും ഒരുപാടുണ്ട്. ആവശ്യമുള്ളവർക്കു സേവനം നൽകി പ്രവർത്തിക്കുന്ന കൺസൾട്ടൻസികളാണിത്. അതിന്റെ ഭാഗമായി […]