ആട്ടം മികച്ച ചിത്രം: നടൻ ഋഷഭ് ഷെട്ടി

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ തീരുമാനിച്ചു.ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സൗദി വെള്ളക്ക കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ തന്നെ ഗായികയ്ക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീ സ്വന്തമാക്കി. നടനുള്ള പുരസ്‌കാരം ഋഷഭ് ഷെട്ടി  നേടി . കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്.   നടിക്കുള്ള പുരസ്കാരം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോനും കച്ച് എക്‌സ്‌പ്രസിലെ […]

സി. അച്യുതമേനോന്‍ – ഓർമ്മദിനം ഇന്ന്

  ആർ. ഗോപാലകൃഷ്ണൻ  🔸🔸 സി.അച്യുതമേനോൻ വിടപറഞ്ഞിട്ട്  ഇന്ന് 33 വർഷം തികയുന്നു…. എങ്കിലും ജനമനസ്സുകളിൽ അച്യുതമേനോൻ  ജീവിക്കുന്നു. ആത്മാർഥത കൊണ്ടും ആർജവം കൊണ്ടും ബഹുജന പ്രീതി നേടിയ രാഷ്ട്രീയ നേതാവായിരുന്നു അച്യുതമേനോൻ. ഇന്നും ആളുകൾ അച്യുതമേനോനെന്ന മുൻ മുഖ്യമന്ത്രിയുടെ കർമ്മ കുശലതയും ലാളിത്യം ഓർക്കുന്നു….  അച്ചുത മേനോന്റെ കാലത്തിനുശേഷം, ഈ ഗുണങ്ങളോടൊപ്പം മനുഷ്യസ്നേഹവും ദീനാനുകമ്പയും കൂടി പ്രകടിപ്പിച്ച ഉമ്മൻ ചാണ്ടിക്ക് മാത്രമെ വ്യാപക ജനപ്രീതി നേടാനായിട്ടുള്ളു. തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രി പദവി വഹിച്ച ‘ആദ്യ’ത്തെ ആളാണ് […]

പൗരത്വം ഒന്ന്, നിയമം പലത്

പി.രാജൻ. നിയമം മതേതരമാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.ഭാരതത്തിലെ എല്ലാ പൗരന്മാർക്കും ഏകീകൃതമായ വ്യക്തിനിയമങ്ങൾ നടപ്പിലാക്കണമെന്ന് ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന നടപടി തന്നെയാണിത്.ഭരണഘനയും പൊക്കിപ്പിടിച്ച് നടന്നവർ ഈ നടപടിയിൽ സഹകരിക്കുയാണ് വേണ്ടത്. മാത്രമല്ലാ ഇങ്ങനെ നിയമ നിർമ്മാണം നടത്തണമെന്ന് സുപ്രിം കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. വിവാഹം വിവാഹമോചനം പിന്തുടർച്ചാവകാശം സ്വത്തവകാശം,ദത്തെടുക്കൻ എന്നീ കാര്യങ്ങളിൽ ന്യൂനപക്ഷ മതക്കാർക്ക് വ്യത്യസ്തമായ നിയമ വ്യവസ്ഥ തുടരുന്നത് ഒരു മതേതര ജനാധിപത്യ രാജ്യത്തിനു പേർന്നതല്ല. സോഷ്യലിസം ഭാരതത്തിൻ്റെ പ്രഖ്യാപിതമായ ലക്ഷ്യമായിരിക്കെ, സ്ത്രീ പുരുഷന്മാരുടെ […]

തങ്കലാൻ ദളിത് ചരിത്രത്തിൻ്റെ പുനർനിർമ്മിതി

  ഡോ.ജോസ് ജോസഫ്.  കീഴാളരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പോരാട്ടങ്ങളുടെ രാഷ്ട്രീയം വ്യത്യസ്തമായി പറയാൻ എന്നും ശ്രമിച്ചിട്ടുള്ള സംവിധായകനാണ് പാ.രഞ്ജിത്.  ഫാൻ്റസിയും മിസ്റ്റിസിസവും മാജിക്കൽ റിയലിസവും ഇഴചേർത്ത് ദളിത് ചരിത്രം പുനർനിർമ്മിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിൻ്റെ പുതിയ ചിത്രം തങ്കലാൻ. കെ ജി എഫ് ഒന്നും രണ്ടും ചിത്രങ്ങൾ കോലാർ ഗോൾഡ് ഫീൽഡ്സ് അടച്ചു പൂട്ടുന്നതിനു മുമ്പുള്ള ചരിത്രമാണ് പറഞ്ഞതെങ്കിൽ കോളാർ സ്വർണ്ണ ഖനികൾ കണ്ടെത്തിയ തമിഴ് വംശജരായ ഗോത്രവർഗ്ഗക്കാരുടെ പോരാട്ടങ്ങളുടെയും കരുത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും കഥയാണ്  തങ്കലാൻ. സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിലുള്ള […]

ഏക വ്യക്തി നിയമവും ഒന്നിച്ചുള്ള തിരഞ്ഞെടുപ്പും വരും :പ്രധാനമന്ത്രി

ന്യൂഡൽഹി : എൻ. ഡി. എ സർക്കാരിന്റെ അജണ്ടയിലുള്ള ഏറെ വിവാദപരമായ രണ്ട് നയങ്ങളായ ഏക വ്യക്തി നിയമവും ഒരുരാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിനിയമങ്ങൾ ചർച്ച ചെയ്യണമെന്ന് മോദി പറഞ്ഞു. വിവേചനപരമായ സാമുദായിക നിയമങ്ങൾ നിർത്തലാക്കി മതേതര സിവിൽ കോഡ് നടപ്പിലാക്കണം. ഒരുരാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പിനെ പിന്തുണച്ച അദ്ദേഹം, രാഷ്ട്രം അതിനായി ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. അടിക്കടിയുള്ള തിരഞ്ഞെടുപ്പിൽ രാജ്യത്തെ സ്തംഭനാവസ്ഥയിൽ എത്തിക്കുന്നുവെന്നും പദ്ധതികളും സംരംഭങ്ങളും […]

ജനനേന്ദ്രിയം മുറിച്ച കേസിൽ ആദ്യ കുറ്റപത്രം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം  പെൺകുട്ടി  മുറിച്ച കേസിൽ,ഏഴ് വർഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം സമർപ്പിച്ചു. ബലാൽസംഗക്കേസിൽ  സ്വാമിക്കെതിരായ കുററപത്രം ആണിത്. സ്വാമിക്കെതിരെ ബലാത്സംഗത്തിനും മുറിച്ച പെൺകുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനുമെതിരെ ജനനേന്ദ്രിയം  മുറിച്ചതിനുമായി ക്രൈംബ്രാഞ്ച് രണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെണ്‍കുട്ടിക്കും അയ്യപ്പദാസിനുമെതിരെയുള്ള കേസിലെ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കും. തിരുവന്തപുരം പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു പീഡന ശ്രമം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. ഉപദ്രവം ചെറുക്കാനാണ് പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. 2017 -മെയ് […]

അവിടെയും സർക്കാർ രാഹുലിനെ തഴഞ്ഞു….

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് കസേര നൽകിയത് പ്രോട്ടോക്കോള്‍ പാലിക്കാതെ. നാലാം നിരയിൽ ആയിരുന്നു ഇരിപ്പടം അനുവദിച്ചത്. പ്രതിപക്ഷനേതാവ് ആദ്യനിരയില്‍ ഇരിക്കണമെന്നാണ് കീഴ്വഴക്കം. ഒളിംപിക്സ് ജേതാക്കള്‍ക്ക് ഇരിപ്പിടം ഒരുക്കാനാണ് ഈ ക്രമീകരണമെന്നാണ് സർക്കാർ വിശദീകരണം. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷത്തിനുശേഷമാണ്. ചടങ്ങിന്റെ മുന്‍ നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, അമിത് ഷാ, എസ്. ജയശങ്കര്‍ എന്നിവരായിരുന്നു.ഇവര്‍ക്കൊപ്പമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. ലോക്‌സഭാ പ്രതിപക്ഷ […]

വൈദ്യുതി നിയന്ത്രണം വരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവ് വന്നതിനാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്‌ഇബിയുടെ അറിയിപ്പ്. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് പ്രധാന കാരണം. ഇതിന് പുറമെ വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ദ്ധനവുണ്ടായി. വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് […]