കാലം എല്ലാറ്റിനും കണക്കെടുക്കും

എസ്. ശ്രീകണ്ഠൻ പിണറായിസത്തിൽ കാനം അഴകുഴമ്പായോ?. സിപിഐ സെക്രട്ടറി പദത്തിൽ കാനം ശോഭിച്ചോ മങ്ങിയോ?. എന്താണ് പൊതുജന വിവക്ഷ?. മരണം കണക്കെടുപ്പിൻ്റെ സമയമല്ലെന്ന് പറഞ്ഞ് വിമർശിച്ചേക്കാം. പക്ഷെ, മരണം വെറും സ്തുതി പാടാനുള്ളതാണോ?. ആകാശത്തേക്ക് മുഷ്ടി ചുരുട്ടി നാലേറ്. അതു കൊണ്ടായോ കമ്യൂണിസം. കാനത്തെ പ്രൊഫൈലു ചെയ്ത മാധ്യമങ്ങൾ ഈ കണക്കെടുപ്പ് ശരിയാംവണ്ണം നടത്തിയോ?. അക്കാദമിക താൽപ്പര്യത്തോടെ രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് എല്ലാം ബോദ്ധ്യമായിട്ടുണ്ടാവും. നിയമസഭാ സാമാജികനായി, വർഗ ബഹുജന സംഘടനകളുടെ നേതൃതലത്തിൽ ഒക്കെ കാട്ടിയ വീറും ഉശിരും […]

വാൽക്കണ്ണെഴുതിയ  വനപുഷ്പം പോലെ…

സതീഷ് കുമാർ വിശാഖപട്ടണം ഒരു സിനിമ ബോക്സോഫീസിൽ വമ്പൻ വിജയം കൈവരിച്ചാൽ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് സ്വാഭാവികമാണല്ലോ …? ഇത്തരം ചിത്രങ്ങളിൽ അതാതു ഭാഷകളിലെ  മാർക്കറ്റ് വാല്യൂ ഉള്ള നായികാനായകന്മാരായിരിക്കും അഭിനയിക്കുക . എന്നാൽ ഒരു ഭാഷയിൽ വൻവിജയം നേടിയ ചിത്രത്തിലെ നായിക  എല്ലാ ഭാഷകളിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ച്‌ വലിയ വിജയം നേടിയെടുത്ത ചരിത്രവും നമുക്ക് അപരിചിതമല്ല. 1974-ൽ മഞ്ഞിലാസിന്റെ ബാനറിൽ എം ഓ ജോസഫ് നിർമ്മിച്ച്  കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് ലക്ഷ്മി […]

ഗവര്‍ണര്‍ക്ക് വഴങ്ങി പോലീസ്; ഗുരുതര വകുപ്പുകള്‍ ചുമത്തി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെയുള്ള എസ് എഫ് ഐ പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍‍ഡ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ വാഹനത്തിന് കേടുപാടുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. വാഹനത്തിന് 76,357 രൂപയുടെ കേടുപാടുണ്ടായെന്നാണ് പറയുന്നത്. ഗവര്‍ണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.ഐപിസി 143 , 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് ഈ നടപടി. ഗവര്‍ണറുടെ ആവശ്യപ്രകാരമാണ് ഐ.പി.സി 124 അനുസരിച്ചു കേസെടുത്തതതെന്നാണ് സുചന.ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ […]

കല്പാന്തകാലത്തോളം …

സതീഷ് കുമാർ വിശാഖപട്ടണം കായംകുളം കേരള ആർട്ട്സ് ക്ലബ്ബിന്റെ “രാമരാജ്യം “എന്ന നാടകം കണ്ടുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത മലയാള സാഹിത്യകാരനായ മലയാറ്റൂർ രാമകൃഷ്ണനും പത്നി വേണിയും . നാടകത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ വേണിക്ക് വളരെ ഇഷ്ടമായി. ഏതാണ്ട് ഇതേ സമയത്തായിരുന്നു മലയാറ്റൂർ കഥയെഴുതി  പി. എൻ. മേനോൻ സംവിധാനം ചെയ്യുന്ന “ഗായത്രി “എന്ന സിനിമയുടെ പ്രാരംഭ ജോലികൾ നടന്നുകൊണ്ടിരുന്നത്. ഗായത്രിയിലെ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവർ ഒരു പുതുമുഖത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മലയാറ്റൂരിന്റെ […]

ഷൂ ഏറ് എങ്ങനെ വധശ്രമമാകും? കോടതി

പെരുമ്പാവൂർ : നവകേരള സദസ്സ് ബസിനു നേരെ ഷൂസ് എറിഞ്ഞാല്‍ എങ്ങനെ വധശ്രമത്തിന് കേസ് എടുക്കാന്‍ കഴിയുമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ചോദിച്ചു. നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും കോടതി പറഞ്ഞു നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പോലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ് യൂ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം. കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതി ഈ പരാമർശങ്ങൾ നടത്തിയത്. […]

കള്ളപ്പണ വേട്ട: കോൺഗ്രസ് എം പി യുടെ കമ്പനിയിൽ നിന്ന് 353.5 കോടി രൂപ

ന്യൂഡൽഹി: ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി: ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട കള്ളപ്പണ വേട്ടയിൽ 353.5 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. അമ്പത് ബാങ്ക് ഉദ്യോഗസ്ഥർ 40 കൗണ്ടിംഗ് മെഷീനുകൾ ഉപയോ​ഗിച്ച് രാവും പകലുമില്ലാതെ അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് നോട്ടെണ്ണൽ പൂർത്തിയാക്കിയത്.നാടൻ മദ്യവിൽപ്പനയിൽ നിന്ന് ലഭിച്ച കണക്കിൽപ്പെടാത്ത വരുമാനമാണെന്നാണ് ഇതെന്നണ് പ്രാഥമിക നി​ഗമനം. എംപിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് ഈ അനധികൃത പണം പിടിച്ചെടുത്തത്. രാജ്യത്തുതന്നെ പണമായി ഏറ്റവും […]

ജമ്മു കശ്മീരിന് പ്രത്യേക പദവി ഇല്ലെന്ന് സുപ്രിം കോടതി

ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി സുപ്രീംകോടതി ശരിവെച്ചു. ഇതോടെ  ഇക്കാര്യത്തിൽ കടൂത്ത വിമർശനം കേട്ട കേന്ദ്ര സർക്കാരിനു ആശ്വാസമായി. പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താൽകാലികമായിരുന്നുവെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു.എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്താനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. രണ്ട് ഉത്തരവുകളിലൂടെയാണ് രാഷ്ട്രപതി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ആദ്യം 370 അനുച്ഛേദത്തിൽ ഭേദഗതി വരുത്തി ഭരണഘടന നിർമ്മാണ […]

കോവിഡ്: കൂടുതല്‍ കേസുകള്‍ കേരളത്തില്‍

ന്യൂഡല്‍ഹി: കോവിഡ് രോഗം വീണ്ടും പടരുമ്പോൾ കേരളം കടുത്ത ആശങ്കയിലായി. രാജ്യത്ത് പുതുതായി 166 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോൾ അതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്ന് ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി.സമീപകാലത്തെ പ്രതിദിന ശരാശരി കേസുകള്‍ ഏകദേശം 100 ആണ്. ഏറ്റവും പുതിയ കേസുകള്‍ പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ശൈത്യകാലവുമായി ബന്ധപ്പെട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ പ്രിതിദിന കേസുകള്‍ […]