മണിപ്പൂരിൽ സുപ്രിംകോടതി ഇടപെടൽ

ന്യൂഡൽഹി: വംശീയ കലാപത്തെ തുടർന്ന് ഭരണ സംവിധാനം തകർന്ന മണിപ്പൂരിൽ സുപ്രിംകോടതി ഇടപെടുന്നു. പ്രശ്നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ചു. നിയമവാഴ്ച  പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഗീത മിത്തൽ, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്ന സമിതിയാണ് ഈ ചുമതല വഹിക്കുക. […]

വിജ്ഞാപനമായി ; രാഹുൽ വീണ്ടും ലോക്സഭയിൽ

ന്യൂഡൽഹി: അപകീര്‍ത്തികേസിലെ വിധി സുപ്രിംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയതോടെ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധിക്ക് പങ്കെടുക്കാനാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. പ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും നിന്ന് പ്രസംഗിക്കുക. 137 ദിവസങ്ങൾക്കു ശേഷമാണ് രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് […]

തെലുഗു വിപ്ലവ കവി ഗദ്ദർ വിടപറഞ്ഞു

ഹൈദരാബാദ്: തെലങ്കാനയിലെ പ്രശസ്ത വിപ്ലവകവിയും ഗായകനുമായ ഗദ്ദർ(74) അന്തരിച്ചു. ഗുമ്മാഡി വിറ്റൽ റാവു എന്നാണ് യഥാർഥ പേരെങ്കിലും ഗദ്ദർ എന്ന മൂന്നക്ഷരത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സാമൂഹിക അസമത്വത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച ഗദ്ദര്‍ നാടോടിപ്പാട്ടിനെ തന്‌റെ ആയുധമാക്കി. പത്തു ദിവസമായി ഹൈദരാബാദിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു. ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങൾ മൂലം ജൂലൈ 20 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് മൂന്നിന് ബൈപ്പാസ് സർജറിക്ക് വിധേയനായി. ഇതിനിടെ വൃക്ക സംബന്ധമായും ശ്വാസകോശ സംബന്ധമായുമുണ്ടായിരുന്ന അസുഖങ്ങൾ മൂർച്ഛിച്ചതാണ് മരണത്തിന് കാരണമായത്. […]

സ്പീക്കര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് വെള്ളാപ്പള്ളി

കായംകുളം: നാമജപക്കാര്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കാതെ, ഗണപതിയെ സംബന്ധിച്ച വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഇത്തരം വാക്കുകളാണ് ജാതിമതചിന്തകള്‍ ഉണ്ടാക്കുന്നതെന്നും മറ്റേതെങ്കിലും മതത്തെ തൊട്ടുകളിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. സ്പീക്കര്‍ ഇങ്ങനെ ഒരു പ്രസ്ഥാവന ഇറക്കാമോ? പാര്‍ട്ടിയില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായി. പാര്‍ട്ടി സെക്രട്ടറി തന്നെ തിരുത്തുന്ന അവസ്ഥ ഉണ്ടായി. ശുഭകാര്യങ്ങള്‍ക്ക് ഹിന്ദുക്കള്‍ ആദ്യം വണങ്ങുന്നത് ഗണപതിയെ ആണ്. മറ്റ് മതങ്ങളെ […]

പോപ്പുലർ ഫ്രണ്ട് മുൻ നേതാവിൻ്റെ റിസോർട്ട് കണ്ടുകെട്ടി

തിരുവനന്തപുരം : സർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം.കെ. അഷ്‌റഫിന്റെ ഇടുക്കി മാങ്കുളത്തെ ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിസോർട്ടാണിത്. പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിലാണ് 2.53 കോടി രൂപ വിലവരുന്ന വസ്തുവകകള്‍ കണ്ടുകെട്ടിയതെന്ന് ഇ.ഡി. അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരമാണ് നടപടി. വില്‍പ്പന നടത്താത്ത നാല്ല് വില്ലകളും 6.75 ഏക്കര്‍ ഭൂമിയും അടങ്ങുന്നതാണ് ‘മൂന്നാര്‍ […]

ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ

ഇസ്ലാമാബാദ്:  പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ വിററ കേസിൽ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ അഞ്ച് വര്‍ഷം വിലക്കിയിട്ടുമുണ്ട്. അഴിമതിയിൽ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. വാദം കേൾക്കുന്നതിനായി ഇമ്രാൻ കോടതിയിൽ ഹാജരായില്ലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കോടതി ഉത്തരവിട്ടു. പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ സർക്കാരിന്റെ തോഷഖാന വകുപ്പിലേക്ക് കൈമാറണമെന്ന നിയമം ലംഘിച്ച് ഇമ്രാൻ […]

ലാപ്‌ടോപ് ഇറക്കുമതി: തീരുമാനം 3 മാസത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ലാപ്പ്‌ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും, പേഴ്‌സണല്‍ കമ്ബ്യൂട്ടറുകള്‍ക്കും ലൈസന്‍സ് വേണമെന്ന നിബന്ധന മൂന്നു മാസത്തേയ്ക്ക് നടപ്പാക്കില്ല. ഒക്ടോബര്‍ 31നുള്ളില്‍ കമ്ബനികള്‍ ഇറക്കുമതി ലൈസന്‍സ് സ്വന്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബര്‍ 31 വരെ കമ്ബനികള്‍ക്ക് ലാപ്പ്‌ടോപ്പും ടാബ്ലെറ്റുമെല്ലാം ഇറക്കുമതി ചെയ്യാം. എന്നാല്‍ അതിന് ശേഷം സര്‍ക്കാര്‍ പെര്‍മിറ്റ് ആവശ്യമാണ്. നവംബര്‍ ഒന്ന് മുതലാണ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രം ഇറക്കുമതിക്കുള്ള അനുമതിയുണ്ടാവുക. ലാപ്‌ടോപ്പുകളുടെയും, ടാബ്ലെറ്റുകളുടെയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി സാവകാശം നല്‍കുമെന്ന് […]

ഗണപതി വിവാദം: ഗോവിന്ദൻ തിരുത്തി; മലക്കം മറിഞ്ഞു

തിരുവനന്തപുരം: ഹൈന്ദവരുടെ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല. അല്ലാഹു ഇസ്ലാം വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ പ്രമാണത്തിൻ്റെ ഭാഗമല്ലേ. ഗണപതിയും അങ്ങനെ തന്നെ. പിന്നെ അത് മിത്താണെന്ന് എങ്ങനെ പറയാൻ സാധിക്കും. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. നിയമസഭാ സ്പീക്കർ എ.എം. ഷംസീറും പറഞ്ഞില്ല. – മലക്കം മറിഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചത്. മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു. ‘ […]

സുപ്രിംകോടതി ഇടപെട്ടു; രാഹുൽ ലോക്സഭയിലേക്ക്

ന്യൂഡല്‍ഹി: വയനാട് ലോക്സഭാംഗ സ്ഥാനത്തു നിന്ന് സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടാൻ ഇടയാക്കിയ അപകീര്‍ത്തിക്കേസില്‍ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ഗാന്ധിക്ക് ആശ്വാസം. ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷ ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ച് സ്റേറ ചെയ്തു. രാഹുലിന്റെ  ഹര്‍ജിയിൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. അയോഗ്യത നീങ്ങിയതോടെ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കും ഒഴിവായി […]

കമ്പ്യൂട്ടർ ഇറക്കുമതിക്ക് വിലക്ക്

ന്യൂഡൽഹി: ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനു കമ്പ്യൂട്ടറുകളും അനുബന്ധ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നതിനു കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയ്ക്കാണ് വിലക്ക്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കി. അതേസമയം ഗവേഷണ-വികസന, പരിശോധന, ബെഞ്ച്‌മാർക്കിംഗ്, മൂല്യനിർണ്ണയം, റിപ്പയർ, റിട്ടേൺ, ഉൽപ്പന്ന വികസന ആവശ്യങ്ങൾ എന്നിവയ്ക്ക് ഇറക്കുമതിയിൽ ഇളവ് നൽകിയിട്ടുണ്ട്. .