മുസ്ലിം സമുദായത്തിന് ശരിയത്ത് നിയമം മതിയെന്ന് മുസ്ലിം ബോർഡ്

ന്യൂഡല്‍ഹി: രാജ്യത്ത് മതേതര വ്യക്തി നിയമം നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം തള്ളി ആള്‍ ഇന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയാണിത് എന്ന് ബോർഡ് കുറ്റപ്പെടുത്തി. ഇസ്ലാം പിന്തുടരുന്ന ശരീഅത്ത് നിയമത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും സംഘടന വാർത്താകുറിപ്പില്‍ വ്യക്തമാക്കി. ഒരു മുസ്‌ലിമിനും അതില്‍ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ല. സ്വാതന്ത്ര്യ ദിനത്തില്‍ മതേതര വ്യക്തി നിയമത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും മതപരമായ വ്യക്തിനിയമങ്ങളെ സാമുദായിക നിയമങ്ങളായി വിശേഷിപ്പിക്കുന്നതും അങ്ങേയറ്റം […]

ഉരുൾപൊട്ടൽ : കാണാതായത് 119 പേരെ

കല്പററ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടികയിൽ 119 പേർ. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടി തുടങ്ങിയതോടെ എണ്ണത്തിൽ കുറവ് വന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണ് നടന്നത്. കൂടുതൽ അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാഫലങ്ങള്‍ ലഭിക്കാൻ വൈകിയിരുന്നു. ബന്ധുക്കളുടെ ഡിഎൻഎ സാംപിളുമായി ഒത്തുനോക്കിയാണ് നിലവിൽ കാണാതായവരെ തിരിച്ചറിയുന്നത്. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളുടെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂർത്തീകരിക്കാൻ ബാക്കി […]

ജനപ്രിയ ചിത്ര അവാർഡ് വിവാദത്തിൽ

കൊച്ചി : ബ്ലസി സംവിധാനം ചെയ്ത ‘ആടുജീവിതം’ റിലീസ് ആയത് 2024 ൽ. ആ ചിത്രത്തിന് എങ്ങനെ 2023 ലെ ജനപ്രിയ ചിത്രത്തിന് ഉള്ള അവാർഡ് നൽകി – സംവിധായകനും നടനുമായ ജൂഡ് ആന്തണി ചോദിക്കുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തെപ്പററിയാണ് ഈ ചോദ്യം. എന്റെ ചില സുഹൃത്തുക്കള്‍ ഇക്കാര്യം എന്നോട് തിരക്കി.എനിക്കും ഇതിന്റെ യുക്തി മനസ്സിലാകുന്നില്ല – അദ്ദേഹം പറഞ്ഞു.   ജൂഡ് ആന്തണി 2023ലെ ചലച്ചിത്ര പുരസ്‌കാരത്തിന് ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018 […]

ചിരിയുടെ നുണക്കുഴി തീർക്കാൻ ജീത്തു – ബേസിൽ കോമ്പോ

ഡോ ജോസ് ജോസഫ് .  ഗുരുവായൂരമ്പല നടയിൽ എന്ന വൻ ഹിറ്റ് ചിത്രത്തിനു ശേഷം ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് നുണക്കുഴി. ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, മെമ്മറീസ്, കൂമൻ ,നേര് തുടങ്ങിയ എണ്ണം പറഞ്ഞ ക്രൈം ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫിൻ്റെ പുതിയ ചിത്രം “ഫാമിലി കോമഡി ‘ ട്രാക്കിലാണ് ഓടുന്നത്. ജീത്തു ജോസഫ് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് ഇതാദ്യമല്ല.ജീത്തുവിൻ്റെ സംവിധാനത്തിൽ 2012 ൽ റിലീസ് ചെയ്ത ദിലീപ് ചിത്രം മൈ ബോസ് […]

രാഷ്ടീയം കലങ്ങുന്നു; മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ നീക്കം

ബെംഗളൂരു: കോൺഗ്രസ് നയിക്കുന്ന കർണാടക സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണചെയ്യാന്‍ ഗവർണർ അനുമതി നൽകിയത് രാഷ്ടീയ കോളിളക്കങ്ങൾക്ക് വഴിയൊരുക്കുന്നു. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആണ് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോറതിൻ്റെ നടപടി. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിചാരണയ്ക്ക് അനുമതി നല്‍കിയതെന്ന് അഭ്യന്തരമന്ത്രി ജി പരമേശ്വര ആരോപിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും, സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രമുഖർക്ക് എതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ?

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ തീരുമാനം വന്നശേഷമേ പ്രസിദ്ധീകരിക്കൂ. നടി ര‍ഞ്ജിനി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം. പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും അനുബന്ധ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് കരുതുന്നത്. പ്രമുഖരായ ചിലർക്കെതിരെ സിനിമാ രംഗത്തെ വനിതകൾ നൽകിയ മൊഴിയും രേഖകളും ഈ […]

വയനാട് തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ തീരുമാനം

ന്യൂഡൽഹി : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ലോക്‌സഭാ  മണ്ഡലത്തിൽ ഉടൻ  തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. രാജ്യത്ത് 47 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ട് സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും.കാലാവസ്ഥയടക്കമുള്ള ഘടകങ്ങൾ മാനദണ്ഡമാകും. നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന ജമ്മു കശ്മീരിലും ഹരിയാനയിലുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി […]

മികച്ച നടൻ പൃഥ്വിരാജ്; സംവിധായകൻ ബ്ലെസി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തീരുമാനിച്ചു.മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിതത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. ബ്ലെസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർ പങ്കിട്ടു. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ആടുജീവിതം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും, […]