പുതിൻ്റെ എതിരാളി വാഗ്നർ സേന തലവൻ പ്രിഗോഷിന് മരിച്ചു
മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുതിൻ്റെ എതിരാളിയും കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവനുമായ യെവ്ഗെനി പ്രിഗോഷിന് വിമാനാപകടത്തിൽ മരിച്ചു എന്ന് റിപ്പോർട്ട്. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന് കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍. എന്നാൽ ഇത് സാധാരണ അപകടമാണോ അതോ ആസൂത്രിത കൊലയാണോ എന്ന സംശയം ബാക്കി നിൽക്കുന്നു. പുതിൻ്റെ എതിരാളികൾ ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നത് റഷ്യയിൽ പതിവാണ്. സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗിനും മോസ്കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് സർക്കാർ വ്യക്തമാക്കി. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടു എന്നാണ് […]