അഴിമതി മായ്ക്കുന്ന ഇന്ദ്രജാലങ്ങൾ

കോഴിക്കോട് :കോടികൾ ചിലവിട്ട് ഇടതുമുന്നണി സർക്കാർ നടത്തിയ ‘കേരളീയം” എന്ന പരിപാടിയെ അതിരൂക്ഷമായി വിമർശിച്ച് ഇടതുപക്ഷ ചിന്തകനായ ഡോ. ആസാദ്. പണിതീരുന്ന ദേശീയപാതകൾക്ക് കേരളീയം വീഥി എന്ന് പേരിടണേ എന്ന് അദ്ദേഹം പരിഹസിക്കുന്നു. ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററിൻ്റെ പൂർണരൂപം താഴെ : പിറകോട്ടു നോക്കുമ്പോൾ കേരളീയം മുതൽ മാനവീയം വരെ ഒരു നെടുമ്പാതയുണ്ട്. അത് ഇടതുവരമ്പുകൾ മുറിഞ്ഞു പരന്ന വരേണ്യ ഭാവുകത്വപകർച്ചയുടെ കണ്ണാടിക്കാഴ്ച്ചയാണ്. സംശയമുണ്ടെങ്കിൽ കേരളീയ അരങ്ങിൽനിന്ന് മാനവീയം വീഥിയോളം ഒന്നു നടന്നു നോക്കൂ. കാണൂ, […]

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ നിയന്ത്രണം

തിരുവനന്തപുരം: പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണവുമായി സര്‍ക്കാര്‍. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കി. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ […]

ഉലകനായകന് പിറന്നാൾ…

സതീഷ് കുമാർ വിശാഖപട്ടണം 1963 ൽ പുറത്തിറങ്ങിയ ” കണ്ണും കരളും ” എന്ന ചിത്രത്തിൽ സത്യന്റെ മകനായി അഭിനയിച്ച ബാലതാരത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കും. ഇന്ത്യൻ സിനിമയിൽ ഒരു വൻമരം പോലെ വളർന്നു വലുതാകുകയും സ്വന്തം പരീക്ഷണങ്ങളിലൂടെ സിനിമയുടെ സാങ്കേതിക മേഖലകളിലും അഭിനയ ജീവിതത്തിലും പുത്തൻ ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കമൽഹാസനായിരുന്നു ആ ബാലതാരം … ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കമൽഹാസൻ എന്ന നടൻ ശ്രദ്ധേയനാകുന്നത് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കന്യാകുമാരി […]

പാലസ്തീനിന്റെ ചുടു ചോര വിൽക്കുന്നവർ..

കൊച്ചി : പലസ്തീൻ അനുകൂല റാലികൾ കേരളത്തിൽ സി പി എമ്മും കോൺഗ്രസ്സും മുസ്ലിം ലീഗും മൽസരാടിസ്ഥാനത്തിൽ നടത്തുന്നത് വോട്ടു പിടിക്കാൻ മാത്രമാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സിസ്.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. കേരളത്തിനു പുറത്ത് ഒരു പട്ടിയും വോട്ട് ചെയ്യാൻ ഇല്ലാത്ത സി പി എമ്മിനു ഒരു പ്രതിച്ഛായാപേടിയുടെയും ആവശ്യമില്ല.കോൺഗ്രസിന്റെ കാര്യം അതല്ല. അവർക്ക് കേരളത്തിൽ മുസ്‌ലിം മുഖംമൂടിയും കേരളത്തിനു പുറത്ത് ഹിന്ദു മുഖംമൂടിയും വയ്ക്കണം – അദ്ദേഹം പരിഹസിക്കുന്നു. പോസ്ററിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു […]

ആർ.ശങ്കർ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്

ആർ.ഗോപാലകൃഷ്ണൻ 🌍 കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രി യായിരുന്നുവല്ലോ ആർ.ശങ്കർ.ആദ്യത്തെത് ഇ എം എസ്. അടുത്തത് പട്ടം താണുപിള്ള. മൂന്നാമത്തെത് ശങ്കർ. കോൺസ് മറ്റ് ഘടകക്ഷികൾ ഒന്നുമില്ലാതെ രൂപവൽക്കരിച്ച മന്ത്രിസഭയായിരുന്നു ശങ്കറിൻ്റേത്. വിദ്യാഭ്യാസ രംഗത്തും മറ്റും ദീർഘദർശനത്തോടെ പല പരിഷ്കാരങ്ങളും നടപ്പിലാക്കായ മന്ത്രിസഭയായിരുന്നു അത്. കേരള ചരിത്രത്തിൽ, വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത ഏക അവസരവും അതായിരുന്നു. കോൺഗ്രസ്സിലെ ഭിന്നിപ്പു് കാരണം,ചില ഗ്രൂപ്പ് മത്സരങ്ങളെ തുടർന്ന്, 1964-ൽ കോൺഗ്രസ് മന്ത്രിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടുകയും ശങ്കറിന്റെ മുഖ്യമന്ത്രി […]

വെടിക്കെട്ട് വിലക്ക്: സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി :സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകി. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ബോധിപ്പിച്ചു.ചീഫ് ജസ്റ്റിസ് തുടങ്ങിയ ബഞ്ച് നാളെ ഹർജി പരിഗണിക്കും. അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല.വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ല. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് […]

പിന്നണി ഗാനത്തിന് 75 വയസ്സ് …

സതീഷ് കുമാർ  വിശാഖപട്ടണം മലയാള സിനിമയിലെ പിന്നണിഗാനസമ്പ്രദായം പ്ലാറ്റിനം ജൂബിലിയുടെ നിറവിലൂടെ കടന്നുപോവുകയാണ് … 75 വർഷങ്ങൾക്ക് മുൻപ് , കൃത്യമായി പറഞ്ഞാൽ 1948 – ലാണ് മലയാളത്തിൽ ആദ്യമായി പിന്നണിഗാനസമ്പ്രദായം നിലവിൽ വരുന്നത്. 1938 – ൽ പുറത്തിറങ്ങിയ ” ബാലൻ ” എന്ന ആദ്യ ചിത്രത്തിലും 41 -ൽ പുറത്തിറങ്ങിയ “ജ്ഞാനാംബിക ” എന്ന ചിത്രത്തിലും അതേവർഷം തന്നെ തിയേറ്ററുകളിൽ എത്തിയ “പ്രഹ്ലാദ ” എന്ന ചിത്രത്തിലും നായികാനായകന്മാരായിരുന്നു പാട്ടുകൾ പാടിയിരുന്നത്. 1941 – […]