സെൽഫോണിൽ തൽസമയ തർജമ വരുന്നു

ന്യൂഡൽഹി : നിർമിത ബുദ്ധി പ്രയോജനപ്പെടുത്തി മാതൃഭാഷയിൽ സംസാരിക്കാനുള്ള സംവിധാനവുമായി സാംസങ് ഫോൺ നിർമാതാക്കൾ. അടുത്ത വർഷം ഇത് നിലവിൽ വരും എന്നാണ് കരുതുന്നത്. മറ്റൊരു ഭാഷക്കാരനുമായി ഫോണിൽ സംസാരിക്കുമ്പോൾ തത്സമയം തർജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്യാലക്‌സി എഐ എന്ന പേരിൽ വികസിപ്പിച്ച നിർമിത ബുദ്ധി (എഐ) സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ സംവിധാനം. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണിൽ സംസാരിക്കുമ്പോൾ ടെക്‌സ്റ്റും ഓഡിയോയും തത്സമയം തർജ്ജമ ചെയ്തു നൽകാൻ നിലവിൽ തേഡ് പാർട്ടി […]

പുതുതായി വികസിച്ച കേരള മോഡൽ

കോഴിക്കോട് : ഡൽഹിയിൽ പോയി നരേന്ദ്ര മോദി സർക്കാരിനു മുന്നിൽ സമരം ചെയ്യാൻ മുട്ടുവിറയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഇടതുപക്ഷ നിരീക്ഷകനായ ഡോ. ആസാദ്.കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ നായനാർ സർക്കാർ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡോ. ആസാദിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു: ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ കുടിച്ചും മുടിച്ചും തിമർക്കുന്ന ഭരണാധികാരിയും സേവകരും മുമ്പൊന്നും ഇത്ര കൊണ്ടാടപ്പെട്ടിട്ടില്ല. വായ്പയെടുത്ത് തലമുറകളെ കടക്കാരാക്കിയ ഇതുപോലെ ഒരു ഭരണം മുമ്പുണ്ടായിട്ടുമില്ല. കേരളം പിറന്നശേഷം 2016വരെ ആകെ ഉണ്ടായ […]

ജനത്തിനു ഇരുട്ടടി: വിലക്കയററം സപ്ലൈക്കോയിലേക്കും

  തിരുവനന്തപുരം : സപ്ലൈക്കോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വിലവർധിപ്പിക്കാൻ തീരുമാനിച്ചു. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്. എഴു വർഷം മുമ്പുള്ള വിലയാണിപ്പോൾ നിലവിലുള്ളത്. ഇടതുമുന്നണി യോഗം ആണ് ഇക്കാര്യം തീരുമാനിച്ചത്.1525.34 കോടി രൂപയാണു സർക്കാർ സപ്ലൈകോയ്ക്കു നൽകാനുള്ളത്. വിതരണക്കാർ മുൻകൂർ പണം നൽകാതെ സാധനങ്ങൾ നൽകാൻ തയാറല്ലാത്തതിനാൽ സപ്ലൈകോയുടെ 1500ൽപരം വിൽപനകേന്ദ്രങ്ങളിൽ സബ്സിഡി […]

അമ്മമാർ നിലവിളിക്കുമ്പോൾ…..

കോഴിക്കോട് : ധൂർത്തുപുത്രന്മാരുടെ ആനന്ദനൃത്തമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഇടതുപക്ഷ നിരീക്ഷകനായ ഡോ. ആസാദ്. മകൾ മാസപ്പടിക്ക് വകയുണ്ടോ അച്ഛാ എന്നു തിരക്കുന്നു. കാരണവരുംകൂട്ടാളികളും ഹാപ്പിയാണ്. വാങ്ങിക്കൂട്ടേണ്ടതിനെപ്പറ്റി മാത്രമാണ് ചർച്ച.കോടികളുടെ വികസനമാണ് — അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നു. കുറിപ്പിൻ്റെ പൂർണരൂപം : ചെലവാളിസംഘമാണ് ഭരിക്കുന്നത്. നിത്യനിദാനത്തിന് കൈനീട്ടേണ്ട ഗതികേടുള്ളപ്പോൾ ഇരിക്കക്കൂരവിറ്റ് പിറന്നാളാഘോഷം പൊടിപൊടിക്കുന്ന ‘താൻപ്രമാണി’മാർ ഭരിക്കുന്നു അവരെ ധൂർത്തരെന്നു വിളിക്കുന്നത് അവർക്ക് സഹിക്കാനാവുന്നില്ല. തറവാടിന്റെ പേരും പ്രശസ്തിയും ഉന്നതിയും ലക്ഷ്യമാക്കുന്നത് തെറ്റാണോ? അതിനു ചെലവു വരില്ലേ? […]

ദേവി നിൻ ചിരിയിൽ …

സതീഷ് കുമാർ വിശാഖപട്ടണം   ചലച്ചിത്രഗാനങ്ങളുടെ ചരിത്രമെടുത്താൽ ഏതു ഭാഷയിലായാലും ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് പ്രണയത്തെ ആസ്പദമാക്കിയാണ് . കാമുകീകാമുകന്മാരുടെ ഹൃദയ സങ്കല്പങ്ങളും സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം അക്ഷരരൂപത്തിലൂടെ പൂത്തുലഞ്ഞപ്പോഴൊക്കെ അത് ആസ്വാദകമനസ്സിലും അനുഭൂതികളുടെ ആന്ദോളനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് …  പ്രണയവിവശനായ കാമുകൻ കാമുകിയുടെ ഓരോ അണുവിലും സൗന്ദര്യം ദർശിക്കുന്നു.  അവളുടെ രൂപവും ഭാവവും  ചിരിയും കള്ളനോട്ടവും കൊഞ്ചലുമെല്ലാം കാമുക ഹൃദയങ്ങളെ എന്നും എപ്പോഴും പ്രണയലഹരിയുടെ ആനന്ദസാഗരങ്ങളിൽ  ആറാടിച്ചു കൊണ്ടേയിരിക്കും …. 1977 -ൽ പുറത്തുവന്ന “രാജപരമ്പര ” […]

മാദ്ധ്യമങ്ങൾ മറച്ചുവെച്ച കേസ്

പി.രാജൻ മാദ്ധ്യമങ്ങൾ മറച്ചുവെച്ച ഒരു കേസിനെപ്പറ്റി ഓർമ്മ വന്നത് ഗവർണ്ണർക്കെതിരായി സംസ്ഥാന സർക്കാർ കൊടുത്തിരിക്കുന്ന കേസിനെപ്പറ്റി വായിച്ചപ്പോഴാണ്. ലോകസഭാ സ്പീക്കർ ആയിരുന്ന പി.എ.സംഗ്‌മക്കെതിരായി ഞാൻ കൊടുത്ത ഒരു കേസ് മാദ്ധ്യമങ്ങളെല്ലാം മറച്ചുവെച്ചിരുന്നു.ഞാൻ മാദ്ധ്യമങ്ങൾക്ക് അനഭിമതനായിരുന്നത് കൊണ്ടാണ് കേസിനെക്കുറിച്ച വാർത്തയൊന്നും പ്രസിദ്ധീകരിക്കാതിരുന്നത്. പ്രസ്സ് കൗൺസിലിലേക്ക് ലോകസഭയിൽ നിന്നുള്ള അംഗത്തെ നാമനിർദ്ദേശം ചെയ്യാൻ സ്പീക്കർക്ക് ആണ് അധികാരം.ഈയധികാരം ഉപയോഗിച്ച് സ്പീക്കർ സംഗ്‌ മ പ്രസ്സ് കൗൺസിൽ അംഗമാക്കിയത് ജനതാ ദൾ നേതാവായ എം.പി.വീരേന്ദ്രകുമാറിനെയാണ്. മാതൃഭൂമിയുടെ മാനേജിങ്ങ് ഡയറക്ടർ കൂടിയായിരുന്ന വീരേന്ദ്രകുമാർ […]

ഭാരതത്തിന്റെ സ്വന്തം പോപ്പ് ഗായിക ഉഷ ഉതുപ്പ്

ആർ.ഗോപാലകൃഷ്ണൻ 🌹 🔸🔸 ഉഷ ഉതുപ്പെന്ന് കേള്‍ക്കുംമ്പോഴേ സംഗീതത്തോടൊപ്പം തടിച്ച ശരീരവും നിറഞ്ഞ ചിരിയുമാ‍ണ് മനസിലേക്ക് ഓടിയെത്തുക. എഴുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് ഉഷ. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കാഞ്ചീപുരം സാരി ധരിച്ച് മുല്ലപ്പൂവും ചൂടി, ‘മായാ മുദ്രയായ’ വലിയ പൊട്ടും കുത്തി നിറഞ്ഞ ചിരിയോടെ അവര്‍ വേദിയില്‍ എത്തുമ്പോള്‍ തന്നെ ജനം കയ്യടിക്കും; വേദിയിൽ അഴകോടെ ആടിപ്പാടി സദസിനെ കീഴടക്കും – അവരുടെ ഗാനങ്ങളുടെ ജനസ്വാ‍ധീനം അത്രയ്ക്കുണ്ട്. ഉഷയ്ക്കും അവരുടെ പാട്ടിനുമുണ്ട് അനന്യമായ വശ്യത. ‘കരിസ്മ’ എന്നതിനെ […]

കലയുടെ നാടേ മലനാടേ …

സതീഷ് കുമാർ വിശാഖപട്ടണം ലോകത്തെ ഒട്ടുമിക്ക സംസ്ക്കാരങ്ങളുടേയും ഉത്ഭവസ്ഥാനം നദീതടങ്ങളായിരുന്നുവെന്നാണ് പറയപ്പെടുന്നത്.” സിന്ധു “നാഗരികതയിൽ നിന്നാണല്ലോ ലോകത്തെ വിസ്മയിപ്പിച്ച ഭാരതത്തിന്റെ മഹത്തായ സംസ്ക്കാരം രൂപംകൊണ്ടത്… കേരളത്തിന്റെ സ്ഥിതിയും വിഭിന്നമല്ല.നിളാനദിയുടെ തീരങ്ങളിൽ നിന്നായിരുന്നു പറയിപെറ്റ പന്തിരുകുലത്തിന്റെ ഉത്ഭവം. നദീതടസംസ്ക്കാരങ്ങൾ കലകളുടെ കളിത്തൊട്ടിലുകളായി പരിണമിച്ചുവെന്നാണ് പണ്ഡിതമതം … ഈ സാരസ്വത രഹസ്യം മനസ്സിലാക്കിയ മഹാകവിയായിരുന്നു ശ്രീ വള്ളത്തോൾ നാരായണമേനോൻ .അതുകൊണ്ട് തന്നെയാണ് കേരളീയ കലകൾ പടർന്നു പന്തലിച്ച് ലോകത്തിന് പ്രകാശം ചൊരിയാൻ നദിക്കരയിൽ തന്നെ ഒരു ആസ്ഥാനം വേണമെന്ന് അദ്ദേഹം […]