മന്ത്രി സ്ഥാനം പോയാലും……….

കൊച്ചി: ‘സിനിമയിൽ അഭിനയിക്കാതെ പറ്റില്ല, ഇല്ലെങ്കില്‍ ചത്തുപോകും.സിനിമ ചെയ്യാന്‍ ഞാന്‍ കേന്ദ്ര മന്ത്രി അമിത് ഷായോട് അനുവാദം ചോദിച്ചിട്ടുണ്ട്. അതല്ല, മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു’.- കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനിടെയാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഒറ്റക്കൊമ്പന്‍’ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യാനാണ് ശ്രമം. ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം […]

നടപടി ഇല്ലെങ്കിൽ പാഴ്‌വേല എന്ന് ഹൈക്കോടതി

കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടൽ. റിപ്പോർട്ടിൻ്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ പായിച്ചറ നവാസ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വനിതാ കമ്മിഷനെയും കോടതി കക്ഷി ചേർത്തു. ബലാത്സംഗം, ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമ്മിറ്റി […]

തിലകനെ ദ്രോഹിക്കാൻ മുന്നിൽ നിന്നത് ദിലീപ്

കൊച്ചി: മഹാനടൻ തിലകനെതിരെ സിനിമാ രംഗത്ത് മാഫിയ സംഘം ഉണ്ടായിരുന്നുവെന്ന് തിലകൻ്റെ സുഹൃത്തും നാടകകലാകാരനുമായ അമ്പലപ്പുഴ രാധാകൃഷ്‌ണൻ. താരസംഘടനയായ ‘അമ്മ’ വിലക്കിയപ്പോൾ നാടകത്തിൽ അഭിനയിക്കാൻ തയ്യാറായ തിലകന് വേണ്ടി നാടക സമിതിയുണ്ടാക്കിയത് രാധാകൃഷ്‌ണനായിരുന്നു. തിലകനെ ദ്രോഹിക്കാൻ മുന്നിൽ നിന്നത് നടൻ ദിലീപ് ആണെന്നും, മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളും തിലകന് എതിരായിരുന്നുവെന്നും അദ്ദേഹം പറയുന്നു.’സിനിമയിലെ മാഫിയ സംഘം’ എന്ന പ്രയോഗം തിലകൻ ചേട്ടനെ കൊണ്ട് പിൻവലിപ്പിക്കാൻ ആയിരുന്നു അവരുടെ സമ്മർദം. ‘തിലകൻ ചേട്ടൻ നാടകത്തിലേക്ക് വന്നപ്പോഴാണ് […]

അടുത്ത പിറന്നാൾ ദിനത്തിൽമോദിക്ക് കസേര പോകും ?

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്തംബർ 17 ന് 74 തികയും. 2025 ൽ 75 -)ം പിറന്നാൾ ആഘോഷിക്കുന്ന മോദി അധികാരം ഒഴിഞ്ഞില്ലെങ്കിൽ പുറത്താക്കപ്പെടുമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ സുബ്രഹ്‌മണ്യൻ സ്വാമി. ‘ആർ.എസ്.എസ് പ്രചാരകന്റെ സംസ്‌കാരത്തോട് പ്രതിബദ്ധതയുള്ള മോദി, തന്റെ 75-ാം ജന്മദിനത്തിന് ശേഷം സെപ്തംബർ 17-ന് വിരമിക്കൽ പ്രഖ്യാപിച്ചില്ലെങ്കിൽ, മറ്റ് വഴികളിലൂടെ അദ്ദേഹത്തിന് പ്രധാനമന്ത്രി കസേര നഷ്ടപ്പെടും.’ സ്വാമി എക്‌സിൽ കുറിച്ചു. നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ സ്വാമി കഴിഞ്ഞയാഴ്ച ജി […]

ഭാഗ്യക്കുറി:60 ആപ്പുകള്‍ നീക്കാൻഗൂഗിളിന് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലെനിൽ വ്യാജ ലോട്ടറി വില്പന നടത്തുന്ന 60 ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഗൂഗിളിനോട് പോലീസ് ആവശ്യപ്പെട്ടു. ഇത്തരം ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട 25 വ്യാജ ഫേസ്ബുക്ക് പ്രൊഫെയിലുകളും 20 വെബ്സെററുകളും കണ്ടെത്തി. ഓണ്‍ലൈൻ ചൂതാട്ടം നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പ് യഥേഷ്ടം നടക്കുന്നു. തട്ടിപ്പിന് പിന്നില്‍ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 25 കോടി ഒന്നാം […]

നല്ല കാററടിക്കും;മഴയും കനക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ അടുത്ത മൂന്ന് […]

ഇന്റര്‍നെറ്റ് ലഭ്യതയിലുംവരിക്കാരുടെ എണ്ണത്തിലുംവന്‍ കുതിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണവും ഇന്‍ര്‍നെറ്റ് ഡേറ്റ ഉപയോഗവും സര്‍വകാല റെക്കോര്‍ഡിലേക്ക്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് പരാര്‍ശിച്ചിരിക്കുന്നത്. . 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 88.1 കോടി ആയിരുന്നു ശരാശരി ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണമെങ്കില്‍ അത് 2024 മാര്‍ച്ച് ആയപ്പോഴേക്കും 95.4 കോടിയായി ഉയര്‍ന്നു. 7.3 കോടി വരിക്കാരുടെ വര്‍ധനവാണ് ഈ മേഖല കൈവരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ […]