പാർലമെൻ്റ് അക്രമം: ഏഴു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പഴുതടച്ച സുരക്ഷാസംവിധാനമുണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു. പാര്‍ലമെന്റിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍മാരെ സസ്പെൻ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുളളവവും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കി. പ്രധാനകവാടമായ “മകർ ദ്വാര്‍’ വഴിയുള്ള പ്രവേശനം എംപിമാര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. പ്രധാനകവാടത്തിന് സമീപത്തേയ്ക്ക് എത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദേശം […]