പ്രതികള്‍ സ്വയം തീകൊളുത്താനും പദ്ധതിയിട്ടെന്ന് പോലീസ്

ന്യൂഡല്‍ഹി : പാര്‍ലമെന്റ് അതിക്രമ സംഭവത്തില്‍ പ്രതികള്‍ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി പൊലീസ്. സ്വയം തീകൊളുത്താനായിരുന്നു ഇവര്‍ ആദ്യം പദ്ധതി തയ്യാറാക്കിയതെന്ന് ദില്ലി പൊലീസിന്റെ വെളിപ്പെടുത്തല്‍. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാല്‍ ദേഹത്ത് പുരട്ടാൻ ഫയര്‍ പ്രൂഫ് ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് കളര്‍ സ്പ്രേ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വെളിപ്പെടുത്തി. പാര്‍ലിമെന്റിന്റെ നടുത്തളത്തിലേക്ക് ചാടുന്നതിന് മുമ്പ് ലഘുലേഖകള്‍ വിതരണം […]

ഇതാ ഒരു രാഗമാലിക ….

സതീഷ് കുമാർ വിശാഖപട്ടണം ഭാരതീയ വേദാന്തം  പ്രപഞ്ചത്തിലെ ആദ്യശബ്ദമായി കണക്കാക്കുന്നത് ഓംകാരത്തെയാണ്. കർണ്ണാടകസംഗീതത്തിൽ ഏതൊരു ശബ്ദത്തേയും പുറപ്പെടുവിപ്പിക്കാൻ സപ്തസരങ്ങളിലൂടെ സാധിക്കുന്നു. സ്വരസ്ഥാനങ്ങൾക്കനുസൃതമായിട്ടുള്ള ശബ്ദസഞ്ചാരങ്ങളാണ്  രാഗങ്ങൾ …. കർണ്ണാനന്ദകരവും  ആസ്വാദകമനസ്സിനെ ഉത്തേജിപ്പിക്കുന്നതുമായ ഈ  രാഗങ്ങളാണ് ഭാരതീയ സംഗീതത്തെ അമൃതവർഷിണിയായി രൂപാന്തരപ്പെടുത്തുന്നത് … അതുകൊണ്ടുതന്നെ ലോക സംഗീതത്തിന്റെ ഭൂപടത്തിൽ കർണ്ണാടകസംഗീതരാഗങ്ങൾക്കും ഹിന്ദുസ്ഥാനി രാഗങ്ങൾക്കുമുള്ള സ്ഥാനം നിസ്തുലമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു …. നാലു പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ “ശങ്കരാഭരണം ” എന്ന സംഗീതാത്മക ചിത്രം ഈ സാരസ്വതരഹസ്യമാണ് വെളിപ്പെടുത്തുന്നത് … ശങ്കരാഭരണത്തിന്റെ […]

പീഡനക്കേസില്‍ ബിജെപി എംഎല്‍എയ്ക്ക് 25 വര്‍ഷം കഠിന തടവ്

ലക്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് പ്രത്യേക കോടതി 25വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. 2014 നവംബറില്‍ നടന്ന സംഭവത്തില്‍ ഒന്പതു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ശിക്ഷ. ഇതോടെ സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തില്‍നിന്നുള്ള രാംദുലാര്‍ ഗോണ്ട് അയോഗ്യനായി. 10 ലക്ഷം രൂപ പിഴയടക്കാനും അത് ഇരയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇന്‍ഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 376 (ലൈംഗിക ആക്രമണം/ബലാത്സംഗം), ലൈംഗിക […]

ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സ് വിലക്കി

കൊച്ചി: കൊല്ലത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് ഇടതുമുന്നണി സർക്കാരിൻ്റെ നവകേരള സദസ്സിന് അനുമതിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സദസ് നടത്താനുള്ള അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ക്ഷേത്രത്തോട് ചേര്‍ന്നാണ് സദസ്സിനുള്ള പന്തല്‍ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും ക്ഷേത്രം പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. കുന്നത്തൂര്‍ മണ്ഡലത്തില്‍ തിങ്കളാഴ്ചയാണ് നവകേരള സദസ്സ്. ഹിന്ദു ഐക്യവേദി […]

‘രഞ്ജിത്ത് ആറാം തമ്പുരാൻ ചമയുന്നു… ‘

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്തിനെതിരായ വിവാദം കത്തുന്നു. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഐഎഫ്എഫ്കെ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. ചെയര്‍മാന്‍ അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടും ആണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കുററപ്പെടുത്തി. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങള്‍ പറയുന്നു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. “അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് […]

‘പാടാത്ത ഉദയഭാനു’

ആർ. ഗോപാലകൃഷ്ണൻ  🔸🔸 ‘മാതൃഭൂമി‘യിൽ ധാരാളം നർമ ലേഖനങ്ങൾ എഴുതിയിരുന്ന കാലത്തു എ. പി. ഉദയഭാനു തൻറെ ‘അസ്തിത്വ പ്രതിസന്ധി’ (identity crisis) യെക്കുറിച്ചെഴുതി “… ഫോണിൽ ഞാൻ ഉദയഭാനുവാണ് എന്ന്പറഞ്ഞാൽ എല്ലാവരും ഉടൻ ചോദിക്കും: ‘പാടുന്ന ഉദയഭാനുവാണോ? എന്ന്’… പിന്നെപ്പിന്നെ ഞാൻ ആദ്യമേ പറയും, ഇത് ‘പാടാത്ത ഉദയഭാനു’വാണ്…” (അക്കാലത്തെ പ്രമുഖ ഗായകയായിരുന്നുവല്ലോ ‘കെ.പി. ഉദയഭാനു’.) സാമൂഹികപരിഷ്‌കർത്താവ്‌, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാസാമാജികൻ, രാഷ്‌ട്രീയ നേതാവ്‌, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എ.പി. […]

ശ്രീകൃഷ്ണ ജന്മഭൂമി കേസ്: സർവേയ്ക്ക് ഹൈക്കോടതി അനുമതി

അലഹബാദ് : മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് ഷാഹി ഈദ്ഗാഹിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സർവേക്കെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നായിരുന്നു ഹിന്ദു വിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേക്കുറിച്ച് അറിയുന്നതിനായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും ഹിന്ദു വിഭാഗം ഹർജിയിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട അടുത്ത വാദം ഡിസംബർ 18ന് കോടതി വീണ്ടും […]

പൊൽതിങ്കൾക്കല……………

സതീഷ് കുമാർ വിശാഖപട്ടണം 1961 – ൽ പുറത്തിറങ്ങിയ നീലായുടെ “പൂത്താലി ” എന്ന ചിത്രം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ ആകെ അമ്പരന്നു പോയി. തിരശ്ശീലയിൽ നായകനും വില്ലനും ഒരാൾ തന്നെ.  ഒരാളെപ്പോലെ രണ്ടുപേർ. https://youtu.be/29nHlk0rSQ8 ഇതെന്തൊരു മറിമായം. അതെ , ഒരു നടൻ രണ്ട് വ്യത്യസ്ത വേഷങ്ങളിൽ (ഡബ്ബിൾ റോൾ ) അഭിനയിക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി മലയാളത്തിൽ പരീക്ഷിക്കപ്പെട്ടത് “പൂത്താലി ” എന്ന ചിത്രത്തിലായിരുന്നു ….  ഈ രണ്ടു റോളുകളിലും അഭിനയിച്ചത്  ടി. കെ. ബാലചന്ദ്രൻ […]