ദാവൂദ് ഇബ്രാഹിം വിഷബാധയേററ് ഗുരുതരാവസ്ഥയിൽ

കറാച്ചി: പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരർ അജ്ഞാതരാൽ കൊല്ലപ്പെട്ടു എന്ന വാർത്തകൾക്കിടയിൽ, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വിഷം അകത്തു ചെന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നതെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 20 മാസത്തിനിടെ ഒട്ടേറെ ഭീകരർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ആരാണ് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഇവരെല്ലാം ഇന്ത്യയുടെ കുററവാളിപ്പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ദാവൂദ് […]

പണമില്ല; അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിര്‍മാണം നീളുന്നു

അയോധ്യ: സാമ്പത്തിക ഞെരുക്കവും രൂപകല്പനയിൽ വരുത്തിയ മാററവും മൂലം ധനിപൂരിലെ മുഹമ്മദ് ബിന്‍ അബ്ദുല്ല മുസ്ലിം പള്ളിയുടെ നിര്‍മാണം വൈകുന്നു. രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ വിധിയില്‍ ധനിപൂരില്‍ പള്ളി പണിയാമെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. പണി മെയ് മാസത്തില്‍ ആരംഭിക്കുമെന്ന് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ചീഫ് ട്രസ്റ്റി സുഫര്‍ ഫാറൂഖി അറിയിച്ചു. ഇതിനായി ധന സമാഹരണം ഫെബ്രുവരിയിൽ ആരംഭിക്കും. 2019 നവംബര്‍ 9 നാണ് ബാബാറി മസ്ജിദ് – രാമജന്മഭൂമി കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത്. അയോധ്യയിലെ […]

ഗവർണർ – മുഖ്യമന്ത്രി പോര്: ഭരണം കുത്തഴിയുന്നു ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വാക്പോര് അതിരുവിടുന്നു. ഇരുവരും പരസ്പരം ചീത്തവിളിക്കുന്ന സാഹചര്യത്തിൽ എസ് എഫ് ഐയും രംഗത്തിറങ്ങിയതോടെ സ്ഥിതി ഗുരുതാവസ്ഥയിലേക്ക് നീങ്ങുന്നു. നവകേരള സദസ്സ് നടക്കുന്നതു കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തില്ലാത്തതു കൊണ്ട് സെക്രട്ടേറിയേററ് സ്തംഭനാവസ്ഥയിലാണ്. സർക്കാർ ഉദ്യോഗസ്ഥരെല്ലാം സദസ്സിൻ്റെ സംഘടനത്തിരക്കിലും. ഇതിനിടെ സെക്രട്ടേറിയേററിൽ ഫയലുകൾ കുന്നുകൂടുന്നു. ഇതിനിടെ കാലിക്കററ്  സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനറുകള്‍ ഉയര്‍ത്തിയതില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജ്ഭവന്‍ പ്രസ്താവനയിറക്കി. കേരളത്തിലെ […]

നിശാസുരഭികൾ വസന്തസേനകൾ …

സതീഷ് കുമാർ വിശാഖപട്ടണം “ന്യൂ ജെൻ “സംവിധായകന്മാർ മലയാളചലച്ചിത്രരംഗത്ത് എല്ലാ കാലത്തും ഉണ്ടായിരുന്നു… പതിവു ശൈലിയിൽ നിന്നും മാറി വ്യത്യസ്ത ചിന്തകളും വ്യത്യസ്ത ആശയങ്ങളുമായി ചലച്ചിത്രകലയെ സമീപിക്കുന്നവരെയാണല്ലോ നമ്മൾ ന്യൂജെൻ എന്ന് വിശേഷിപ്പിക്കുന്നത്.  എഴുപതുകളിൽ  മലയാളത്തിൽ അത്തരം പുതിയ കാഴ്ചപ്പാടുകളും ദൃശ്യചാരുതയും കൊണ്ടുവന്ന സംവിധായകനായിരുന്നു എൻ. ശങ്കരൻനായർ…     അദ്ദേഹത്തിന്റെ  മദനോത്സവം, വിഷ്ണുവിജയം, രാസലീല , തമ്പുരാട്ടി, ശിവതാണ്ഡവം തുടങ്ങിയ ചിത്രങ്ങൾ അക്കാലത്ത് യുവതീ യുവാക്കളെ  വലിയ അളവിൽ ആകർഷിച്ചിരുന്നു…   പ്രമീള നായികയായി അഭിനയിച്ച് […]

ബാങ്ക് കുംഭകോണക്കേസ്: സി പി എം നേതാക്കൾക്ക് കൂടുതൽ കുരുക്ക്

കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്ക് കുംഭകോണക്കേസിൽ മുന്‍മന്ത്രി എ.സി മൊയ്തീന്‍, മുന്‍ എം.പി പി.കെ ബിജു എന്നിവര്‍ക്ക് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര്‍ പണം നല്‍കിയിരുന്നു എന്ന മൊഴി പുറത്തുവന്നു. സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷൻ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ നേതാക്കള്‍ക്കെതിരേ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊയ്തീന് സതീഷ് കുമാര്‍ പണം നല്‍കിയിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്. 2016-ല്‍ […]

രാജ്യത്തെ 90 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍: 4 മരണം

ന്യൂഡൽഹി : കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 199 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 1523 ആയി ഉയർന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 90 ശതമാനത്തോളവും സംസ്ഥാനത്താണ്. ഉത്തർ പ്രദേശിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 79 കാരിക്കായിരുന്നു കഴിഞ്ഞ ദിവസം കേരളത്തില്‍ ജെഎന്‍1 സ്ഥിരീകരിച്ചത്. ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ ചെറിയ ലക്ഷണങ്ങളായിരുന്നു രോഗിയില്‍ പ്രകടമായത്. രോഗി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതിനു […]

സ്വത്ത് കുംഭകോണം: മുതിർന്ന കർദിനാളിന് അഞ്ചര വർഷം തടവ്

റോം : കത്തോലിക്കാ സഭയിലെ ഏറ്റവും മുതിർന്ന പുരോഹിതനും, ഫ്രാൻസിസ് മാർപാപ്പയുടെ മുൻ ഉപദേഷ്ടാവും ആയിരുന്ന കർദിനാൾ ആഞ്ചലോ ബെക്യുവിനെ വത്തിക്കാൻ കോടതി അഞ്ചര വർഷത്തെ തടവിനു ശിക്ഷിച്ചു. കോടതി പ്രസിഡൻറ് ഗ്യൂസെപ്പെ പിഗ്നാറ്റോൺ ആണ് വിധി വായിച്ചത്.  ഒരിക്കൽ മാർപ്പാപ്പയാവാൻ സാധ്യത ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന അദ്ദേഹത്തിനു സാമ്പത്തിക കുററങ്ങൾക്ക് ആണ് ശിക്ഷ.  ഇതിനെ തുടർന്ന് ഇററലിക്കാരനായ കർദിനാളിനെ ജയിലിലടച്ചു. ഓഫീസ് ദുരുപയോഗം, ധൂർത്ത് എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങൾ എഴുപപത്തിയഞ്ചുകാരനായ കർദിനാൾ ആഞ്ചലോ ബെക്യു നേരത്തെ ശക്തമായി […]

കരുവന്നൂർ കേസിലെ സി പി എം ബന്ധം തെളിയിക്കാൻ ഇ ഡി നീക്കം

കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ കരുവന്നൂർ സഹകരണ ബാങ്ക് കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർണായകമായ നീക്കം നടത്തുന്നു. കേസിൽ രണ്ടു പേരെ മാപ്പുസാക്ഷികളാക്കിയതായി ഇ.ഡി കോടതിയെ അറിയിച്ചു. ബാങ്കിലെ മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരെയാണ് മാപ്പുസാക്ഷികളാക്കിയത്. ഇതു തങ്ങൾ സ്വമേധയാ എടുത്ത തീരുമാനമാണെന്ന് കോടതിയിൽ ഹാജരാക്കിയ അവസരത്തിൽ ഇരുവരും അറിയിച്ചു. കേസിൽ യഥാക്രമം 33, 34 പ്രതികളാണ് സുനിൽകുമാർ, ബിജു കരീം എന്നിവർ. കേസിൽ […]

മരണമെത്തുന്ന നേരം…

സതീഷ്‌കുമാർ വിശാഖപട്ടണം ഈ പുണ്യഭൂമിയിൽ ജന്മമെടുത്ത എല്ലാവരും അഭിമുഖീകരിക്കുന്ന കടുത്ത യാഥാർത്ഥ്യമാണ് മരണം… മരണം എപ്പോൾ എങ്ങിനെ കടന്നു വരുന്നു എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. “രംഗബോധമില്ലാത്ത കോമാളി ” എന്ന് സാക്ഷാൽ എം ടി വാസുദേവൻ നായർ തന്നെ വിശേഷിപ്പിച്ച മരണചിന്തകളെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ പ്രശസ്തമായ ഒരു കഥയുണ്ട് “സ്വർഗ്ഗവാതിൽ തുറക്കുന്ന സമയം. “ എന്റെ ഓർമ്മ ശരിയാണെങ്കിൽ വർഷങ്ങൾക്ക് മുമ്പ്  “കലാകൗമുദി ” യിൽ പ്രസിദ്ധീകരിച്ച ആ കഥയാണ് പിന്നീട് ഐ വി ശശിയുടെ […]