പുതുവർഷത്തിൽ ശുഭസൂചനകൾ…

എസ്.ശ്രീകണ്ഠൻ ഡിസംബറിൽ ഇതുവരെ നമ്മുടെ സ്‌റ്റോക് മാർക്കറ്റിലേക്ക് വന്ന വിദേശ പണം എത്രയെന്നോ?. 57,313 കോടി. കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും കൂടിയ വിദേശ നിക്ഷേപം. ഒരു സർക്കാർ കാലാവധി അവസാനിക്കാറാവുമ്പോൾ, ഒരു തിരഞ്ഞെടുപ്പ് സമാഗതമാവുമ്പോൾ ഇത് സാധാരണ ഗതിയിൽ സംഭവിക്കാറില്ല. മോദി തന്നെ വീണ്ടും. ഏതാണ്ട് ആ നിഗമനത്തിൽ സായ് വ് എത്തിച്ചേർന്നുവെന്നു വേണം കരുതാൻ. പൊളിറ്റിക്കൽ റിസ്ക്ക് പ്രീമിയം അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളോടെ ഇവിടെ കുറഞ്ഞിരിക്കുന്നു. വന്ന മികച്ച ജിഡിപി കണക്കുകൾ ആവേശം […]

നൂറിലേറെപ്പേർക്ക് കൊറോണ; ഒരാൾ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ നൂറിലേറെ പേർക്ക് കൊറോണ ബാധ. പുതിയ 128 കേസുകളാണ് സ്ഥിരീകരിച്ചത്. ഒരു കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഇന്നലെ രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്. മഹാരാഷ്ട്രയിലും കൊവിഡ് രോ​ഗികൾ ഉയരുകയാണ്. ഇന്നലെ 50 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. അതേസമയം രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ […]

എൻ്റെ കഥ’യുടെ പിന്നാലെ ‘എൻ്റെ ലോകം’

ആർ. ഗോപാലകൃഷ്ണൻ ‘എൻ്റെ കഥ’യിലൂടെ നിലക്കാത്ത ചലനങ്ങൾ സൃഷ്ടിച്ച മാധവിക്കുട്ടിയുടെ ‘എൻ്റെ ലോക’ത്തിൻ്റെ പരസ്യമാണ് ഇതോടൊപ്പം: ‘മലയാളനാട്’ വാരിക. എന്നാലിത് യാതൊരു കോളിളക്കവും സൃഷ്ടിച്ചില്ല; പത്രാധിപർ പ്രതീക്ഷിച്ചതു പോലെ ഒരു ‘അഗ്നിപ്പുഴ’യും ഒഴുക്കിയതുമില്ല! ‘മലയാളനാട്’ വാരിക 1976 നവംബര്‍, 28 മുതൽ ‘എൻ്റെ ലോകം’ പ്രസിദ്ധീകരിച്ചു തുടങ്ങി. (അതിന് മൂന്നു ലക്കം മുമ്പ്, നവംബർ 7-ന് വന്ന പരസ്യമാണിത്.) ‘എൻ്റെ കഥ’ പ്രണയത്തെക്കുറിച്ച് ഉറക്കെ സംസാരിച്ച കൃതിയാണ്; അനുഭവങ്ങളെ വെളിപാടുകളുമായി വിളക്കിച്ചേർത്ത മറുമൊഴികൾ! ഒരേസമയം ആത്മകഥയും സ്വപ്നസമാന […]

പ്രതീക്ഷയുടെ ഗോപുരങ്ങൾ

എസ്. ശ്രീകണ്ഠൻ  2024ൽ ലോകത്ത് അതിവേഗം വളരുന്ന രാജ്യമായി ഭാരതം മാറുമെന്ന് ഫിച്ച് പറയുന്നു. ജിഡിപി ആറര ശതമാനം വളർന്നാൽ തന്നെ ഈ പ്രവചനം നടക്കുമെന്ന് അവർ ഉറപ്പിക്കുന്നു. ഇന്നത്തെ നിലയ്ക്ക് 6.9% വളർച്ച വരെ പ്രതീക്ഷിക്കാമെന്നാണ് കാര്യങ്ങളെല്ലാം ഹരിച്ച് ഗുണിച്ച് സായ് വ് പറയുന്നത്. സിമൻറ്, വൈദ്യുതി, പെട്രോളിയം . ഇവയുടെ എല്ലാം ഉപഭോഗ കണക്കുകൾ കൂലംകഷമായി പഠിച്ചാണ് ഈ നിഗമനത്തിലേക്ക് അവർ എത്തിയത്. നിർമ്മാണ മേഖലയിൽ പണികൾ തകൃതി. ഉരുക്കിനും നല്ല ഡിമാൻ്റ്. കാർ […]

ദേവഗായകനെ   ദൈവം   ശപിച്ചപ്പോൾ

സതീഷ് കുമാർ വിശാഖപട്ടണം  കവിയെഴുതി കവി സംവിധാനം ചെയ്ത ഒരു ഗായകന്റെ  കഥ …..  അതായിരുന്നു സുചിത്ര മഞ്ജരിയുടെ ” വിലയ്ക്കു വാങ്ങിയ വീണ ” എന്ന സംഗീതമധുരമായ ചലച്ചിത്രം.  കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയാണ് ഈ ഗായകന്റെ കഥയെഴുതിയത് . മറ്റൊരു കവിയും ഗാനരചയിതാവുമായ പി ഭാസ്കരൻ  ചിത്രം സംവിധാനം ചെയ്തു . പ്രേംനസീർ , മധു , ,ശാരദ , ജയഭാരതി , ടി.ആർ. ഓമന , അടൂർ ഭാസി , ജോസ് പ്രകാശ് തുടങ്ങിയവരായിരുന്നു […]

വക്കം മൗലവിയെ ഓർക്കുമ്പോൾ

പി.രാജൻ മലയാള മനോരമ ദിനപ്പത്രത്തിൽ വക്കം മൗലവിയെക്കുറിച്ച് സാഹിത്യകാരൻ സക്കറിയ എഴുതിയ ലേഖനം സർവ്വഥാ സമയോചിതമായി. ലോക ചരിത്രത്തിൽ ഗാന്ധിജിയുടെ സ്ഥാനം ആദ്യമേ കണ്ടെത്തിയ പത്രാധിപർ രാമകൃഷ്ണ പിള്ളയെ കണ്ടെത്തിയ വക്കം മൗലവിയും മലയാള മാദ്ധ്യമ ചരിത്രത്തിൽ ഓർക്കപ്പെടേണ്ട പേരാണ്. സ്വദേശാഭിമാനിയെന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ ആയി തീരെ ചെറുപ്പക്കാരനായ  രാമകൃഷ്ണപിള്ളയെ ആണ് മൗലവി കണ്ടെത്തിയത് എന്നത് തന്നെ അൽഭുതാദരവോടെ മാത്രമേ ഓർക്കാനാവൂ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയ ശേഷം കൊടുങ്ങല്ലൂരിൽ വെച്ച് ഈ പത്രാധിപർ തന്റെ പഴയ […]

എം. ജി. ആർ. വിട പറഞ്ഞിട്ട് 36 വർഷം

ആർ. ഗോപാലകൃഷ്ണൻ  ‘എം.ജി.ആർ.’ എന്ന പേരിൽ പ്രശസ്തനായ ‘മരുത്തൂർ’ (വീട്ടിൽ) ഗോപാല മോനോൻ (മകൻ) രാമചന്ദ്രൻ’…. ••തമിഴ് സിനിമയിലെ പ്രമുഖ നടന്‍. ••തമിഴ്‌ നാടിൻ്റെ മുഖ്യമന്ത്രി -1977 മുതൽ മരണം വരെ (1987 ഡിസംബർ 24) ••തമിഴ്‌ നാട്ടിൽ ‘ആൾദൈവ’ങ്ങളുടെ സ്ഥാനമായിരുന്നു, ഒരു കാലത്ത് ഇദ്ദേഹത്തിന്. തമിഴ്‌നാടിന്റെ പൊതുവികാരമായി രാമചന്ദ്രന്‍ വളര്‍ന്നത് 1940-കള്‍ക്കു ശേഷമാണ്. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഭരണാധികാരി ജീവിത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എപ്പോഴും ഒരു നാടിന്റെ ഉള്ളം തൊട്ടറിഞ്ഞു ജീവിച്ച എം. ജി. ആർ.-ൻ്റെ […]