വീണ്ടും പറഞ്ഞത് വിഴുങ്ങി മന്ത്രി സജി ചെറിയാൻ

കൊച്ചി: സി പി എമ്മും ക്രൈസ്തവ സഭകളും തള്ളിപ്പറഞ്ഞപ്പോൾ പറഞ്ഞതു വിഴുങ്ങാൻ മന്ത്രി സജി ചെറിയാൻ നിർബന്ധിതനായി. താൻ ആലപ്പുഴയിലെ പ്രസംഗത്തിൽ പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങൾ പിൻവലിക്കാൻ തയ്യാറാണ്. വീഞ്ഞിനെയും കേക്കിനേയും കുറിച്ചുള്ള പരാമർശം പാർട്ടി വേദിയിലായതുകൊണ്ടാണ് ആ തരത്തിൽ പറഞ്ഞത്. തികഞ്ഞ മതേതര വാദിയായ താൻ എല്ലാവരേയും ബഹുമാനിക്കുന്ന വ്യക്തിയാണ്. അതിനാൽ തന്നെ ആ പരാമർശങ്ങൾ പിൻവലിക്കാൻ തയ്യാറാണെന്നും എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി എന്നാൽ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ […]

മലയാളത്തിന്റെ ഹൃദയമുരളിയിലൊഴുകി വന്ന സംവിധായകൻ …

സതീഷ് കുമാർ വിശാഖപട്ടണം  1988-ൽ വൻവിജയം നേടിയ  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത , “പൊന്മുട്ടയിടുന്ന താറാവ് ” എന്ന ചിത്രം പ്രേക്ഷകർ  മറന്നിട്ടുണ്ടാവില്ലെന്ന് കരുതട്ടെ … ചിത്രത്തിലെ ഓരോ രംഗവും പിന്നീട് ഓർത്തോർത്തു ചിരിക്കാനുതകുന്ന ഒരു സുന്ദരകലാസൃഷ്ടിയായിരുന്നു ഈ സിനിമ … ചിത്രത്തിന് സംവിധായകൻ ആദ്യം നിശ്ചയിച്ച പേര് “പൊൻമുട്ടയിടുന്ന തട്ടാൻ ” എന്നായിരുന്നുവത്രെ ! തങ്ങളുടെ കുലത്തൊഴിലിനെ  അപമാനിക്കുകയാണോ എന്ന സംശയത്താൽ ഈ ചിത്രത്തിനെതിരെ  ചിലർ അന്ന് പ്രതിഷേധമുയർത്തി …. അവസാനം മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി […]

രാമക്ഷേത്രം: വിഗ്രഹ പ്രതിഷ്ഠ 22ന്

അയോധ്യ: രാമക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ ഈമാസം 22-ന് ഉച്ചയ്ക്ക് 12.20-ന് നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പ്രതിഷ്ഠയ്ക്കുശേഷം ആരതി നടക്കും. പ്രസാദം അയല്‍നാടുകളിലും ചന്തകളിലും വിതരണം ചെയ്യും. പുതുവത്സരദിനമായ തിങ്കളാഴ്ച സംഘാടകര്‍ പൂജിച്ച ‘അക്ഷത്'( മഞ്ഞളും നെയ്യും ചേര്‍ത്ത അരി ) വിതരണം ചെയ്യാന്‍ തുടങ്ങി. പ്രതിഷ്ഠാചടങ്ങിന് ഒരാഴ്ചമുമ്പ് ജനുവരി 15 വരെ വിതരണം തുടരും. രാമക്ഷേത്രത്തിന്റെ ചിത്രം, ഘടന വിവരിക്കുന്ന ലഘുലേഖ എന്നിവ അടങ്ങിയ […]

മോദിക്ക് മാർക്കിടുമ്പോൾ…

എസ്. ശ്രീകണ്ഠൻ സർക്കാരിൻ്റെ ഭരണ മികവ് എങ്ങനെ അളക്കാം?.അതിൽ ഏറ്റം പ്രധാനം ധനസമാഹരണവും വിനിയോഗവും . രണ്ടിലും മോദിയുടെ പത്തുവർഷം എങ്ങനെ?. മികച്ചതെന്ന് കണക്കുകൾ പറയുന്നു. പ്രത്യക്ഷ നികുതി, മുഖ്യമായും ആദായ നികുതിയും കമ്പനികളും സ്ഥാപനങ്ങളും നൽകുന്ന കോർപ്പറേറ്റ് നികുതിയും കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിൽ മൂന്നു മടങ്ങ് കൂടിയെന്നത് ശ്രദ്ധേയമായ നേട്ടം തന്നെ. എല്ലാ റീഫണ്ടും കിഴിച്ച് ഖജനാവിൽ വന്ന പ്രത്യക്ഷ നികുതി വരുമാനം 2013 – 14 സാമ്പത്തിക വർഷം 6.38 ലക്ഷം കോടിയായിരുന്നു. 2022-23 സാമ്പത്തിക […]