സംസ്ഥാനത്ത് 227 പേര്‍ക്ക് കൂടി കോവിഡ്; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്  24 മണിക്കൂറിനിടെ 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ കേരളത്തില്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം 1464 ആയി. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 760 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരിച്ചു. കേരളത്തിനു പുറമെ കര്‍ണാടകയിലാണ് ഒരു കോവിഡ് മരണം ഉണ്ടായത്.പ്രതിദിന റിപ്പോര്‍ട്ടുകള്‍ പ്രകാരം കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടകയില്‍ 260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

‘സീത’ അയോധ്യയിലേക്ക് ; ‘ശ്രീരാമനും എത്തുന്നു

മുംബൈ: രാമാനന്ദ് സാഗറിന്റെ ‘രാമായണം’ ടെലിവിഷൻ പരമ്പരയിൽ സീതയെ അവതരിപ്പിച്ച നടി ദീപിക ചിഖ്‌ലിയ അയോധ്യയിലെ ശ്രീരാമ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ കാത്തിരിക്കുന്നു.ശ്രീരാമന്റെ വേഷം അവതരിപ്പിച്ച അരുണ്‍ ഗോവിലും ജനുവരി 22 ന് നടക്കുന്ന ചടങ്ങിനെത്തും. ‘ഞങ്ങളെ അയോദ്ധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും അനര്‍ഘമായ നിമിഷമായിരിക്കും അത്. രാമായണത്തില്‍ സീതയെ അവതരിപ്പിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു.രാമായണം പോലെ മാന്ത്രികമായ ഒന്നിന്റെ ഭാഗമാകാൻ കഴിഞ്ഞത് വളരെ ദിവ്യമായ അനുഭവമാണ്. അതിന് ശേഷം പല കഥാപാത്രം ചെയ്‌തെങ്കിലും പ്രേക്ഷകരുടെ […]

ഏഷ്യയില്‍ അർബുദ മരണങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്

ന്യൂഡല്‍ഹി:രാജ്യത്ത് അർബുദ ബാധ കാട്ടുതീ പോലെ പടരുന്നു. 2019ല്‍ ഇന്ത്യയില്‍ 9.3 ലക്ഷം പേര്‍ ഈ രോഗം ബാധിച്ച്‌ മരിച്ചു ഇക്കാലയളവില്‍ ഏകദേശം 12 ലക്ഷത്തോളം പേര്‍ക്ക് പുതുതായി അർബുദ ബാധ കണ്ടു. പുതിയ രോഗികളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.2019ല്‍ 94 ലക്ഷം പുതിയ കേസുകളും 56 ലക്ഷം മരണങ്ങളുമായി അർബുദം പൊതുജനാരോഗ്യ ഭീഷണിയായി മാറിയെന്ന് ഗവേഷകര്‍ കണ്ടെത്തി.പഠനത്തിന്റെ കണ്ടെത്തലുകള്‍ ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ചു. 48 […]

സ്വര്‍ണക്കടത്ത്: മോദി എന്തു ചെയ്തു ? സതീശൻ

ന്യൂഡല്‍ഹി: ഏത് ഓഫീസിലാണ് സ്വണക്കള്ളക്കടത്ത് നടത്തിയതെന്ന് അറിയാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുശ്സൂരിൽ പ്രസംഗിച്ചത്.എന്നാൽ എന്തുകൊണ്ട് കേന്ദ്ര ഏജൻസികളെ ചങ്ങലയ്ക്കിട്ടു എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കള്ളക്കടത്തിനെ കുറിച്ച്‌ അറിയാമായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അവിടെ പരിശോധന നടത്താതിരുന്നത്? കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്ര ഏജന്‍സികള്‍ എല്ലാ അന്വേഷണവും അവസാനിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു? ഇന്ത്യയിലെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും സഹപ്രവര്‍ത്തകരുടെയും ഓഫീസുകള്‍ കേന്ദ്ര ഏജന്‍സികൾ പരിശോധന നടത്തുകയാണ്.കേരളത്തില്‍ […]

എഞ്ചിനീയറിംഗ് പരീക്ഷ ഓൺലൈനിലേക്ക്

തിരുവനന്തപുരം : കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈൻ ആയി നടത്തും. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ഈ വർഷം മുതൽ തന്നെ കീം പരീക്ഷ ഓൺലൈൻ വഴിയാകും. ജെഇഇ മാതൃകയിലാണ് പരീക്ഷാ രീതിയിൽ മാറ്റം വരുത്തുന്നത്. ഫല പ്രഖ്യാപനം വേഗത്തിലാകുമെന്നതടക്കമുള്ള നേട്ടങ്ങളാണ് പരീക്ഷാ രീതിയിലെ മാറ്റം വഴി പ്രതീക്ഷിക്കുന്നത്.  

നികുതി വെട്ടിപ്പ്; എം എം മണിയുടെ സഹോദരൻ്റെ സ്ഥാപനത്തിൽ തിരച്ചിൽ

തൊടുപുഴ :മുൻ മന്ത്രിയും സി പി എം നേതാവുമായ എം എം മണി എം എൽ എ യുടെ സഹോദരൻ ലംബോധരന്‍റെ സ്ഥാപനത്തില്‍ കേന്ദ്ര സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശോധന. കേന്ദ്ര ജിഎസ്‍ടി വകുപ്പാണ് പരിശോധന നടത്തുന്നത്. ലംബോധരന്‍റെ ഉടമസ്ഥതയിലുള്ള അടിമാലി ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് പരിശോധന. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്ഥാ​പ​ന​ത്തി​ൽ നി​കു​തി വെ​ട്ടി​പ്പ് ന​ട​ക്കു​ന്നു​വെ​ന്ന വി​വ​രം ജി​എ​സ്ടി വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ചി​രു​ന്നു ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്  […]

നിതീഷ് കുമാർ ഇന്ത്യ സഖ്യം കണ്‍വീനർ സ്ഥാനത്തേക്ക്

ന്യൂഡൽഹി : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിന്റെ കണ്‍വീനറായി നിയമിച്ചേക്കും. ഈ തീരുമാനം അംഗീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വെര്‍ച്വല്‍ മീറ്റിംഗ് ഈ ആഴ്ച നടന്നേക്കും. നിതീഷ് കുമാറുമായും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും നിയമനം സംബന്ധിച്ച് കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. തീരുമാനം ഇന്ത്യ സഖ്യത്തിനുള്ളിലെ മറ്റ് പങ്കാളികളോടും കൂടിയാലോചിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുമായി നിതീഷ് കുമാര്‍ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയും ആം […]

വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്റെ സഹോദരിയും വൈഎസ്‌ആര്‍ തെലുഗു ദേശം പാര്‍ട്ടി സ്ഥാപകയുമായ വൈ.എസ് ശര്‍മിള എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വന്തം പാര്‍ട്ടിയായ വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടിയെ അവർ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കുമെന്ന് ശര്‍മിള പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോഴും നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയാണ്. രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുത്തത് കോണ്‍ഗ്രസ് ആണെന്നും […]

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു…

സതീഷ് കുമാർ വിശാഖപട്ടണം പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ .  കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട്  പെൻഡുലം അങ്ങോട്ടും  ഇങ്ങോട്ടും നിരന്തരം  ചലിച്ചുകൊണ്ടേയിരിക്കുന്നു…. പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല. ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം  മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു … സുഖ ദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ […]