പ്രഗ്നാനന്ദയുടെ സ്പോണ്‍സറായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: ചെസ് ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമായ തമിഴ്നാട് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദയെ സ്പോൺസർ ചെയ്യാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചതായി ചെയര്‍മാൻ ഗൗതം അദാനി അറിയിച്ചു. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പിലെത്തുന്ന ഇന്ത്യൻ താരം കൂടിയാണ് പതിനെട്ടുകാരനായ പ്രഗ്നാനന്ദ. ലോക ചാമ്പ്യനും ലോക ഒന്നാം നമ്ബര്‍ താരവുമായ നോര്‍വേക്കാരൻ മാഗ്നസ് കാണ്‍സണെ പലതവണ കീഴടക്കിയാണ് പ്രഗ്നാനന്ദ വാര്‍ത്തകളില്‍ നിറഞ്ഞത്. 12-ാം വയസില്‍ പ്രഗ്നാനന്ദ ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ്മാസ്റ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ […]

കേര കേദാര ഭൂമിയിൽനിന്നും …

സതീഷ് കുമാർ വിശാഖപട്ടണം 1975-ൽ പുറത്തിറങ്ങിയ ക്രോസ് ബെൽറ്റ് മണിയുടെ “പെൺപട “എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് ആർ. കെ. ശേഖർ ആയിരുന്നു. വെറും പതിനൊന്നു വയസ്സ് പ്രായമുള്ള എല്ലാവിധ സംഗീതോപകരണങ്ങളിലും വളരെ വൈദഗ്ദധ്യം  കാണിച്ചിരുന്ന മകൻ ദിലീപായിരുന്നു പിതാവിനെ സംഗീതസംവിധാനത്തിൽ സഹായിച്ചിരുന്നത്…   ഈ ബാലന്റെ സംഗീതത്തിലുള്ള അസാമാന്യ പാടവം കണ്ട ആർ കെ ശേഖറിന്റെ  സുഹൃത്തായ മലയാള സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്റർ  “പെൺപട ” എന്ന ചിത്രത്തിലെ  ഒരു ഗാനത്തിന്  ഈ  കുട്ടിയെക്കൊണ്ട്   സംഗീതം ചെയ്യിപ്പിച്ചു .  അങ്ങനെ […]

പ്രതിഷ്ഠാ ചടങ്ങിലേക്ക് ബാബ്‌റി മസ്ജിദ് കേസിലെ ഹര്‍ജിക്കാരനും

അയോദ്ധ്യ:രാമജന്മഭൂമി ബാബ്‌റി മസ്ജിദ് കേസിലെ ഹര്‍ജിക്കാാരന്‍ ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷേത്രം ഉദ്ഘാടനത്തിലേക്ക് ക്ഷണം. ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്ഷണം സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ആണ് ഈ വിവരം പുറത്തുവന്നത്. വെള്ളിയാഴ്ച അന്‍സാരിക്ക് ക്ഷണക്കത്ത് കിട്ടി. ക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികൾ ഇദ്ദേഹത്തിന്റെ രാംപഥിന് സമീപത്തെ കോട്ടിയ പഞ്ചിത്തോലയിലെ വീട്ടിലെത്തി ക്ഷണക്കത്ത് കൈമാറുകയായിരുന്നു. അന്‍സാരിയുടെപിതാവ് ഹഷീം അന്‍സാരി മരിക്കുന്നത് വരെ അയോദ്ധ്യാക്കേസില്‍ ഒരു പ്രധാന ഹര്‍ജിക്കാരനായിരുന്നു. 90 കളുടെ അവസാനം മുതല്‍ കേസില്‍ ഇടപെട്ട ഹഷീം അന്‍സാരി 2016 ലായിരുന്നു മരണമടഞ്ഞത്. […]

തട്ട പരാമര്‍ശം:സമസ്ത നേതാവ് ഉമര്‍ ഫൈസി കേസിൽ കുടുങ്ങുന്നു

കോഴിക്കോട് : മൂസ്ലിം സമുദായത്തിലെ തട്ടമിടാത്ത സ്ത്രീകളൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമര്‍ശം നടത്തിയ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ വകുപ്പുകൾ പ്രകാരം കേസെടുത്തു. സാമൂഹിക പ്രവർത്തക  വി പി സുഹ്റ നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമാണ്ഉമര്‍ ഫൈസി മുക്കം. ഒരു ചാനൽ ചർച്ചയ്ക്കിടയിയാണ് ഉമര്‍ […]

റാഞ്ചിയ കപ്പല്‍ നാവികസേന മോചിപ്പിച്ചു

ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്തു കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ”എം.വി. ലിലാ നോര്‍ഫോക്ക്” എന്ന ലൈബീരിയ ന്‍ ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. നാവികസേന കമാന്‍ഡോകള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചുപോയി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നാവികസേനയുടെ കമാന്‍ഡോകളായ ‘മാര്‍കോസ്’ ആണ് ഓപ്പറേഷന്‍ നടത്തിയത്. നാവികസേനാ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു രക്ഷാദൗത്യം. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച്‌ കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് […]

രാമക്ഷേത്ര ചടങ്ങ്: കോൺഗ്രസ്സ് വിട്ടു നിൽക്കില്ല

ന്യൂഡൽഹി: അയോധ്യയിൽ  ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തല്പര്യമുള്ള പാർട്ടി നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയെന്ന് സൂചന. ഇന്ത്യ മുന്നണി സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകളുടെ മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന യൂണിറ്റ് നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇതൂ സംബന്ധിച്ച തീരുമാനം. ഉത്തർപ്രദേശിലെയും ബിഹാറിലെയും നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ നിർദേശം തേടുകയായിരുന്നു.നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ […]

കോൺഗ്രസ്സ് മൽസരിക്കുക 255 സീററിൽ ?

ന്യുഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 255 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസ് തയാറെടുക്കുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി 421 സീറ്റുകളിൽ മത്സരിക്കുകയും 52 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. 2019നേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുകയെന്ന സൂചനയാണ് ഇതു നൽകുന്നത്.ബാക്കി സീററുകൾ ഇന്ത്യ മുന്നണി കക്ഷികൾക്ക് വിട്ടു നൽകും.ഇന്ത്യ മുന്നണി ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും എഐസിസി നേതാക്കൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും […]

പുതിയ തോക്ക് സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍

വാഷിഗ്ടൺ: അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും പുതിയ തോക്ക് സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. 2023-ല്‍ രാജ്യത്ത് 18,800-ൽ ഏറെ തോക്കുകൾ ഉപയോഗിച്ചുള്ള മരണങ്ങൾ ഉണ്ടായി എന്നാണ് കണക്ക്. 36,200 പേർക്ക് പരിക്കേററു. 24,100-ലധികം ആത്മഹത്യകളും രേഖപ്പെടുത്തി.2023-ല്‍ 650-ലധികം കൂട്ട വെടിവയ്പ്പുകള്‍ നടന്നു എന്നാണ് രേഖകൾ പറയുന്നത്. കാലിഫോര്‍ണിയയില്‍, പൊതു പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പള്ളികള്‍, ബാങ്കുകള്‍, മൃഗശാലകള്‍ എന്നിവയുള്‍പ്പെടെ 26 സ്ഥലങ്ങളില്‍ തോക്കുകള്‍ കൈവശം വയ്ക്കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇല്ലിനോയിസില്‍, ചിലതരം കൈത്തോക്കുകളുടെ വില്‍പ്പന നിരോധിക്കുന്ന നിയമം പ്രാബല്യത്തില്‍ […]

വെള്ളിനക്ഷത്രമേ നിന്നെ നോക്കി …

സതീഷ് കുമാർ വിശാഖപട്ടണം “പെണ്ണായി പിറന്നെങ്കിൽ  മണ്ണായി തീരുവോളം  കണ്ണീരു കുടിക്കാനോ  ദിനവും കണ്ണീര് കുടിക്കാനോ….” ഏകദേശം അര നൂറ്റാണ്ടിന് മുമ്പ് “അമ്മയെ കാണാൻ ” എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ എഴുതി കെ.രാഘവൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച  ഒരു ഗാനത്തിന്റെ വരികളാണിത് … അന്നത്തെ കേരളീയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പെണ്ണായി പിറന്നവൾ ദിനവും കണ്ണീരു കുടിക്കണം എന്നുള്ളത് ഒരു അലിഖിത നിയമമായി സ്ത്രീ സമൂഹം തന്നെ കരുതിയിരുന്നുന്നെന്ന് തോന്നുന്നു… കാലം മാറി …. സ്ത്രീ […]

മഥുര ഈദ് ഗാഹ് പള്ളി പൊളിക്കാനുള്ള ഹർജി സുപ്രിം കോടതി തള്ളി

ന്യൂഡൽഹി: മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിൽ പള്ളി അനിവാര്യമല്ലെന്നായിരുന്നു മഹേക് മഹേശ്വരിയുടെ വാദം. ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാത്പര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും […]