പിണറായി വിജയൻ ലോകായുക്തയുടെ കഴുത്ത് ഞെരിക്കുമ്പോൾ

തിരുവനന്തപുരം: വളരെ പുരോഗമനപരവും ചരിത്രത്തിലെ നാഴികക്കല്ലെന്നും പറഞ്ഞ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തന്നെ കൊണ്ടു വന്ന നിയമമാണ് കാല്‍ നൂറ്റാണ്ടിന് ശേഷം അതേ കമ്യൂണിസ്റ്റുകാര്‍ തന്നെ കുഴിച്ചു മൂടുന്നത് – ലോകായുക്തയുടെ പല്ലു കൊഴിച്ച പിണറായി വിജയൻ സർക്കാരിനെ വിമർശിച്ചു കൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകനും കേരള കൗമുദിയുടെ പൊളിററിക്കൽ എഡിറററുമായിരുന്ന ബി.വി. പവനൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. ബി.വി. പവനൻ   കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു:   തെറ്റു തിരുത്തലല്ല, ശരി തിരുത്തല്‍   തെറ്റു തിരുത്തുന്നതില്‍ അസാധാരണ […]

എസ് എഫ് ഐക്കാരും സദാചാരത്തിൻ്റെ കാവൽക്കാരും

കോഴിക്കോട് : പ്രണയാഭ്യർത്ഥനയല്ല,പീഡനം തന്നെ നടത്തിയവർ ഒരു കേസും നേരിടാതെ പാർട്ടികളുടെ തണലിൽ മാന്യന്മാരായി തുടരുന്ന നാടാണ്.അവരെ ഭേദ്യം ചെയ്യാനല്ല,അങ്ങനെ ചെയ്തുവോ എന്ന് വിനീതമായി ചോദിക്കാൻപോലും കരളുറപ്പില്ലാത്ത സംഘടനകളുടെ നേതാക്കളും പ്രവർത്തകരും അനുയായികളുമാണ് ഇവിടെ സദാചാരത്തിന്റെ കാവൽക്കാർ ചമയുന്നത് – വയനാട് പൂക്കോട് വെറററിനറി കോളേജ് വിദ്യാർഥി ജെ. എസ്. സിദ്ധാർഥൻ്റെ മരണത്തെക്കുറിച്ച് പ്രമുഖ ഇടതുപക്ഷ ചിന്തകൻ ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം താഴെ: സിദ്ധാർത്ഥനു നേരെ അരാഷ്ട്രീയമായ ആൾക്കൂട്ട വിചാരണയും അതിക്രമവുമാണ് നടന്നത് […]

സിദ്ധാര്‍ഥന്‍റെ മരണം: ആയുധങ്ങള്‍ കണ്ടെത്തി

കല്പററ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ പോലീസ് നടത്തിയ തെളിവെടുപ്പിൽ ആയുധങ്ങൾ കണ്ടെത്തി. കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായാണ് പോലീസ് പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തിയത്. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടന്നത്. ഈ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്‍റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാർഥൻ തുടര്‍ച്ചയായ ക്രൂര മര്‍ദനത്തിനിരയായതെന്ന് പോലീസ് പറഞ്ഞു.തെളിവെടുപ്പിനിടെ ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ മുഖ്യപ്രതി സിന്‍ജോ കാണിച്ചുകൊടുക്കുകയായിരുന്നു. രണ്ടാം വർഷ വെറ്റിനറി […]

വ്യക്തി,വിവാഹം,കുടുംബം,സമൂഹം

    പി.രാജൻ വ്യക്തിയും വിവാഹവും കുടുംബവും സമൂഹവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പല വാർത്തകളും പത്രത്തിലുണ്ട്.കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന കെ. വേണു ഒളിവിലായി രിക്കെ നടന്ന വിവാഹവും ഭാര്യ മണി യുടെ മരണവും സംബന്ധിച്ച ഓർമ്മക്കുറിപ്പുകൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ കുട്ടിയുണ്ടായാൽ ജോലി നിഷേധിക്കുന്ന വ്യവസ്ഥക്ക് നിയമപരമായ സാധുതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചതും ഇക്കൂട്ടത്തിൽ ചേർത്ത് വായിക്കേണ്ടതാണ്. സ്വന്തം വിവാഹത്തെ ഒരു സാമൂഹ്യ – രാഷ്ട്റീയ പ്രശ്നമായാണ് കെ.വേണു കണ്ടത്. അതുകൊണ്ട് തന്നെ […]

എസ് എഫ് ഐ യും കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയവും

തൃശൂർ: വാസ്തവത്തിൽ ഇന്ന് സി.പി.എം അല്ല എസ്.എഫ്.ഐ.യുടെ മാതൃ സംഘടന. മറിച്ച് എസ്.എഫ്.ഐ യാണ് സി.പി.എമ്മിന്റെ മാതൃ സംഘടന. പാർട്ടിയിലെ അക്രമത്തിന്റെയും, അഴിമതിയുടെയും, നിയമരാഹിത്യത്തിന്റെയും   നഴ്സറിയാണ് എസ്എഫ്ഐ – വയനാട് പൂക്കോട് വെറററിനറി കോളേജ് വിദ്യാർഥി ജെ. എസ്. സിദ്ധാർഥൻ്റെ മരണത്തെക്കുറിച്ച് രാഷ്ടീയ ചിന്തകനും എഴുത്തുകാരനുമായ സി.ആർ.പരമേശ്വരൻ നിരീക്ഷിക്കുന്നു. പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു: പൊതുവെ മരണങ്ങൾ ചലിപ്പിക്കാത്ത എന്റെ മനസ്സിലിരുന്ന് ആ പയ്യൻ വിങ്ങുന്നു. കൗപീനത്തിനുള്ളിലെ കാമ്പസ് രാഷ്ട്രീയം. 1965 മുതലുള്ള ഓർമ്മകളുണ്ട്. […]

ഖജനാവിൽ പണമില്ല; ശമ്പളം പിൻവലിക്കാൻ നിയന്ത്രണം ?

തിരുവനന്തപുരം: അതിഗുരുതരമായ സാമ്പത്തിക ചുഴിയിൽപ്പെട്ട സംസ്ഥാന സർക്കാർ, ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നു. പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാനാണ് നീക്കം. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നിൽക്കാനാകൂവത്രെ. മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. മൂന്നര ലക്ഷത്തോളം ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി […]

ഹൃദയാഘാതത്തിന് കാരണം കോവിഡ് വാക്സിനല്ല : മന്ത്രി

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനുകൾ ഹൃദയാഘാതത്തിന് കാരണമാകുന്നു എന്ന പ്രചരണം ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തെ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.’ഇന്ന് ആർക്കെങ്കിലും സ്ട്രോക്ക് ഉണ്ടായാൽ, അത് കോവിഡ് വാക്സിൻ കാരണമാണെന്ന് അവർ കരുതുന്നു. വാക്സിൻ ഹൃദയാഘാതത്തിന് കാരണമാവില്ലെന്ന് ഐസിഎംആർ നടത്തിയ വിശദമായ പഠനത്തിൽ മനസ്സിലായിട്ടുണ്ട്’- അദ്ദേഹം വിശദീകരിച്ചു. ഒരാളുടെ ജീവിതശൈലി, പുകയിലയുടെയും മദ്യത്തിൻ്റെയും ഉപഭോഗം തുടങ്ങി ഹൃദയാഘാതത്തിന് നിരവധി കാരണങ്ങളുണ്ട് എന്ന് […]

വെറ്ററിനറിയിലെ മൃഗീയതയും പാർട്ടിക്കാരുടെ വായ്താരിയും

ക്ഷത്രിയൻ   മൃഗ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുന്നതാണ് വെറ്ററനറി കോളജ് എന്നൊക്കെയാണ് മലയാളികൾ മനസിലാക്കി വച്ചിട്ടുള്ളത്. വിഷയം ‘മൃഗീയം’ ആണെങ്കിലും പഠിക്കുന്നവർ മനുഷ്യർ തന്നെയാണെന്നും മനസിലാക്കിയവയിൽ ഉൾപ്പെടും. എന്നാൽ വയനാട്ടിലെയൊരു വെറ്ററിനറി കോളജിൽ പഠിക്കുന്നവരിൽ മനുഷ്യരല്ലാത്തവരും ഉണ്ടെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ നൽകുന്ന സൂചന. ക്യാംപസിനകത്തെ സമർഥനായ ഒരു വിദ്യാർഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാർത്തകളിലെ ഒരു വാചകം കൊലപാതകം ‘മൃഗീയം’ആയിരുന്നുവെന്നാണ്. വാർത്തയിലെ ‘മൃഗീയത’ കൊലയാളികളുമായി ചേർത്തുവച്ചാൽ ക്രൂരതയുടെ ആകെപ്പൊരുൾ ആയി. കൊല്ലപ്പെട്ട വിദ്യാർഥി എസ്.എഫ്.ഐക്കാരനാണെന്ന് കുട്ടിയുടെ […]

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ശശി തരൂർ മൽസരം

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിച്ച് ബിജെപി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയാകും. കോൺഗ്രസിലെ ശശി തരൂർ ആണ് അദ്ദേഹത്തിൻ്റെ എതിരാളി. എൽ ഡി എഫിൻ്റെ  പന്ന്യൻ രവീന്ദ്രൻ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. കാസർകോ‍ഡ് – എം എൽ അശ്വനി, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, കണ്ണൂർ – സി രഘുനാഥ്, മലപ്പുറം – ഡോ. അബ്ദുൾ സലാം, വടകര […]