അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തർക്ക് പ്രവേശനം നാളെ മുതൽ

അയോധ്യ: ശ്രീരാമന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അയോധ്യയിലെ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തിലാണ് താനിപ്പോഴും.രാമന്‍ ഒരു തര്‍ക്കവിഷയമല്ല, ഒരു പരിഹാരമാണ് – അദ്ദേഹം പറഞ്ഞു. ‘ഇന്ന്, പ്രഭുരാമന്റെ ഭക്തര്‍ ഈ ചരിത്ര നിമിഷത്തില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കുന്നു എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്…രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലും […]

ഹൈന്ദവര്‍ക്കൊപ്പം നില്‍ക്കേണ്ട ദിനം; മതസൗഹാര്‍ദ ദീപവുമായി കാസ

കൊച്ചി: പ്രാണ്‍പ്രതിഷ്ഠാ കര്‍മ്മത്തിന് ആശംസകള്‍ നേര്‍ന്ന് എല്ലാ ക്രിസ്ത്യന്‍ ഭവനങ്ങളിലും മതസൗഹാര്‍ദ്ദ മെഴുകുതിരികള്‍ തെളിയിക്കാന്‍ കാസ. അന്യമതസ്ഥരുടെ ആരാധനാ നിര്‍മിതികള്‍ അടിച്ചു തകര്‍ത്ത് അതിന്മേല്‍ ഇസ്ലാമിക ആരാധനാലയങ്ങള്‍ പണിയുന്നത് ഇസ്ലാമിക ശക്തികള്‍ അധിനിവേശം നടത്തിയ ഇടങ്ങളിലെല്ലാം കാണാമെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍(കാസ). ഇന്നും തുടരുന്നതിന്റെ തെളിവാണ് ഹഗിയ സോഫിയ. രണ്ടുവര്‍ഷം മുന്‍പ് തുര്‍ക്കിയില്‍ നടന്നതും ഇപ്പോള്‍ അര്‍മേനിയയില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ അതേകാര്യമാണ് 500 വര്‍ഷം മുന്‍പ് അയോദ്ധ്യയില്‍ ബാബറിന്റെ നേതൃത്വത്തില്‍ നടന്നതെന്ന് എഫ്ബി […]

ഇന്ത്യയുടെ നിര്‍ണ്ണായക ദിവസം; പ്രാണപ്രതിഷ്ഠക്ക് ആശംസയുമായി നടന്‍ അര്‍ജുന്‍

ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ദിവസമാണ് പ്രാണപ്രതിഷ്ഠ നടക്കുന്ന ജനവരി 22 എന്നും നടന്‍ അര്‍ജുന്‍ പറഞ്ഞു. ഈ കീര്‍ത്തിക്ക് പിന്നില്‍ നേതാക്കള്‍ മാത്രമല്ല, നൂറ്റാണ്ടുകളായി അതിന് വേണ്ടി ജീവന്‍ വെടിഞ്ഞ സാധാരണക്കാരുമുണ്ടെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു. രാമക്ഷേത്രമെന്ന വിശുദ്ധ ലക്ഷ്യത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിയ്ക്കുന്ന കാലത്തും ജനങ്ങള്‍ ശബ്ദമുയര്‍ത്തി. കഴിഞ്ഞ 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ജീവിതങ്ങള്‍ ബലികൊടുക്കപ്പെട്ടു. രാമക്ഷേത്രത്തിന് വേണ്ടി ജീവന്‍വെടിഞ്ഞവരുടെ ചിന്തകളും ധീരതയും പാഴായില്ലെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ ഇന്ത്യക്കാരുടെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി മോദിയ്ക്കും […]

മൃണാളിനി സാരാഭായി

ആർ. ഗോപാലകൃഷ്ണൻ 🔸🔸 ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി. അവരുടെ എട്ടാം ചരമവാർഷികദിനം ഇന്ന്.   ലോകപ്രശസ്തിയാർജ്ജിച്ച ‘ദർപ്പണ’ എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിൻ്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മൃണാളിനി നിരവധി വിദ്യാർത്ഥികൾക്ക് കഥകളിയിലും, ഭരതനാട്യത്തിലും പരിശീലനം നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള ഭാരതത്തില്‍നിന്ന് മൃണാളിനിയുടെ കീര്‍ത്തി കടല്‍കടന്നിരുന്നു. 91 ലധികം രാജ്യങ്ങളിലായി 23,000ല്‍ അധികം വേദികളിലാണ് അവര് തൻ്റെ കലാപ്രകടനം കാഴ്ചവെച്ചത്.   […]

മലയാളത്തിന്റെ സ്വന്തം  ബേപ്പൂർ സുൽത്താൻ…

സതീഷ് കുമാർ വിശാഖപട്ടണം ആഷിഖ് അബു സംവിധാനം ചെയ്ത ഹൊറർ ചിത്രം “നീലവെളിച്ചം ” കഴിഞ്ഞവർഷമാണ് തീയേറ്ററുകളിൽ എത്തിയത്.    വൈക്കം മുഹമ്മദ് ബഷീറിന്റെ  “നീലവെളിച്ചം ” എന്ന ചെറുകഥയെ ആസ്പദമാക്കി  1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ്  പുതിയ ചിത്രം.  ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പി ഭാസ്കരൻ എഴുതി  എം എസ് ബാബുരാജ് സംഗീതം പകർന്ന് എസ് ജാനകി പാടിയ […]

ശ്രീരാമ പ്രതിഷ്ഠാ ചടങ്ങിന് ജസ്ററിസ് അശോക് ഭൂഷണ്‍ മാത്രം

ന്യൂഡൽഹി : ബാബറി മസ്ജിദ് – ശ്രീരാമഭൂമി കേസിൽ നാലുവർഷം മുമ്പ് വിധി പ്രസ്താവിച്ച അഞ്ച് സുപ്രീംകോടതി ജഡ്ജിമാരില്‍ ഒരാള്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തേക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, എസ് എ ബോബ്ഡെ, സൂപ്രീംകോടതി ജഡ്ജിമാരായിരുന്ന അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീർ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.അശോക് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. വിരമിക്കലിന് ഒരുമാസത്തിന് ശേഷം നാഷണല്‍ ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയർമാനായി […]

രാം ലല്ല ചിത്രം പുറത്തായതില്‍ അന്വേഷണം

അയോധ്യ: പ്രാണപ്രതിഷ്ഠയ്‌ക്കൊരുക്കിയ വിഗ്രഹത്തിന്റെ ചിത്രം പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍. ഉദ്യോഗസ്ഥരോ മറ്റോ എടുത്ത ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നതെന്നു കരുതുന്നതായും പറഞ്ഞു. വിഗ്രഹത്തിന്റെ കണ്ണു കെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവില്‍ രാംലല്ല ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു. നാളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. രാ ലല്ല ക്ഷേത്രത്തില്‍ എത്തിച്ചതുമുതലുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതോടെ മുന്‍നിര മാധ്യമങ്ങളടക്കം ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. നേത്രോന്മീലനത്തിന് മുന്നേ ചിത്രങ്ങള്‍ […]

ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് നിഷേധിച്ചു: മാലദ്വീപില്‍ 14 കാരന്‍ മരിച്ചു

ന്യൂഡല്‍ഹി: മാലദ്വീപിന്റെ മോദി വിരോധത്തില്‍ പൊലിഞ്ഞത് 14 കാരന്റെ ജീവന്‍. പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയില്‍നിന്നുള്ള ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച്, ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം മാലദ്വീപില്‍ എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നുണ്ട്. ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വില്‍മിങ്ടനില്‍ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്‌കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ […]

മ്യാൻമർ അതിർത്തിയിൽ സർക്കാർ മതിൽ കെട്ടുന്നു

ഗുവാഹത്തി : രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഉടൻ മതിൽ കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇതോടെ ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് വിസയില്ലാതെ 16 കിലോമീറ്റർ പരസ്‌പരം അതിർത്തിയിലേക്ക് കടക്കാൻ അനുവദിക്കുന്ന ഇളവ് ഉടൻ അവസാനിക്കും. അസം പോലീസ് കമാൻഡോകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തി ഉടൻ തന്നെ ബംഗ്ലാദേശുമായുള്ള അതിർത്തി പോലെ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം […]