ഒട്ടകത്തെപ്പോലെ കരഞ്ഞു നടക്കുന്നു മോദിയെന്ന് സുബ്രഹ്മണ്യ സ്വാമി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച ബി.ജെ.പി നേതാവ്  സുബ്രഹ്മണ്യ സ്വാമി  വീണ്ടും കടുത്ത പരിഹാസവുമായി രംഗത്തെത്തി. ചൈനയുടെ നാവിക കപ്പലിന് നങ്കൂരമിടാൻ മാലദ്വീപ് അനുവാദം നല്‍കിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹ മാധ്യമങ്ങളിലെ സ്വാമിയുടെ പോസ്റ്റ്. മാലദ്വീപിന്റെ നടപടി ഇന്ത്യയെ പരിഹസിക്കലാണെന്നു പറഞ്ഞ അദ്ദേഹം, 2020 മുതല്‍ ലഡാക്കില്‍ ചൈന 4042 ചതുരശ്ര കിലോമീറ്റർ കൈയേറിയിട്ടും ഒരു എതിർപ്പുപോലും ഉയർത്തിയില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. നിസ്സഹായനായ ഒട്ടകത്തെപ്പോലെ കരഞ്ഞുനടക്കുന്ന മോദി, ‘ആരും വന്നിട്ടില്ല’ എന്നു […]

ചരിത്രം തിരുത്തി സൗദി: മദ്യശാലകള്‍ തുറക്കാൻ നീക്കം

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ മദ്യശാല തുറക്കാൻ തയ്യാറെടുക്കുന്നു.മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മൊബൈല്‍ ആപ് വഴി മദ്യം ലഭ്യമാക്കുമെന്നാണ് ഒരു മാധ്യമ റിപ്പോർട്ടില്‍ പറയുന്നത്. മദ്യം വേണ്ട ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും തുടർന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറൻസ് എടുക്കുകയും ചെയ്താല്‍ മതി. പ്രതിമാസ ക്വാട്ട അനുസരിച്ച്‌ മദ്യം വിതരണം ചെയ്യുമെന്നും അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കുമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇസ്ലാമിക തത്വങ്ങള്‍ പാലിക്കുന്നത്കൊണ്ട് തന്നെ മദ്യപാനം നിഷിദ്ധമായതിനാല്‍ […]

ഗ്യാന്‍വാപി മസ്ജിദ് പണിതത് ക്ഷേത്രം പൊളിച്ച് ….?

ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ ഇത് നിര്‍ണായക കണ്ടെത്തലാണ്. ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്‌നാണ് എഎസ്‌ഐ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ”നിലവിലുള്ള കെട്ടിടത്തിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി എഎസ്‌ഐ റിപ്പോര്‍ട്ട് പ്രകാരം പറയാനാകും. ഇത് എഎസ്‌ഐയുടെ നിര്‍ണായക കണ്ടെത്തലാണ്”- അദ്ദേഹം പറഞ്ഞു. ഗ്യാന്‍വാപി പള്ളിയുടെ […]

ഒരേയൊരു ചെറുകഥ മാത്രം ….

 സതീഷ് കുമാർ വിശാഖപട്ടണം  മലയാളസാഹിത്യരംഗത്ത് പത്തും പതിനഞ്ചും ഇരുപതും നോവലുകൾ വരെ  ചലച്ചിത്രമാക്കിയ എഴുത്തുകാരുണ്ട്… എന്നാൽ  സാഹിത്യരംഗത്ത് നിറഞ്ഞു നിൽക്കുകയും വെറും ഒരു ചെറുകഥ മാത്രം  ചലച്ചിത്രമാക്കപ്പെടുകയും ചെയ്ത ഒരേയൊരു എഴുത്തുകാരനേ മലയാളസാഹിത്യരംഗത്തുള്ളൂ ! വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ എന്ന സാക്ഷാൽ വി.കെ.എൻ. മലയാള സാഹിത്യത്തിൽ ഹാസ്യത്തിന് പുതിയ മാനം നൽകി ചിരിയുടെ വെടിക്കെട്ട് തീർത്ത എഴുത്തുകാരനാണ് വി.കെ.എൻ… നാട്ടിൻപുറത്തിന്റെ  നന്മകൾ നിറഞ്ഞ കഥകൾകൊണ്ട് മലയാള സിനിമ രംഗത്ത്  അന്നും ഇന്നും ഒട്ടേറെ പ്രേക്ഷകരെ സമ്പാദിച്ച സത്യൻ അന്തിക്കാടാണ് വി […]

അയോധ്യയിലേക്ക് തീർഥാടക ലക്ഷങ്ങളുടെ ഒഴുക്ക്

അയോധ്യ: ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകൾ 3.17 കോടി രൂപ കഴിഞ്ഞു.പ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ദിനമായ ചൊവ്വാഴ്ച പുറത്തു വന്ന കണക്കുകൾ പ്രകാരമാണിത് പ്രാൺ പ്രതിഷ്ഠാ ദിനത്തിൽ 10 സംഭാവന കൗണ്ടറുകളാണ് തുറന്നിരുന്നത്.കൗണ്ടർ വഴിയും ഓൺലൈൻ വഴിയുമാണ് ഭക്തർ ക്ഷേത്രത്തിന് സംഭാവന നൽകിയതെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റി അനിൽ മിശ്ര വ്യക്തമാക്കി. ജനുവരി 23 ന് അഞ്ച് ലക്ഷത്തിലധികം ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായാണ് കണക്കുകൾ പറയുന്നത്. രണ്ടാം ദിവസമായ ബുധനാഴ്ച രാത്രി […]

നിയമസഭയിലും പ്രതിഷേധിച്ച് ഗവർണർ

തിരുവനന്തപുരം : നിയമസഭ സമ്മേളനത്തിന് തുടക്കം കുറിച്ച് നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒറ്റമിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാർ തയാറാക്കിയ പ്രസംഗം മുഴുവന്‍ വായിക്കാതെ ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിക്കുകയായിരുന്നു ഗവര്‍ണര്‍.ഇടതു മുന്നണി സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം നിയമസഭയിലും തുറന്നുപ്രകടിപ്പിക്കുകായിരുന്നു അദ്ദേഹം . നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. അറുപത് പേജോളം ഉള്ള നയപ്രഖ്യാപന പ്രസംഗത്തിൽ, ‘മോദി […]

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് പ്രധാന പങ്കെന്ന് ഇ ഡി

കൊച്ചി: ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് മസാല ബോണ്ട് പുറത്തിറക്കിയത് സംബന്ധിച്ച കേസിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് നിർണായക പങ്കുണ്ടെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേററ് ആരോപിക്കുന്നു. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്സ് രേഖകൾ പുറത്തുവന്നു. ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങൾ അംഗീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനിൽക്കില്ലെന്നും ഇഡി പറയുന്നു. ഹൈക്കോടതിയിൽ […]

പ്രഥമ ജി ശങ്കരപ്പിള്ള സ്മാരക പുരസ്കാരം റിയാസിന്

കൊച്ചി : ചിറയിൻകീഴ് ഡോക്ടർ ജി ഗംഗാധരൻ നായർ സ്മാരക സമിതിയുടെ പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ പേരിലുള്ള പ്രഥമ സ്മാരക പുരസ്കാരം നാടക രചയിതാവും അമച്വർ നാടകപ്രവർത്തകനുമായ  റിയാസിന് നൽകി. 10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സീനിയർ ഇൻസ്പെക്ടർ ശ്രീ നളിൻ ബാബു പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ മുരളി ചിരോത്ത് മുഖ്യാതിഥി യായിരുന്നു. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഗോപാലകൃഷ്ണൻ അധ്യക്ഷനായ […]

മലയാള സിനിമയുടെ ഗന്ധർവ്വൻ …

 സതീഷ് കുമാർ വിശാഖപട്ടണം തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു  കഥ പറയുവാനുണ്ട്.  30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. “ഞാൻ ഗന്ധർവൻ ” എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി  ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം തിരഞ്ഞു . ഇതിനിടെ ഒരു സുഹൃത്തിനെ കാണാൻ തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ എത്തിയപ്പോഴാണ് ഈ പാലമരം യാദൃശ്ചികമായി പത്മരാജന്റെ ദൃഷ്ടിയിൽപ്പെടുന്നത്. […]