മലയാളസിനിമയുടെ കുലപതി

 സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയുടെ ചരിത്രമെഴുതുന്ന ആർക്കും ഒഴിച്ചു നിർത്താൻ പറ്റാത്ത വ്യക്തിത്വമാണ് രാമു കാര്യാട്ടിന്റേത്.  മലയാളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ സുവർണ കമലം നേടിയ  ചെമ്മീനിന്റെ സംവിധായകൻ എന്ന നിലയിലൂടെയാണ്  രാമു കാര്യാട്ടിന് ദേശീയ പ്രശസ്തി കൈവരുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ജൂറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയും രാമു കാര്യാട്ടാണ്. 1975-ൽ  മോസ്കോയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ജൂറിയായതോടെ  രാമു കാര്യാട്ടിന്റെ പ്രശസ്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് […]

കേന്ദ്ര ബജറ്റ് :നികുതി നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡൽഹി: ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച ഇടക്കാല ബജററിൽ വ്യക്തമാക്കി. നിലവിൽ ആദായ നികുതിദായകർക്ക് ഇളവ് നൽകിയിട്ടില്ല. ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ല. ആദായനികുതി അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. റീഫണ്ടുകളും വേഗത്തിൽ നൽകും. ജിഎസ്ടി കളക്ഷൻ ഇരട്ടിയായി. ജിഎസ്ടിയോടെ പരോക്ഷ നികുതി സമ്പ്രദായം മാറി. ധനക്കമ്മി 5.1 ശതമാനമായിരിക്കും.ചെലവ് 44.90 കോടിയും വരുമാനം 30 ലക്ഷം കോടിയുമാണ്. ആദായനികുതി പിരിവ് 10 വർഷത്തിനിടെ മൂന്നിരട്ടി വർധിച്ചു. […]

ഗവർണരും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കുറെ നാടകങ്ങളും

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പലപ്പോഴും നിലപാടുകളിൽ മലക്കംമറിയുകയും മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുകയുമാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ. പരമേശ്വരൻ വിലയിരുത്തുന്നു. ‘ ഉദാഹരണത്തിന്, സ്വപ്ന സുരേഷിന്റെ സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും ഉള്ള s.164 CrPC പ്രകാരമുള്ള അപേക്ഷകളുടെ വിശദാംശങ്ങൾ വളരെ ആധികാരികത ഉള്ളവയായിരുന്നു .പക്ഷേ,അവ പുറത്തുവന്നപ്പോൾ സതീശൻ പിണറായിയെ എതിർക്കുന്നതിന് അവയെ ഉപയോഗിക്കുന്നതിന് പകരം പറഞ്ഞത് സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ല എന്നാണ്. അത്,എന്താടോ അങ്ങനെ? ‘ – പരമേശ്വരൻ ചോദിക്കുന്നു   അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് […]

മുഖ്യമന്ത്രിയുടെ മകൾ വീണ കേന്ദ്രത്തിൻ്റെ അന്വേഷണ കുരുക്കിൽ

തിരുവനന്തപുരം : സി.പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും കുരുക്കിലാക്കി കേന്ദ്ര കോർപറേറ്റ് മന്ത്രാലയം. പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരായ സാമ്പത്തിക തിരിമറി കേസ് അന്വേഷണം റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (ആർഒസി) കൈമാറുന്ന ഉത്തരവ് പുറത്തുവന്നു. കോർപറേറ്റ് മന്ത്രാലയമാണ് ഈ നടപടി സ്വീകരിച്ചത്. ആറംഗ സംഘം നടത്തുന്ന അന്വേഷണം എട്ടുമാസത്തിനകം പൂർത്തിയാക്കും.എക്സാലോജിക്കിന് എതിരായ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയും ഉൾപ്പെടും.എക്സാലോജിക്ക്-സി എം […]

മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ അനുമതി

വാരാണസി : കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ ഹിന്ദുവിഭാഗത്തിന് വാരണാസി ജില്ലാ കോടതി അനുമതി നൽകി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി.7  ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടു കോടതി നിർദേശിച്ചു. മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്ഐ) കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കോടതിയുടെ ഉത്തരവ്.എല്ലാവർക്കും പൂജയ്ക്കുള്ള അവകാശം ഇതോടെ […]

പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കൾക്ക് വിലക്ക്

മധുര: തമിഴ്‌നാട്ടിലെ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തില്‍ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി വിധി.ക്ഷേത്രങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. പഴനി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തിൽകുമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പറഞ്ഞത്. പ്രവേശന കവാടങ്ങളില്‍ കൊടിമരത്തിന് ശേഷം അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.വ്യക്തികള്‍ക്ക് അവരവരുടെ മതത്തിൽ വിശ്വസിക്കാനും […]

വിദേശ വിദ്യാർഥികൾക്ക് രണ്ടുവർഷത്തേക്ക് പ്രവേശനമില്ല

ഒട്ടാവ : ഇന്ത്യയിലെ വിദ്യാർഥികൾക്ക് നേരെ കനഡയുടെ വാതിലുകൾ അടയുന്നു. കനേഡയുടെ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ, 2026 ഫെബ്രുവരി വരെ കാനഡയ്ക്ക് പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് അവസരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കാനഡ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. രാജ്യാന്തര വിദ്യാർഥികളുടെ കുടിയേറ്റം തടയാനുള്ള ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിതെന്നും വിലയിരുത്തലുകളുണ്ട്. കുടിയേറ്റം വർധിച്ചതോടെ വലിയ ഭവനക്ഷാമ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കാനഡയിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ ജനസംഖ്യ ഒരു ദശലക്ഷത്തിലും അധികമാണ്. […]

രഞ്ജിത് ശ്രീനിവാസൻ വധം: 15 പ്രതികൾക്കും വധശിക്ഷ

ആലപ്പുഴ: ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷ. പ്രതികൾ എല്ലാവരും എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ വിധിയാണിത്. ഇത്രയും പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തില്‍ ആദ്യമാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറഞ്ഞത്. 2021 ഡിസംബര്‍ 19നാണ് രൺജിത്ത് […]