ബാബുരാജ് ഗായകനായപ്പോൾ

 സതീഷ് കുമാർ വിശാഖപട്ടണം  മലബാറിലെ  സംഗീത സദസ്സുകളെ സമ്പന്നമാക്കാൻ ബംഗാളിൽ നിന്ന് എത്തിയ ജാൻ മുഹമ്മദ്  എന്ന  ഹിന്ദുസ്ഥാനി ഗായകൻ തന്റെ ജീവിതസഖിയെ കണ്ടെത്തിയത് മലയാളമണ്ണിൽ നിന്നായിരുന്നു.  ആ ദമ്പതികൾക്ക് ജനിച്ച  മുഹമ്മദ് സാബിർ എന്ന പയ്യൻ  കോഴിക്കൊട്ടെ പ്രശസ്തമായ മിഠായിത്തെരുവിലും തീവണ്ടികളിലുമെല്ലാം  വയറ്റത്തടിച്ചു പാട്ടു പാടി നടന്നിരുന്നത് ഒരു പക്ഷേ പഴയ തലമുറക്കാരുടെ ഓർമ്മകളിലുണ്ടായിരിക്കും . ആ പയ്യന്റെ പാട്ട് കേട്ട്  യാത്രക്കാർ കൊടുത്തിരുന്ന ചില്ലറ നാണയത്തുട്ടുകളായിരുന്നു  ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയം..പിൽക്കാലത്ത് മലയാള […]

അയോധ്യയിലേക്കുള്ള ആദ്യ തീവണ്ടി ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഇന്നാരംഭിക്കും. വൈകിട്ട് 7.10ന് പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ നിന്നാണ് യാത്ര. ഫെബ്രുവരിയിൽ കൂടുതൽ വണ്ടികൾ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് ഉണ്ടാവും. വൈകിട്ട് 7.10നാണ് ട്രെയിൻ പുറപ്പെടുന്നത്. 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് ട്രെയിൻ അയോധ്യയിൽ എത്തും. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും […]

എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം

ന്യൂഡൽഹി: അടൽ ബിഹാരി വാജ്പേയ് സർക്കാരിലെ ഉപ പ്രധാനമന്ത്രിയും മുൻ ബിജെപി പ്രസിഡണ്ടുമായ എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട രഥയാത്ര നയിച്ചത് അഡ്വാനിയായിരുന്നു. തൊണ്ണൂററാറാം വയസിലാണ് അഡ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതി കിട്ടുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ”എക്സി”ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുരസ്കാര വിവരം അറിയിച്ചത്. ‘അഡ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം പങ്കുവയ്ക്കുന്നതിൽ വളരെ സന്തോഷമുണ്ട്. വളരെ വൈകാരികമായ നിമിഷമാണിത്. ഈ ബഹുമതി ലഭിച്ചതിൽ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചു. ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് […]

ഇറാനിലും സിറിയയിലും അമേരിക്കയുടെ ആക്രമണം

വാഷിങ്ടണ്‍: ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള (ഐ.ആര്‍.ജി.സി.) ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ജോര്‍ദാനിലെ തങ്ങളുടെ സൈനിക താവളത്തിന് നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നു അമേരിക്ക. മൂന്ന് അമേരിക്കന്‍ സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെയും സിറിയയിലെയും ഐ.ആര്‍.ജി.സിയുമായി ബന്ധമുള്ള 85-ല്‍ അധികം കേന്ദ്രങ്ങക്കു നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ലോകത്ത് ഒരിടത്തും […]

കുടിശ്ശിക 339.3 കോടി; ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങി

തിരുവനന്തപുരം : ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങി.1600 രൂപയുടെ പ്രതിമാസപെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസമായി. 339.3 കോടി രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ കുടിശ്ശികയായിട്ടുള്ളത്.കിടപ്പുരോഗികളോ ശയ്യാലവംബികളോ ആയ തീവ്രഭിന്നശേഷിക്കാര്‍ക്കുള്ള 600 രൂപയുടെ ആശ്വാസകിരണം പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നുവര്‍ഷമായി. സാമൂഹിക സുരക്ഷാ പെന്‍ഷനെക്കാള്‍ കൂടിയ തുക ഭിന്നശേഷി പെന്‍ഷന്‍ നല്‍കുമായിരുന്നു. ഇപ്പോള്‍ അത് 1600 രൂപയായി ഏകീകരിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങുമ്ബോള്‍ 21 വിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്കും അതു കിട്ടാതാവുന്നു. ഓഗസ്റ്റിനുശേഷം ഈ പെന്‍ഷന്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ സാമ്ബത്തികവര്‍ഷം മുന്‍കാല […]

ഇ ഡി ക്ക് മുന്നിൽ നിന്ന് അഞ്ചാം തവണയും മുങ്ങി കെജ്രിവാൾ.

ന്യൂഡൽഹി: മദ്യനയക്കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തുടർച്ചയായ അഞ്ചാം തവണയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി)യുടെ ചോദ്യം ചെയ്യലിനെത്താതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സമൻസ് കൈപ്പറ്റിയെങ്കിലും നടപടി നിയമലംഘനമാണെന്ന നിയമവിദഗ്ദ്ധരുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് കെജ്രിവാളിന്റെ നിലപാട്. ഇ ഡി യുടെ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചാണ് നേരത്തെയും അദ്ദേഹം ഹാജരാകാതിരുന്നത്. ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇ ഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബർ 21, നവംബർ രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നൽകിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ […]

തിരഞ്ഞെടുപ്പ് വരുന്നു; ‘മാസപ്പടി’യിൽ സി പി എം പ്രതിരോധത്തിൽ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിനും കൊച്ചിയിൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിനും എതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം ഒട്ടും വൈകില്ല. ഇതോടെ സി പി എമ്മും പിണറായി വിജയനും കനത്ത സമ്മർദ്ദത്തിലാവും. വീണയെ ചോദ്യം ചെയ്യാനുള്ള നടപടികൾ താമസിയാതെ ആരംഭിക്കും. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർ ഒ സി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരീസ് ഫ്രോഡ് […]

വിപ്ലവ ചിന്തകള്‍ വഴിപിഴയ്ക്കുമ്പോള്‍

പി.രാജന്‍ മുന്‍ തിരുവിതാംകൂര്‍ രാജ കുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്ക്കാരം നല്‍കിയത് സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്‍റെ അറിവില്‍ രാഷ്ട്രീയ, ജുഡീഷ്യല്‍ നിയമനങ്ങളില്‍ മാത്രമാണ് കുടുംബ പദവിക്ക് അനാവശ്യമായ അംഗീകാരം നല്‍കുന്ന പ്രവണതയുള്ളത്. രാഷ്ട്രത്തിന് നല്‍കിയ സ്തുത്യര്‍ഹമായ സംഭാവനകള്‍ കണക്കിലെടുത്താണ് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത്. പത്മ പുരസ്ക്കാരങ്ങള്‍ ഇതിന് മുമ്പും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ ഗൗരി ലക്ഷ്മി ഭായിക്ക് ലഭിച്ച പത്മപുരസ്ക്കാരം വിമര്‍ശിക്കപ്പെടുന്നത് അവര്‍ ജനാധിപത്യ വിരുദ്ധ മനോഭാവം വച്ചു പുലര്‍ത്തിയിരുന്ന ഒരു […]