അവ്യക്തതയുടെ പേക്കൂത്ത്

പി.രാജൻ കേന്ദ്രം അവഗണിക്കുന്നൂയെന്നു കുറ്റപ്പെടുത്തി ദക്ഷിണ സംസ്ഥാന മുഖ്യമന്ത്രിമാർ ദൽഹിയിൽ പോയി നിലവിളിയും പോർവിളിയും ഒന്നിച്ചു നടത്തുകയാണ്. ഏതെങ്കിലും സംസ്ഥാനത്തോട് പ്രത്യേക പരിഗണന കേന്ദ്രസർക്കാർ കാണിക്കുന്നുണ്ടോയെന്നു ആവലാതിക്കാരായ സംസ്ഥാന മുഖ്യമന്ത്രിമാർ ആദ്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു.   കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ്റെ ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാതെ ഈയവഗണനാവാദം ആരും പരിഗണിക്കാൻ പോകുന്നില്ല. ധനകാര്യ കമ്മിഷൻ്റെ ശുപാർശകൾ അനുസരിച്ചും ഭരണഘടനാവ്യവസ്ഥകൾ അനുസരിച്ചുമല്ലാതെ കേന്ദ്ര സർക്കാറിന് നികുതി വരുമാനം പങ്ക് വെക്കാനാകില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളോട് പക്ഷപാതം കാണിക്കുന്നുവെന്ന പരാതി […]

വനിതാ തടവുകാർ ഗർഭം ധരിക്കുന്നു !

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി 196 കുഞ്ഞുങ്ങൾ കഴിയുന്നുണ്ടെന്നും അമിക്കസ് ക്യൂറി കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു. ജയിൽവാസം അനുഭവിക്കുന്ന വനിതാ തടവുകാരിൽ ചിലർ ഗർഭിണിയാകുന്നു. വനിതാ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ പുരുഷ ജീവനക്കാർ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്നും നിർദ്ദേശമുണ്ട്. ജയിലുകളിലെ തവുകാരുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് 2018-ൽ സ്വമേധയാ സമർപ്പിച്ച ഹർജിയിലാണ്, തപസ് കുമാര്‍ ഭഞ്ജയെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചത്. കൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനത്തിൻ്റെയും ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യയുടെയും […]

ഇനി വൈദ്യുതി വാങ്ങുമ്പോൾ പൊള്ളുന്ന ചിലവ്

തിരുവനന്തപുരം : സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് കൂടുതൽ പണം ഈടാക്കാൻ വൈദ്യുതി ബോർഡ് ഒരുങ്ങുന്നു. വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയാണ് വരുത്തുക.ബോർഡിൻ്റെ 12 സേവനങ്ങള്‍ക്ക് നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് കമ്മീഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷനടുക്കാന്‍ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാന്‍സ്ഫോര്‍മര്‍ […]

ചാവേര്‍ ആക്രമണ പദ്ധതി: റിയാസ് അബൂബക്കറിന് 10 വര്‍ഷത്തെ തടവുശിക്ഷ

കൊച്ചി: സംസ്ഥാനത്ത് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കൊച്ചിയിലെ എന്‍ഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസര്‍ഗോഡ് ഐ എസ് കേസിന്റെ ഭാഗമാണ് കേസ്. റിയാസിനെ കഴിഞ്ഞദിവസം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. […]

റാവുവിനും ചരണ്‍ സിംഗിനും സ്വാമിനാഥനും ഭാരത് രത്‌ന

ന്യുഡല്‍ഹി: മണ്‍മറഞ്ഞ രണ്ട് മുന്‍ പ്രധാനമന്ത്രിമാരടക്കം മൂന്ന് പേര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമർപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ആണ് ഈ അറിയിപ്പ് എന്നത് ശ്രദ്ധേയം. കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായ പി.വി നരസിംഹ റാവു, സോഷ്യലിസ്റ്റ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരണ്‍ സിംഗ്, കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്ന മലയാളി എം.എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതി കഴിഞ്ഞ ദിവസം ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിക്കും പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക മേഖലയ്ക്കും […]

നാടകാചാര്യന്റെ ഓർമ്മകളിൽ

സതീഷ് കുമാർ വിശാഖപട്ടണം  സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അന്താരാഷ്ട്ര നാടകോത്സവത്തിന്  (ഇറ്റ്ഫോക് )  തിരി തെളിയുകയാണ്.   ചലച്ചിത്ര നടൻ മുരളി  സംഗീതനാടക അക്കാദമിയുടെ ചെയർമാനായിരുന്ന സമയത്താണ് കേരളത്തിൽ  അന്താരാഷ്ട്ര നാടകോത്സവം ആരംഭിക്കുന്നത് . വരും നാളുകളിൽ  കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും വിവിധ ലോക രാഷ്ട്രങ്ങളിലേയും നാടകങ്ങൾ മാറ്റുരയ്ക്കാൻ തൃശ്ശൂരിൽ എത്തുമ്പോൾ കേരളത്തിലെ നാടക പ്രസ്ഥാനത്തെ പാലൂട്ടി വളർത്തിയ ഒരു മഹാരഥന്റെ സംഭാവനകൾ ഓർമ്മയിലേക്ക് ഓടിയെത്തുകയാണ് .  തമിഴ് സംഗീത നാടകങ്ങളായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ  പ്രിയപ്പെട്ട കലാരൂപങ്ങൾ. […]

വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ

ബംഗളൂരു : തൻ്റെ സ്ഥാപനമായ എക്സാലോജിക്കിനെതിരെ കേന്ദ്ര സർക്കാരിൻ്റെ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിൽ ആയതിനാലാണ് കർണാടകയിൽ ഹർജി സമർപ്പിച്ചത്. എസ്എഫ്ഐഒ ഡയറക്ടറും കേന്ദ്രസർക്കാരുമാണ് എതിർ കക്ഷികൾ. മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണ് ഹർജി. കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, അവിടെ ഓഹരി പങ്കാളിത്തമുള്ള […]

ഉത്തർ പ്രദേശ് ബി ജെ പി തൂത്തുവാരുമെന്ന് സർവേ

ന്യൂഡൽഹി : ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഉത്തർ പ്രദേശിൽ ബിജെപിക്ക് വൻ നേട്ടമാണ് ലഭിക്കുകയെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ സംഘം നടത്തിയ സർവേ വ്യക്തമാക്കുന്നു. 2019ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. മൂഡ് ഓഫ് ദി നേഷൻ സർവേയിൽ ഇന്ത്യ ടുഡേ-സി വോട്ടർ സംഘം 543 ലോക്‌സഭാ സീറ്റുകളിൽ നിന്ന് 1,49,092 അഭിപ്രായങ്ങൾ ശേഖരിച്ചു. ഈ സർവേയിൽ യുപിയിലെ കണക്കുകൾ പുറത്തുവന്നു. 2019ൽ യുപിയിൽ ബിജെപിക്ക് 49.97 ശതമാനം വോട്ടാണ് […]

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുറ്റപത്രം

കൊല്ലം : പണമുണ്ടാക്കാൻ വേണ്ടി ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ആയിരത്തിലധികം പേജുള്ളതാണ് കുറ്റപത്രം. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ലക്ഷ്യം സാമ്പത്തിക നേട്ടമായിരുന്നുവെന്നും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. കൊട്ടാരക്കര കോടതിയിലാണ് ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ […]