കരിമണൽ ഖനന അനുമതി ലഭിക്കാൻ പിണറായി ഇടപെട്ടു ?

തിരുവനന്തപുരം: കരിമണൽ ഖനന രംഗത്തെ സ്വകാര്യ കമ്പനിയായ ആലുവയിലെ സിഎംആർഎല്ലിനു ഖനന അനുമതി ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. നയം മാറ്റാൻ പിണറായി സർക്കാർ സ്വീകരിച്ച നടപടികളുടെ രേഖകളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പുറത്തു വിട്ടു. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. ഇതിനായി വ്യവസായ നയത്തിൽ മാറ്റം വരുത്തി.കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്താൻ 2004 മുതൽ വിവിധ സർക്കാരുകൾ സ്വീകരിച്ച നയം […]

ചവാൻ ബിജെപിയിൽ: മഹാരാഷ്ടയിൽ കോൺഗ്രസ് മുടന്തുന്നു

മുംബൈ : മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ ബിജെപിയിൽ ചേർന്നു.എഴ് എം എൽ എ മാർ കൂടി അദ്ദേഹത്തിനോടൊപ്പം പോകുമെന്ന് സൂചനയുണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായി.നേരത്തെ മഹാരാഷ്ട്ര കോൺഗ്രസിലെ വലിയ നേതാക്കളായ ബാബാ സിദ്ദിഖി, മിലിന്ദ് ദേവ്‌റ, അമർനാഥ് രാജൂർക്കർ എന്നിവരും പാർട്ടി വിട്ടിരുന്നു. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാൻ പാർട്ടി അംഗത്വം സ്വീകരിച്ചത് .മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ […]

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ………………

സതീഷ് കുമാർ വിശാഖപട്ടണം   സർഗ്ഗസൗഹൃദത്തിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു കലാലയവിദ്യാർത്ഥികളായിരുന്ന   ഓ എൻ വി കുറുപ്പും   ദേവരാജൻ മാസ്റ്ററും . കവിയായ ഓ എൻ വി യുടെ കാല്പനികത നിറഞ്ഞ വരികൾക്ക് സംഗീതം പകർന്ന് ആലപിക്കുന്നത് അക്കാലത്ത്  ദേവരാജൻ മാസ്റ്ററുടെ  ഇഷ്ട വിനോദങ്ങളിലൊന്നായിരുന്നു.  ആ കലാലയസൗഹൃദത്തിന്റെ ഉദ്യാനകാന്തി  “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിന്റെ അണിയറയിലൂടെ തെളിയാൻ തുടങ്ങി.  ചലച്ചിത്ര ഗാനങ്ങളേക്കാൾ ജനപ്രീതി നേടിയ ഇരുപത്തിമൂന്ന് ഗാനങ്ങളായിരുന്നു ചരിത്രം തിരുത്തിയെഴുതിയ  ആ നാടകത്തിന്റെ ഉൾക്കരുത്ത്. “പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ….” “വെള്ളാരംകുന്നിലെ […]

ഉണ്ണി മുകുന്ദൻ- അനുശ്രീ വിവാഹമോ ?

കൊച്ചി : മലയാള സിനിമ രംഗത്തെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനും നടി അനുശ്രീയും തമ്മിൽ വിവാഹമോ ? സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് താൽക്കാലിക വിരാമമിടുകയാണ് ഉണ്ണി മുകുന്ദൻ.ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെൻറ് ചെയ്യണം? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് വന്ന ഉണ്ണിയെയും അനുശ്രീയെയും ചേർത്തുള്ള ഒരു പോസ്റ്റിന് മറുപടിയാണിത്. ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം ഒരു ഗ്രൂപ്പിൽ പോസ്ററ് വന്നു.’മലയാളികൾ കാത്തിരിക്കുന്ന […]

‘ഇന്ത്യ സഖ്യം’ കൂടുതൽ പ്രതിസന്ധിയിലേക്ക്

മുംബൈ : മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാനൊപ്പം കോൺഗ്രസിലെ 7 എം എൽ എ മാരൂം കോൺഗ്രസ് വിടുമെന്ന് സൂചന. ജെ.ഡി.യുവും ആർ.എൽ.ഡിയും ‘ഇന്ത്യ സഖ്യ’ത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ, പശ്ചിമ ബംഗാളിലും പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ സീറ്റ് വിഭജന ചർച്ചകളും കടുത്ത പ്രതിസന്ധിയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും മുന്നിൽ വെല്ലുവിളികൾ കൂടിവരുന്നു. അശോക് ചവാൻ പാർട്ടി വിട്ടതാണ് […]

വീണ വിജയനെ തൽക്കാലം അറസ്ററ് ചെയ്യില്ല

ബം​ഗ​ളൂ​രു: കേരള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​കി​നെ​തി​രാ​യി സീ​രി​യ​സ് ഫ്രോ​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ് (എ​സ്എ​ഫ്‌​ഐ​ഒ) ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ർ​ജി വി​ധി പ​റ​യാ​നാ​യി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി മാ​റ്റി.ജ​സ്റ്റീ​സ് എം.​നാ​ഗ​പ്ര​സ​ന്ന​യു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. വീണയെ അറസ്ററ് ചെയ്യാൻ ഉ​ദ്ദേ​ശ​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ത​ത്കാ​ലം നോ​ട്ടീ​സ് മാ​ത്ര​മേ ന​ല്‍​കൂ എ​ന്നാ​ണ് എ​സ്എ​ഫ്‌​ഐ​ഒ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കോ​ട​തി ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങ​രു​തെ​ന്ന് കോടതി നിർദേശിച്ചു.എ​സ്എ​ഫ്ഐ​ഒ ചോ​ദി​ച്ച രേ​ഖ​ക​ൾ കൊ​ടു​ക്ക​ണ​മെ​ന്ന് കോടതി എക്സാലോജി​കി​നോ​ടും […]

മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബി ജെ പി യിലേക്ക്

മുംബൈ : ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കേ, മഹാരാഷ്ട്ര പിസിസി മുൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ പാർട്ടിയിൽ നിന്നു രാജിവച്ച് ബി ജെ പി യിലേക്ക്. ബി ജെ പി അദ്ദേഹത്തെ രാജ്യ സഭയിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.അശോക് ചവാൻ ബിജെപിയിൽ ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു . ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇതിന്റെ സൂചനകൾ നൽകിയിരുന്നു. മുതിർന്ന നേതാവായ മിലിന്ദ് ദിയോറ കഴിഞ്ഞ മാസം പാർട്ടിയിൽനിന്ന് രാജിവച്ച് ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് […]

മാസപ്പടി വിവാദം: അന്വേഷണം നടക്കട്ടെ എന്ന് ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും ആലുവയിലെ ശശിധരൻ കർത്തയുടെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അന്വേഷണത്തിൽ ആശങ്ക എന്തിനാണെന്നും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കേന്ദ്ര സർക്കാരിൻ്റെ സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ ) അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കേരള വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി ) സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി […]