മദ്യനയക്കേസിൽ സഞ്ജയ് സിംഗ് ജയിൽ മോചിതനായി

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർടി നേതാവും നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ് ജയിൽ മോചിതനായി.കേസിൽ അറസ്റ്റിലായ എഎപി നേതാക്കളിൽ ഒരാൾക്ക് ജാമ്യം ലഭിക്കുന്നത് ഇതാദ്യം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇതേ മദ്യനയ കേസിൽ അറസ്റ്റിലായി നിലവിൽ തിഹാർ ജയിലിലാണ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങിൽനിന്ന്‌ ഇ.ഡി. പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി. വരലെ എന്നിവർ അടങ്ങിയ സുപ്രിം കോടതി […]

കരുവന്നൂരില്‍ അറസ്റ്റ് വന്നാല്‍ നേരിടാൻ സി പി എം

തിരുവനന്തപുരം: സി പി എം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യം ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണൻ. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും, ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഇ ഡി നടത്തുന്ന നീക്കം രാഷ്ട്രീയ വിരോധമാണെന്നും തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്. അതാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതിയെന്ന് അദ്ദേഹം […]

നാലു നേതാക്കളെ കൂടി ഇ ഡി ജയിലിൽ അടയ്ക്കും: മന്ത്രി അതിഷി മർലീന

ന്യൂഡൽഹി : ബി ജെ പിയിൽ ചേർന്നില്ലെങ്കിൽ ആം ആദ്മി പാർട്ടിയുടെ നാലു നേതാക്കളെ കൂടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയൂമെന്ന് ഭീഷണി ഉണ്ടെന്ന് ഡൽഹി മന്ത്രി അതിഷി മർലീന അറിയിച്ചു. തന്നെയും സൗരഭ് ഭരദ്വാജിനെയും ദുർഗേഷ് പഥക്കിനെയും രാഘവ് ഛദ്ദയേയും അവർ അറസ്ററ് ചെയ്യുമെന്ന് അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൻ്റെ വീട്ടിൽ ഇ ഡി പരിശോധന നടത്തും. ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ റെയ്ഡ് നടത്തും. ഞങ്ങൾക്കെല്ലാവർക്കും സമൻസ് അയക്കും .എന്നിട്ട് ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്നും […]

ഇ ഡിയുടെ കയ്യിൽ തെളിവില്ല: മദ്യനയക്കേസിൽ ജാമ്യം: സുപ്രിംകോടതി

ന്യൂഡൽഹി : ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആറു മാസമായി ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് എതിരെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സുപ്രിംകോടതി. കേസിൽ ഉൾപ്പെട്ടു എന്ന് പറയുന്ന പണം കണ്ടെത്താനും ഇ.ഡിക്ക് സാധിച്ചിട്ടില്ല. മാപ്പുസാക്ഷിയായ ദിനേശ് അറോറയുടെ മൊഴിയിലും സിങ്ങിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ജാമ്യ കാലയളവിൽ സിങ്ങിന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഈ ഉത്തരവ് കീഴ്‌വഴക്കമായി പരിഗണിക്കരുതെന്ന് നിർദ്ദേശിച്ച കോടതി, […]

സി പി എം രഹസ്യ ബാങ്ക് അക്കൗണ്ട്: കേന്ദ്രത്തിന് ഇ ഡി റിപ്പോർട്ട് നൽകി

കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) നടത്തിയ നിർണായക നീക്കത്തിൽ സി പി എം നിയമക്കുരുക്കിലേക്ക്. സഹകരണ– ബാങ്ക് നിയമങ്ങൾ ലംഘിച്ച് സി പി എം നേതാക്കൾ കൈകാര്യം ചെയ്യുന്ന അഞ്ച് രഹസ്യ ബാങ്ക് അക്കൗണ്ടുകളുടെ വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, ധന മന്ത്രാലയം, റിസർവ് ബാങ്ക് എന്നിവയ്ക്ക് അവർ കൈമാറി. സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇ.ഡി […]

കോൺഗ്രസിന് ആശ്വാസം: നികുതി കുടിശ്ശിക ഉടൻ പിരിക്കില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് നികുതി കുടിശ്ശിക പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ബി.വി നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെ 103 കോടി പിഴയും പലിശയുമടക്കം […]

കടമെടുപ്പിന് കേന്ദ്ര നിബന്ധന പാലിക്കണം:സുപ്രീം കോടതി

ന്യൂഡൽഹി : കൂടുതൽ കടം എടുക്കാൻ കേരള സർക്കാരിന് നിലവിൽ അനുവാദമില്ലെന്നും തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കടമെടുപ്പ് പരിധി സംബന്ധിച്ച കേരള സർക്കാരിൻ്റെ പ്രധാന ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ വിഷയം ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും […]