സംഘ് പരിവാറും വേശ്യയുടെ സദാചാര പ്രസംഗങ്ങളും

കൊച്ചി : സംഘപരിവാറിന്റെ അഴിമതി വിരുദ്ധതാ പ്രസംഗം വേശ്യയുടെ സദാചാര പ്രസംഗമാണെന്ന് രാഷ്ടീയ-സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു. ഒന്നേകാൽ ലക്ഷം കോടിയുടെ അഴിമതി ആരോപണമാണ് മഹാരാഷ്ടയിലെ അജിത്ത് പവാറിനെതിരെ ഉയർന്നത്.  സംഘി പക്ഷം ചേർന്ന് അയാളും വിശുദ്ധനായിയെന്ന് അദ്ദേഹം കുററപ്പെടുത്തി. പരമേശ്വരൻ്റെ ഫേസ്ബുക്ക് പോസ്ററ്: കഴിഞ്ഞ കൊല്ലം ബിബിസിയെ റെയ്ഡ് ചെയ്യുക വഴി അങ്ങിനെ ഭാരതത്തിലെ അവസാനത്തെ നിയമലംഘകനെയും പാഠം പഠിപ്പിച്ചു! ബി സി സി ലെ സാമ്പത്തിക ക്രമക്കേടിനെതിരെ റെയ്ഡ് നടത്തിയതിനെ അല്ല […]

ഇ ഡി സമൻസ് ആറാം തവണയും കെജ്‌രിവാൾ തള്ളി

ന്യൂഡൽഹി :ആം ആദ്മി പാർടി ഭരിക്കുന്ന ഡൽഹിയിൽ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) ആറാമത്തെ സമൻസും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഒഴിവാക്കി. ഈ വിഷയം ഇപ്പോൾ കോടതിയിലാണ് എന്നാണ് അദ്ദേഹത്തിൻ്റെ വാദം. സമൻസുകൾ നിയമവിരുദ്ധമാണെന്നും വിഷയം ഇപ്പോൾ കോടതിയിലാണെന്നും പാർടി പ്രസ്താവനയിൽ അറിയിച്ചു.”ഇഡി തന്നെ കോടതിയെ സമീപിച്ചു. വീണ്ടും വീണ്ടും സമൻസ് അയക്കുന്നതിന് പകരം കോടതിയുടെ തീരുമാനത്തിനായി ഇഡി കാത്തിരിക്കണം,” – പ്രസ്താവനയിൽ പറയുന്നു ഫെബ്രുവരി 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഫെബ്രുവരി 14നാണ് അന്വേഷണ […]

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി

കൊച്ചി: ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സി പി എം നേതാക്കളായ പി. കെ.കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. അതേസമയം, പ്രതികളായ കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അണ് കേസ് പരിഗണിച്ചത്. എന്നാല്‍, സിപിഎം നേതാവായ പി. മോഹനനെ […]

വീണയ്ക്ക് കുരുക്കായി ഹൈക്കോടതി പരാമർശങ്ങൾ

ബെംഗളൂരു: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ എക്സാലോജിക്കും ആലുവയിലെ സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻ വെസ്ററിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ )നടത്തുന്ന അന്വേഷണം നിയമപരമായി ശരിയാണെന്ന് കർണാടക ഹൈക്കോടതി. തീർത്തും നിയമപരമായാണ് കേസ് എസ്.എഫ്.ഐ.ഒ യ്ക്ക് കൈമാറിയതെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. അന്വേഷണ ഏജൻസികൾ ഇടപാടുകളിൽ നിയമലംഘനമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയെങ്കിൽ തുടരന്വേഷണത്തിന് അവരുടെ കയ്യിൽ കൂച്ചുവിലങ്ങിടില്ലെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നു. എക്സാലോജിക് ഉയർത്തിയ പല വാദഗതികളെയും പാടേ തള്ളുകയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധി. […]

ചുംബനം കാത്തിരിക്കുന്ന പൊന്നമ്പിളി .

സതീഷ് കുമാർ വിശാഖപട്ടണം  “ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ അമ്പിളീ അമ്പിളി പൊന്നമ്പിളീ ചുംബനം കൊള്ളാനൊരുങ്ങീ… “ https://youtu.be/DpvpFBuoEZM?t=14 1978 -ൽ കറുപ്പിലും വെളുപ്പിലും പുറത്തിറങ്ങിയ “കാത്തിരുന്ന നിമിഷം” എന്ന ചിത്രത്തിലെ ഒരു സുന്ദരഗാനമാണിത്. ശ്രീകുമാരൻതമ്പി എഴുതി അർജ്ജുനൻ മാസ്റ്റർ സംഗീതം ചെയ്ത ഈ ഗാനം  പാടിയത്   യേശുദാസ്. എത്ര കാവ്യാത്മകമായ വരികൾ, എത്ര ഭാവാത്മകമായ സംഗീതം. കമൽഹാസനും വിധുബാലയുമായിരുന്നു ഈ ഗാനരംഗത്ത് അഭിനയിച്ചത്. ഉലകനായകൻ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന കമൽഹാസൻ എന്ന നടനെ മലയാളികൾ ഇഷ്ടപ്പെടാൻ […]

ഉന്മാദം പൂക്കുന്ന കാലം  ഭ്രമിപ്പിക്കും ഭ്രമയുഗം

ഡോ ജോസ് ജോസഫ്  കലിയുഗത്തിൻ്റെ അപഭ്രംശമാണ് ഭ്രമ യുഗം. ദൈവം പലായനം ചെയ്ത ആ യുഗത്തിൻ്റെ  സർവ്വാധിപതി കൊടുമൺ പോറ്റിയാണ്. ഭ്രമയുഗത്തിലെ സമാന്തര പ്രപഞ്ചത്തിൽ കാലവും സമയവും പ്രകൃതിയുമെല്ലാം മഹാ മാന്ത്രികനായ പോറ്റിയുടെ നിയന്ത്രണത്തിലാണ്. പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഡമായ തമോഗർത്തം പോലെയാണ് കൊടുമൺ പോറ്റിയുടെ മന. അടുത്തെത്തുന്ന ആരെയും അകത്തേക്ക് വലിച്ചെടുക്കും.പടിപ്പുര കടന്നെത്തിയാൽ പിന്നെ പുറത്തേക്കൊരു രക്ഷപെടൽ ഇല്ല. അകപ്പെട്ട ഒന്നിനും സൂര്യപ്രകാശത്തിനു പോലും പുറത്തേക്കു കടക്കാനാവില്ല. ആ ഇരുണ്ട ലോകത്ത് ഓർമ്മകൾ താനെ മാഞ്ഞു പോകും. […]