എറണാകുളത്ത് ഷൈന്‍, പൊന്നാനിയില്‍ ഹംസ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് അധ്യാപികയായ കെ ജെ ഷൈനും പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസയും സി പി എം  സ്ഥാനാർഥികളാവും എന്ന് സൂചന. സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ ഈ മാസം 27 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു പൊളിറ്റ് ബ്യൂറോ അംഗവും ഒരു മന്ത്രി ഉള്‍പ്പെടെ നാലു കേന്ദ്രക്കമ്മിറ്റി അംഗങ്ങളും മൂന്നു ജില്ലാ സെക്രട്ടറിമാരും സ്ഥാനാര്‍ത്ഥികളായേക്കും. പിബി അംഗമായ എ വിജയരാഘവന്‍ പാലക്കാട് […]

ജയിലറകളില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ തടവുകാര്‍

പി.രാജന്‍   പുടിന്‍റെ റഷ്യയില്‍ രാഷ്ട്രീയ തടവുകാര്‍ കൊല്ലപ്പെടുന്നത് തുടര്‍ക്കഥയായിരിക്കുന്നു. ജനാധിപത്യത്തിന്‍റെ ഉന്നത രൂപം സോഷ്യലിസമാണെന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ മൂഢ വിശ്വാസം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതേ സമയം ജനകീയ ജനാധിപത്യത്തിനും അല്ലങ്കില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിനും ബദലായി അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സോഷ്യല്‍ ഡമോക്രാറ്റുകളെ അവര്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. അധികാരം ദുര്‍വിനിയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളേയും വിമര്‍ശകരേയും ഇല്ലാതാക്കുക എന്ന നയമാണ് പുടിന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എതിരാളികളെ ഉന്മൂലനം  ചെയ്യുന്ന പഴയ യൂറോപ്പിലെ […]

‘മാണിക്കവാചകർ’

ആർ. ഗോപാലകൃഷ്ണൻ 🔸 “മാണിക്കവാചകരുടെ ‘തിരുവാചക’ത്തിൽ അലിയാത്തവരുടെ മനസ്സ് ഒരു വാചകത്തിലും അലിയുകയില്ല…” ‘മാണിക്കവാചക’രെ കേട്ടിട്ടില്ലാത്തവർ ഈ പാട്ട് കേട്ടിട്ടുണ്ടാകുമല്ലോ, ഇല്ല ? “മാണിക്ക വാസകർ മൊഴികൾ നൽകീ ദേവീ ഇളങ്കോവടികൾ ചിലമ്പു നൽകി …” (“ഒരു മുറയ് വന്തു പാർത്തായ” എന്ന ഗാനത്തിൽ നിന്ന്: ‘മണിച്ചിത്രത്താഴ്’ (1993) സിനിമ – രചന: ബിച്ചു തിരുമലയും വാലിയും ചേർന്ന്) https://youtu.be/UR-r3xNX1sU തമിഴകത്ത് ‘മാണിക്യവാചകം’ എന്ന് പേര് പലർക്കുമുണ്ട്; എനിക്ക് ഏറെ പ്രയോജനം ചെയ്ത, കോളേജ് ലവൽ മാത്ത്സ് […]

കോടികളുടെ ബാങ്ക് തട്ടിപ്പ്; മുൻ മന്ത്രി മൊയ്തീനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും

കൊച്ചി: കോടിക്കണക്കിനു രൂപ വരുന്ന നിക്ഷേപങ്ങൾ 2016-2018 കാലത്ത് അ‌നധികൃത വായ്പ നൽകി തട്ടിപ്പ് നടത്തിയെന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയാറെടുക്കുന്നു. സി പി എം ഭരണം കയ്യാളുന്ന ബാങ്കിൽ നിന്ന് 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്ന് കണക്കുകൾ പറയുന്നു. അ‌ന്ന് സഹകരണ മന്ത്രിയായിരുന്ന മൊയ്തീൻ ഇതിനു കൂട്ടുനിന്നെന്നാണ് ആരോപണം. മുൻ സഹകരണ രജിസ്ട്രാർമാർ, തട്ടിപ്പിന്റെ പേരിൽ സി.പി.എമ്മിൽനിന്ന് […]

പരീക്ഷ നടത്താൻ പണമില്ല; സർക്കാർ പുതിയ വഴി തേടുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സർക്കാർ, എസ് എസ് എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ലാതെ കുഴങ്ങുന്നു. സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് പരീക്ഷ നടത്തിപ്പിനു ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം കണ്ടെത്താനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്.സര്‍ക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾക്ക് ചിലവാകുന്ന പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു. സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കായുള്ള പിഡി അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ […]

മാസപ്പടിയും ഒന്നാം കുടുംബവും അമേദ്യക്കുഴിയും …

കൊച്ചി : രാഷ്ട്രീയതസ്കരന്മാരോടുള്ള തങ്ങളുടെ ആരാധന ഇനിയും തുടരണോയെന്ന് ജനങ്ങൾ ചിന്തിക്കണമെന്ന്  രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി. ആർ. പരമേശ്വരൻ . സംസ്ഥാനം ഭരിക്കുന്ന ഒന്നാം കുടുംബം ദുഷ്കീർത്തിയുടെ അമേദ്യക്കുഴിയിൽ ഒന്നുകൂടി താഴും   എന്നതല്ലാതെ ഇപ്പോഴത്തെ കരിമണൽക്കേസ് ബഹളം കൊണ്ട്  ഒന്നും സംഭവിക്കാൻ പോകുന്നില്ല. – അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു. പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു:  അന്തർധാരയെ കുറിച്ച് ഒരു സംശയവും വേണ്ട.ഉള്ളിജിക്ക് മാസപ്പടിയും  പരിസ്ഥിതി ആക്ടിവിസ്റ്റ് കൂടിയായ   വിശുദ്ധൻ  മുൻ അധ്യക്ഷന്   ലംപ്സവും ഉണ്ടെന്നാണ് കേൾവി. […]

നിയമനിർമ്മാണത്തിൽ സ്ത്രീ ശക്തി

പി.രാജൻ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ തന്നെ മൂന്നിലൊന്ന് വനിതാ സ്ഥാനാർത്ഥികളെ നിർത്തണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ അവഗണിക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് സാധിക്കാതെ വരും. വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ടു ശേഖരിച്ച ഒപ്പുകൾ നിരത്തി വെച്ചു കൊണ്ടാണ്, രക്തസാക്ഷി മണ്ഡപം മുതൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ മുന്നണികളുടെ ആസ്ഥാനങ്ങളിലേക്ക് സ്ത്രീ സംഘടനകളിലെ പ്രക്ഷാഭകർ നൂതന രീതിയിൽ സമരം നടത്തിയത്. ഇത് കൊണ്ട് മാത്രം സത്രീകൾക്കു അർഹമായ പ്രതിനിധ്യം നൽകാൻ രാഷ്ട്റീയ കക്ഷി നേതാക്കൾ തയാറാകുമെന്നു കരുതാനാവില്ല. നിയമസഭകളിൽ വനിതാ […]

ബോര്‍ഡ് പരീക്ഷകളില്‍ രണ്ടു തവണ എഴുതാൻ അവസരം

റായ്പൂർ :2025-26 അധ്യായന വർഷം മുതൽ വിദ്യാർത്ഥികള്‍ക്ക് 10, 12 ക്ലാസ് ബോർഡ് പരീക്ഷകള്‍ രണ്ട് തവണ എഴുതാൻ അവസരം ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഛത്തീസ്ഗഡില്‍ പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂള്‍ ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ലക്ഷ്യങ്ങളിലൊന്ന് വിദ്യാർത്ഥികളിലെ അക്കാദമിക് സമ്മർദ്ദം കുറയ്ക്കുകയാണെന്ന് പ്രധാൻ പറഞ്ഞു. വിദ്യാർത്ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഉണ്ടെന്ന് ഉറപ്പാക്കാൻ വർഷത്തില്‍ […]

കേരളം ഉരുകിയൊലിക്കും; താപനില ഇനിയും ഉയരും

തിരുനവന്തപുരം: നിലവിലെ താപനിലയെക്കാൾ 2 മുതൽ 4 വരെ ഡിഗ്രി സെൽഷ്യസ് കൂടുതൽ ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും അനുഭവപ്പെടും. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് ആണിപ്പോൾ. എറണാകുളം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജലദൗർലഭ്യം പരിഹരിക്കുന്നതിനുവേണ്ടി ശുദ്ധജലവിതരണം നടത്തുന്നതിനു ചെലവഴിക്കാവുന്ന തുകയും അതിനുള്ള മാനദണ്ഡങ്ങളും തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. മാർച്ച് […]