ആരോപണങ്ങളിൽ വലഞ്ഞ് അമ്മ ഭരണ സമിതി ഒഴിഞ്ഞു

കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻ ലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ഓൺലൈൻ യോഗത്തിലായിരുന്നു തീരുമാനം. താൽക്കാലിക ഭരണ സമിതി രൂപവൽക്കരിച്ചിട്ടുണ്ട്. നേതൃനിരയിലെ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ അമ്മ പ്രതിസന്ധിയിലാവുകയായിരുന്നു. നടിയുടെ ലൈംഗിക ആരോപണങ്ങളിൽ കുരുങ്ങി നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. സംഘടനയെ നയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ബാബുരാജും ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി. മുൻനിര താരങ്ങൾ വരെ അമ്മ നേതൃത്വത്തിനെതിരെ നിലപാടെടുക്കുന്നതിൻ്റെ സൂചനയായിരുന്നു കഴിഞ്ഞ ദിവസം […]

ആരോപണ പ്രവാഹം: അമ്മയിൽ വീണ്ടും തിരഞ്ഞെടുപ്പ് ?

കൊച്ചി : മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യിൽ വിമത നീക്ക ശക്തമാവുന്നു. നിലവിലുള്ള ഭരണ സമിതിക്ക് എതിരെ വനിത അംഗങ്ങൾ നടത്തുന്ന പ്രതിഷേധം ഇതിൻ്റെ സൂചനയാണ്. സംഘടനയുടെ ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും നേതൃത്വം ആലോചിക്കുന്നു. ഇതിനായി നിയമോപദേശം തേടി. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ. നേതൃനിരയിലെ താരങ്ങൾക്ക് എതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നത്. നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ […]

നടൻ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം : സിനിമ നടനും സി പി എം എം എൽ എ യുമായ മുകേഷ് ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ സിനിമ മേഖലയിലെ ലൈംഗിക കുററങ്ങൾ പരിശോധിക്കുന്ന പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. അവരിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ പൊലീസ് തേടിയിട്ടുണ്ട്. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, സിനിമാ അണിയറ പ്രവര്‍ത്തകരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയാണ് അരോപണം. […]

മുതിർന്ന സംവിധായകനും ചിന്നവീടു മോഹവും….

തിരുവനന്തപുരം:  കേരള ചലച്ചിത്ര അക്കാദമിയിൽ ‘പ്രബലനായിരുന്ന’ മുതിർന്ന സംവിധായകൻ തന്നോട് അപമര്യാദയായും ലൈംഗിക ചുവയോടെയും പെരുമാറിയെന്ന് വെളിപ്പെടുത്തി ചരിത്രകാരിയും സെന്റർ ഫോർ ഡെവലപ്മെന്റൽ സ്റ്റഡീസിലെ അധ്യാപികയുമായ ജെ ദേവിക. തനിക്ക്, 2004 ൽ ഉണ്ടായ അനുഭവമാണ് അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്.. ഇത്ര വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിൽ തന്നെ ചിന്നവീട്ടുകാരി ആക്കാമായിരുന്നു എന്ന് സംവിധായകൻ പറഞ്ഞുവത്രെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ: ”ഇതു കണ്ടപ്പോഴാണ് 2004ൽ എൻറെ ജീവിതത്തിൽ നടന്ന ഒരു സംഭവം ഓർ്മ്മ വന്നത്. അന്ന് ഞാൻ വളരെ […]

രഞ്ജിത്ത് കേസിൽപ്പെട്ടു; നടിക്ക് എതിരെ സിദ്ധിഖ്; വി.കെ. പ്രകാശും കുടുങ്ങി

കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ബംഗാളി നടി നൽകിയ പരാതിയില്‍ സിനിമ സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു.കേസിലെ തുടര്‍നടപടികള്‍ ഇനി പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. ഇ മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദറിനാണ് പരാതി നല്‍കിയത്. കടവന്ത്രയിലെ ഫ്‌ളാറ്റില്‍വെച്ചാണ് അതിക്രമം ഉണ്ടായതെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആണ് പരാതി. കഥ ചർച്ച ചെയ്യാമെന്ന് പറഞ്ഞാണ് ഫ്ലാറ്റില്‍ വിളിച്ചുവരുത്തിയതെന്നും ലൈംഗിക താത്പര്യത്തോടെ സ്പർശിക്കാൻ […]

ഏക പ്രതീക്ഷ ജുഡീഷറി

  കെ.ഗോപാലകൃഷ്ണൻ മ​​​​ല​​​​യാ​​​​ള ച​​​​ല​​​​ച്ചി​​​​ത്ര ലോ​​​​ക​​​​ത്തി​​​​നും കേ​​​​ര​​​​ള​​​​ത്തി​​​​നു മൊ​​​​ത്ത​​​​ത്തി​​​​ലും സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തു ല​​​​ഭി​​​​ച്ച ഏ​​​​റ്റ​​​​വും ന​​​​ല്ല വാ​​​​ർ​​​​ത്ത​​​​യാ​​​​ണ് സി​​​​നി​​​​മാ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്ത്രീ​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ൽ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ജ​​​​സ്റ്റീ​​​​സ് കെ. ​​​​ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ർ​​​​ട്ട് പൂ​​​​ർ​​​​ണ​​​​മാ​​​​യി മു​​​​ദ്ര​​​​വ​​​​ച്ച് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​ധി. റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്മേ​​​​ൽ എ​​​​ന്തു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന് നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​നാ​​​​ണു കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ദ‍്യ​​​​മം. സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്മേ​​​​ൽ ക​​​​ഴി​​​​ഞ്ഞ നാ​​​​ല​​​​ര വ​​​​ർ​​​​ഷ​​​​മാ​​​​യി ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കേ​​​​ണ്ടെ​​​​ന്ന് കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച സ​​​​മ​​​​യ​​​​ത്ത്, ഈ ​​​​ദു​​​​ർ​​​​ബ​​​​ല​​​​രാ​​​​യ സ്ത്രീ​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി​​​​ക്കു […]

നടൻ മുകേഷിൻ്റെ ഭാവി സർക്കാർ തീരുമാനിക്കും : ഷാജി എൻ കരുൺ

തി​രു​വ​ന​ന്ത​പു​രം: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീ​ക​ള്‍ അ​ട​ക്കം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ വി​ളി​ച്ച കോ​ണ്‍​ക്ലേ​വി​ലെ ന​യ​രൂ​പീ​ക​ര​ണസ​മി​തി​യി​ല്‍ ലൈംഗിക ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി പി എം എം എൽ എ യായ നടൻ മുകേഷും. സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയില്‍  മുകേഷ് തുടരണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാനായ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മേധാവി ഷാജി എന്‍. കരുണ്‍ പറഞ്ഞു. സ​മി​തി​യുടെ ക​ൺ​വീ​ന​ർ സാം​സ്‌​കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി​യാ​ണ് .മ​ഞ്ജു വാ​ര്യ​ർ, ബി. […]

പീഡന പരാതികൾ കൂടി: അമ്മ യോഗം മാററി

കൊച്ചി : മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി സർക്കാർ രൂപവൽക്കരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു ഭാഗം പുറത്തുവന്നതോടെ ലൈംഗിക പീഡനപ്പരാതികളുടെ പ്രളയമായി. പ്രമുഖ താരങ്ങള്‍ക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ലൈംഗികാരോപണവുമായി രണ്ട് നടിമാർ കൂടി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. ഇത് അന്വേഷിക്കാൻ സർക്കാർ, ഏഴംഗങ്ങൾ അടങ്ങിയ ഉന്നത പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നടന്‍മാരായ ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു,ബാബുരാജ്, സംവിധായകൻ ശ്രീകുമാർ മേനോൻ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർക്കെതിരെയാണ് […]

ലൈംഗിക പീഡനം : പരാതി നൽകിയാൽ മാത്രം പോലീസ് കേസ്

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ രഞ്ജിത്, അമ്മ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി സിദ്ധിഖ് എന്നിവർക്ക് എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സർക്കാർ പ്രത്യേക സംഘം രൂപവൽക്കരിച്ചു. ഐ.ജി: സ്പര്‍ജന്‍ കുമാര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഐ പി എസ് ഉദ്യോഗസ്ഥരായ ഡി. ഐ. ജി:എസ് അജിത ബീഗം, എ ഐ ജി: ജി. പൂങ്കുഴലി, എസ്.പി: മെറിന്‍ ജോസഫ്, എസ് പി: ഐശ്വര്യ ഡോങ്ക്രെ എന്നിവരും മധുസൂദനന്‍, വി അജിത് എന്നിവരും ഉള്‍പ്പെടുന്നു. […]