ആർ എസ് എസ് നേതാവ് രാം മാധവിനെയും എ ഡി ജി പി കണ്ടു

കൊച്ചി: ആർ എസ് എസ് ദേശീയ നേതാവും ബി.ജെ.പി മുൻ ജനറൽ സെക്രട്ടറികൂടിയായ രാം മാധവുമായി രണ്ടുതവണ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ചർച്ച നടത്തിയെന്ന വിവരവും പുറത്തുവന്നു. ഇതുസംബന്ധിച്ച സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ട്. ആർ എസ് എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവാ​ദം കത്തിനിൽക്കെ,ആണ് ഈ വാർത്തയും ചർച്ചയാവുന്നത്. കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തലസ്ഥാനത്ത് നടന്ന ആ‍ർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് […]

അർ എസ് എസുമായി സഖ്യം? പിണറായിയും സി പി എമ്മും രാഷ്ടീയ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് കഴിഞ്ഞാൽ സംഘടനയിൽ ഏററവും ശക്തനായ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ ഡി ജി പി: എംആർ അജിത്കുമാർ സമ്മതിച്ചതോടെ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും വെട്ടിലായി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും,  മുഖ്യമന്ത്രിയുടെ ഓഫീസിനു നൽകിയ വിശദീകരണത്തിൽ അജിത് കുമാർ വിശദീകരിക്കുന്നുണ്ട്. 2023 മെയ് മേയ് 22ന് തൃശൂർ പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ […]

പി.ശശിയെ വെറുതെ വിടില്ല: ആഞ്ഞടിച്ച് വീണ്ടും അൻവർ

നിലമ്പൂർ : മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പൊളിറ്റിക്കൽ സെക്രട്ടറി പി . ശശിയുടെ പേര് പറ‌ഞ്ഞിട്ടില്ലെന്നും എന്നാൽ ഇനി വീണ്ടും ഇരുവർക്കും പരാതി നൽകുമെന്നും ഇടതുമുന്നണി എം എൽ എ: പി.വി. അൻവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയാൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറും. പിന്നീട് ആ പരാതിയിൽ ഒരു ചുക്കും നടക്കില്ല. നിലമ്പൂരിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ നൽകിയ പരാതിയിൽ ശശിയുടെ പേരില്ലെന്ന് സി […]

ഗോട്ട് – ദളപതി, ഇളയ ദളപതി പോരാട്ടം

   ഡോ ജോസ് ജോസഫ്               ദ് ഗ്രേറ്റസ്റ്റ് ഓഫ് ആൾടൈം .( ജി ഒ എ ടി – ഗോട്ട്) . ഒരു വെങ്കട്’ പ്രഭു ഹീറോ എന്നാണ് വിജയ് ചിത്രത്തിൻ്റെ തുടക്കത്തിൽ സംവിധായകൻ വെങ്കട് പ്രഭു എഴുതിക്കാണിക്കുന്നത്.                ദളപതിയായും ചിന്ന ദളപതിയായും വിജയ്  ഇരട്ട വേഷത്തിൽ നേരിട്ട് ഏറ്റുമുട്ടുന്ന ചിത്രത്തിൽ വെങ്കട് പ്രഭുവിൻ്റെ ഹീറോയും വില്ലനും […]

മോദിയെ വീണ്ടും പരോക്ഷമായി വിമര്‍ശിച്ച്‌ മോഹൻ ഭഗവത്

പൂനെ: ആരും സ്വയം ദൈവമാണെന്ന് കരുതരുത്, ജോലിയില്‍ മികവ് പുലർത്തുന്ന ഒരാളെ ദൈവമായി കണക്കാക്കണോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.അല്ലാതെ അവർ സ്വയം ദൈവവമെന്ന് വിളിച്ചുപറയരുത് -ആർഎസ്‌എസ് സർ സംഘചാലക് മോഹൻ ഭഗവത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വീണ്ടും വിമർശിക്കുകയായിരുന്നു ആർഎസ്‌എസ് തലവൻ. മണിപ്പൂരിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തിയ ശങ്കർ ദിനകറിന്റെ ജന്മശതാബ്ദിയാഘോഷങ്ങളില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേത്തിൻ്റെ പരാമർശം. മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഇപ്പോഴും യാതൊരു ഉറപ്പുമില്ല. ജനങ്ങള്‍ അവിടെ ആശങ്കയിലാണെന്നും മോഹൻ […]

ഉരുള്‍പൊട്ടൽ ദുരന്ത കാരണം സർക്കാർ വീഴ്ച

കൊച്ചി: വയനാട്ടിൽ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടൽ ദുരന്ത കാരണം മുന്നറിയിപ്പുകള്‍ അവഗണിച്ചതാണെന്ന് വ്യക്തമാക്കുന്ന് റിപ്പോർട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നു. വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സംവിധാനം ഇല്ലാത്തതാണ് […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാൻ പ്രത്യേക ബെഞ്ച്

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ  ഹൈക്കോടതി വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരിക്കും ഹർജികൾ  പരിഗണിക്കുക. റിപ്പോർട് പുറത്തുവിടുന്നതിനിതിരെ നിർമാതാവ് സ‍ജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹർജി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ തീരൂമാനം അറിയിച്ചത്. റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ ആക്ടിങ് ചീഫ് […]

‘മാനസമൈനേ വരൂ ….’

ആർ. ഗോപാലകൃഷ്ണൻ 🔸 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീതകരനാണ്; ജന്മംകൊണ്ട് ബംഗാളിയായ ‘സലിൽ ദാ’, പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം ബോംബേ സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി. ഇന്ത്യയിലെ അനുഗൃഹീത സംഗീത സംവിധായകരിൽ പ്രമുഖനായിരുന്നു സലിൽ ചൗധരി… 29-ാം ചരമവാർഷിക ദിനം ഇന്ന്: സ്മരണാഞ്ജലികൾ! 🌹 🌀 മലയാളത്തിന് ആദ്യമായി ഏറ്റവും മികച്ചചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമയിലെ, ‘ചെമ്മീനി’ലെ, സംഗീത സംവിധാനം നിർവഹിച്ചത് സലിൽ ചൗധരിയാണല്ലോ. അതിൽ തന്നെ ഈ അനശ്വര […]