ടാറ്റയുടെ സാമ്രാജ്യം ഇനി ആരുടെ കൈകളിലേക്ക് ?

മുംബൈ: വാർദ്ധക്യ സഹജമായ രോഗങ്ങൾ മൂലം 86ാം വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞ രത്തന്‍ ടാറ്റയുടെ സാമ്രാജ്യം ഇനി ആരു നയിക്കും എന്ന ചോദ്യം ഉയരുന്നു. രത്തന്‍ അവിവാഹിതനാണ്. അതുകൊണ്ട് തന്നെ ആരായിരിക്കും ഇനി അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ അമരത്തേക്ക് എത്തുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബിസിനസ് ലോകം. ഈ സംശയം പ്രസക്തമാകുമ്ബോള്‍ മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരുടേതാണ് ആ പേരുകള്‍. രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റയുടെ […]

വിദേശയാത്രയ്ക്ക് അനുമതി വേണ്ടത് കുടിശ്ശികക്കാർക്ക് മാത്രം

ന്യൂഡല്‍ഹി: വിദേശത്തേയ്ക്ക് പോകുന്നവർക്കെല്ലാം ആദായ നികുതി വകുപ്പിൻ്റെ അനുമതി വേണമെന്ന് കേന്ദ്ര ബജററിൽ നിർദേശം ഇല്ലെന്ന് ധനമന്ത്രലായം വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടുകളിലെ ആരോപണവിധേയര്‍ക്കും വലിയ തോതില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്കുമാണ് വിദേശയാത്രയ്ക്ക് നികുതി കുടിശ്ശിക ഇല്ലെന്ന രേഖ ഹാജരാക്കേണ്ടി വരിക. ഒരാളുടെ പ്രത്യക്ഷ നികുതി കുടിശ്ശിക പത്തുലക്ഷത്തില്‍ കൂടുതലാവുകയും അതിന് ഒരിടത്തുനിന്നും സ്‌റ്റേ ലഭിക്കാതിരിക്കുകയും ചെയ്യാത്തപക്ഷം വിദേശയാത്രക്ക് രേഖകൾ നൽകിയേ പററൂ.ബജററ് നിർദേശം സംബന്ധിച്ച് വ്യാപക വിമർശനം ഉയർന്നതിനെ തൂടർന്ന് ഈ വിശദീകരണം. സാമ്പത്തിക കുംഭകോണങ്ങൾ നടത്തി വിദേശത്തേയ്ക്ക് മുങ്ങുന്ന […]

ബാങ്ക് വഴിയുള്ള പണം; നിയമങ്ങള്‍ കര്‍ശനമാക്കി ആര്‍ ബി ഐ

തിരുവനന്തപുരം : കള്ളപ്പണത്തിനെതിരെ പുതിയ നീക്കവുമായി റിസർവ് ബാങ്ക് . കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള പണം കൈമാറ്റം തടയാനായി, ബാങ്ക് വഴി പണം അയയ്ക്കുന്നതിനുള്ള നിയമങ്ങള്‍ റിസർവ് ബാങ്ക് കർശനമാക്കി. ഫോണ്‍ നമ്ബറും അപ്‌ഡേറ്റ് ചെയ്‌ത കെവൈസി നിർദ്ദേശങ്ങള്‍ പ്രകാരം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം. പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ 2024 നവംബർ 1 ന് പ്രാബല്യത്തില്‍ എത്തും.ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ ഉയർത്തുന്നതിന് വേണ്ടിയാണ് പുതുക്കിയ നിയമങ്ങള്‍. പ്രധാനപ്പെട്ട മാറ്റങ്ങൾ താഴെ […]

മകന്റെ വിവാഹം: അംബാനി നേടിയത് 25000 കോടി രൂപ

മുംബൈ: അയ്യായിരം കോടി രൂപയിൽ അധികം മുടക്കി മകൻ ആനന്ദ് അംബാനിയുടെ വിവാഹം ആഘോഷിച്ച രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ വർദ്ധന. 25000 കോടി രൂപയാണ് വിവാഹ ശേഷം ആസ്തിയില്‍ കൂടിയത് എന്ന് ‘ആജ് തക്ക്’പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീത നിശയ്ക്കായി പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും, വിവാഹത്തില്‍ പങ്കെടുക്കാനായി സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറായ കിം കര്‍ദാഷിയാനും ഇന്ത്യയിലെത്തിയിരുന്നു. ഇവര്‍ക്കായി കോടികളാണ് അംബാനി കുടുംബം ചെലവിട്ടത്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലാണ് മൂന്ന് ബില്യണ്‍ […]

നോട്ടു പിന്‍വലിക്കൽ: 7961 കോടി രൂപ തിരിച്ചുവന്നില്ല

ന്യൂഡല്‍ഹി: സർക്കാർ 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഇതുവരെ 7961 കോടി രൂപ തിരിച്ചെത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. 2023 മെയ് 19 വരെ 3.56 ലക്ഷം കോടി രൂപയായിരുന്നു പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 97.76 ശതമാനം തിരിച്ചെത്തി. പിന്‍വലിക്കല്‍ നടപടിക്രമങ്ങള്‍ക്കിടയിലും 2000 രൂപ നോട്ടുകള്‍ നിയമപരമായി തുടരുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളില്‍ ഇനിയും 2000 […]

കേരളത്തിൻ്റെ കടമെടുപ്പ് പരിധിവിടുന്നു: നിർമല സീതാരാമൻ

തിരുവനന്തപുരം: സി പി എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാരിൻ്റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണെന്നും കടമെടുക്കാൻ പരിധിയുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അവർ. തുടര്‍ച്ചയായി സംസ്ഥാനത്തിൻ്റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണ്. 2016 മുതല്‍ ഇതാണ് സ്ഥിതി. കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വൻതോതില്‍ കേരളം കടമെടുക്കുന്നു. തിരിച്ചടക്കാൻ പൈസ ഇല്ല. […]

പേടിഎമ്മിന് തിരിച്ചടി: 5.49 കോടി രൂപ പിഴ

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പേടിഎം പേയ്‌മെന്റ്സിന് 5.49 കോടി രൂപ പിഴ ചുമത്തി. 2017ലാണ് പേടിഎം പേയ്‌മെന്റ് ബേങ്ക് സ്ഥാപിതമായത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്. രാജ്യത്തെ യുപിഐ പേയ്‌മെന്റുകൾക്കായുള്ള മൂന്നാമത്തെ വലിയ ആപ്പാണ് പേടിഎം. 1.6 ബില്യൺ പ്രതിമാസ ഇടപാടുകളാണ് ഇതുവഴി നടക്കുന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയാണ് ഈ രംഗത്തെ ആദ്യ സ്ഥാനങ്ങളിലുള്ള രണ്ട് കമ്പനികൾ. ഫെബ്രുവരി 29 മുതൽ അക്കൗണ്ടുകളിലോ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ […]

ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ന്യൂഡൽഹി : വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ടെക്നോളജി കമ്പനിയായ ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേററ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലയാളിയായ അദ്ദേഹത്തിനു ഇനി രാജ്യം വിടാനാവില്ല. 43 കാരനായ രവീന്ദ്രന്റെ വിദേശ യാത്രയെക്കുറിച്ച്‌ എമിഗ്രേഷന്‍ അധികൃതര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന അര്‍ത്ഥത്തില്‍ ‘ഇന്റിമേഷന്‍’ സര്‍ക്കുലര്‍ ഇഡി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ബൈജു രവീന്ദ്രന്റെ നിയന്ത്രണത്തിലുള്ള ബൈജൂസ്, ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു. കോവിഡ് പാന്‍ഡെമിക് സമയത്ത് അതിന്റെ ഓണ്‍ലൈന്‍ പഠന ഉല്‍പ്പന്നങ്ങളുടെ […]

പെൻഷൻ നൽകാൻ പുതിയ പദ്ധതി പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സൃഷ്ടിച്ച അനിശ്ചിതത്വം ജീവനക്കാരില്‍ വലിയ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. കേന്ദ്രസര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭ്യമാക്കാന്‍ […]

ധനകാര്യ മാനേജ്മെൻ്റിലെ പിടിപ്പുകേട് പ്രതിസന്ധിക്ക് കാരണം

ന്യൂഡൽഹി : പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്മെന്‍റുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ധനകാര്യമാനേജ്മെന്‍റിന്‍റെ പിടുപ്പുകേടാണ് കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയര്‍ത്താവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമര്‍പ്പിച്ച കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് കേരളത്തെ പഴിചാരിയുള്ള 46 േപജുള്ള കുറിപ്പ് കേന്ദ്രം നൽകിയത്.2018–2019ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 2021–22 ല്‍ 39 ശതമാനമായി ഉയര്‍ന്നെന്ന് കുറ്റപ്പെടുത്തുന്നു. സംസ്ഥാനങ്ങളുടെ റവന്യൂ […]