സംസ്ഥാനത്ത് ആശങ്കയായി കോളറ ബാധ

കൊച്ചി: തിരുവനന്തപുരത്തും കാസർകോടുമായി ഇതുവരെ നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. രണ്ടുപേരുടെ സാംപിളുകൾ കൂടി പരിശോധക്കയച്ചിട്ടുണ്ട്. കോളറയ്ക്ക് പുറമെ പനിയും മറ്റ് അനുബന്ധ അസുഖങ്ങളും വലിയ തോതിൽ പിടിമുറുക്കിയിട്ടുണ്ട്. ഡെങ്കിയും എലിപ്പനിയും ബാധിച്ചുള്ള മരണ കണക്കും ആശങ്കപ്പെടുത്തുന്നു. പനി ബാധിക്കുന്ന രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ മൂന്ന് ദിവസമായി വലിയ വർധനയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം 13,000 ത്തിന് മുകളിലേക്ക് എത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ മൂന്നു കുട്ടികൾക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള നാലുപേർക്കും ഗുരുതരമായ […]

ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സി പി ഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായിയെന്ന് സി പി ഐ വിലയിരുത്തുന്നു. സിപിഐ എക്സിക്യൂട്ടീവിൽ ഈ അഭിപ്രായം ഉയർന്നു. ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച വന്നു. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ, ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് സംഭവിച്ചു. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയ്ൻ്റെ പ്രവർത്തന ശൈലിയിൽ അടക്കം കടുത്ത വിമർശനം ജില്ലാ തല നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. കോൺഗ്രസ്സുമായി […]

മൂന്നാം വന്ദേഭാരത് രണ്ട് മാസത്തിനകം

തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേഭാരത് ട്രെയിന്‍ രണ്ട് മാസത്തിനകം സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം -മംഗളൂരു, കാസര്‍കോട് – തിരുവനന്തപുരം റൂട്ടിലാണ് നിലവില്‍ വന്ദേഭാരതിന്റെ കേരളത്തിലെ സര്‍വീസുകള്‍. വരുമാനത്തിൽ രാജ്യത്ത് മറ്റേത് സംസ്ഥാനത്തേക്കാള്‍ മുന്നിലാണ് കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും. ബംഗളൂരു മലയാളികൾക്ക് ഈ ട്രയിൽ സഹായകരമാവും. നാട്ടിലേക്കുള്ള യാത്രയ്ക്ക് അവർക്ക് ടിക്കററ് കിട്ടാൻ ഏറെ ബുദ്ധിമുട്ടാണിപ്പോൾ. സ്വകാര്യ ബസ്സുകാർ ആണെങ്കിൽ കഴുത്തറപ്പൻ നിരക്കാണ് ഈടാക്കാക്കുന്നത്. ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്‍.എം) ഡിവിഷണല്‍ […]

പനിക്കിടക്കയിൽ സംസ്ഥാനം; ആശങ്ക പടരുന്നു

തിരുവനന്തപുരം: പനി ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചു എന്നാണ് കണക്ക്. 11,000ല്‍ അധികം രോഗികള്‍ ആശുപത്രിയില്‍ എത്തിയതില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനിയും 42 പേര്‍ക്ക് എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു.സർക്കാർ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് അഞ്ച് ദിവസത്തിനിടയില്‍ അരലക്ഷത്തിലേറെപ്പേര്‍ പനി ബാധിച്ച് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വരെ 55,830 പേര്‍ക്കാണ് പനി […]

തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ രോഗം ഒരു കുട്ടിക്കു കൂടി

കോഴിക്കോട്: തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ രോഗം എന്ന് വിശേഷിക്കപ്പെടുന്ന മസ്തിഷ്‌കജ്വരം ഒരാള്‍ക്കുകൂടി സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരനാണ് രോഗം. മതിയായ ചികിൽസ ഇല്ലാത്ത രോഗമാണിത്. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവന്‍ നഷ്ടമായത്. ഫറോക്ക് സ്വദേശിയായ പതിമൂന്നുവയസ്സുകാരന്‍ മൃദുല്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. വീടിനടുത്തുള്ള കുളത്തിൽ കുളിച്ചതോടെയാണ് രോഗബാധയുണ്ടായത്. […]

മസ്തിഷ്ക ജ്വരം ബാധിച്ച് മരണം മൂന്നായി

കോഴിക്കോട്: തലച്ചോറു തിന്നുന്ന അമീബ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ഇതോടെ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. ഈ രോഗത്തിന് കൃത്യമായ ചികിൽസയില്ല. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം […]

സർക്കാർ വാദം വെറുതെ: രക്ഷിതാക്കൾ സർക്കാർ സ്കൂളുകളെ കൈവിടുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് ഇടതുമുന്നണി സർക്കാർ വരുത്തിയ പരിഷ്കാരങ്ങൾ മൂലം പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ഒഴുകിയെത്തുന്നു എന്ന വാദം പൊളിയുന്നു. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം കൂടിയത് സർക്കാർ വലിയ നേട്ടമായാണ് പ്രചരിപ്പിച്ചിരുന്നത്. വിദ്യാഭ്യാസ നയത്തിനുള്ള അംഗീകാരമാണ് ഇതെന്നായിരുന്നു വാദം. എന്നാൽ, സർക്കാർ നടത്തുന്ന പൊതുവിദ്യാലയങ്ങളോടുള്ള താല്പര്യം കുറഞ്ഞു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്.സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ താഴെ പോയി. സർക്കാർ സ്കൂളുകളിൽ 6,928 കുട്ടികളാണ് കുറഞ്ഞത്. അതേസമയം സർക്കാർ സഹായം ഇല്ലാത്ത […]

വിദ്യാർഥികളില്ല; എം ജിയിലെ 14 കോളേജുകൾ പൂട്ടുന്നു

കൊച്ചി: പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ 14 കോളജുകൾ അടച്ചുപൂട്ടുന്നതിന് മഹാത്മാ ഗാന്ധി സർവകലാശാലയുടെ അനുമതി തേടി. ഇടുക്കി ജില്ലയിൽ ഗിരിജ്യോതി കോളജ്, തൊടുപുഴ ഗുരുനാരായണ, കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ കോളജ് എന്നിവയാണ് പട്ടികയിലുള്ളത്. സി.ഇ.ടി കോളജ് പെരുമ്പാവൂർ, കെ.എം.എം കോളജ് എറണാകുളം, മേരിഗിരി കോളജ് കൂത്താട്ടുകുളം, ശ്രീധർമശാസ്താ കോളജ് നേര്യമംഗലം എന്നിവ എറണാകുളം ജില്ലയിലും പൂട്ടും. കോട്ടയത്ത് ഗുഡ്‌ഷെപ്പേർഡ് കോളജ്, ഷേർമൗണ്ട് കോളജ് എരുമേലി, ശ്രീനാരായണ പരമഹംസ കോളജ് പൂഞ്ഞാർ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പോരുകര കോളജ് ചമ്പക്കുളം, ശ്രീനാരായണ […]

ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരെ പിരിച്ചുവിടും

തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരെ 15 ദിവസത്തിനുള്ളിൽ പിരിച്ചുവിടുമെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരുടെ പേരുവിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. പേര്, വിലാസം, ജോലിചെയ്തിരുന്ന ആശുപത്രി എന്നിവയുൾപ്പെടെ പത്രങ്ങളിൽ പരസ്യം നൽകി.മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ വിവരങ്ങളാണ് പരസ്യത്തിലുള്ളത്.എന്നുമുതലാണ് ജോലിക്ക് എത്താതിരുന്നതെന്നും പരസ്യത്തിൽ പറഞ്ഞിട്ടുണ്ട്.സർവ്വീസിൽനിന്ന് പിരിച്ചുവിടുന്നതിന്റെ മുന്നോടിയായാണ് പരസ്യം. 2023 ഒക്ടോബർവരെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരുടെ പേരുകളാണ് പരസ്യത്തിലുള്ളത്. ജനറൽ മെഡിസിൻ, കാർഡിയോളജി, അനസ്‌തേഷ്യ തുടങ്ങിയ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലെ ഡോക്ടർമാരും പട്ടികയിൽ ഉണ്ട്. ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരാണ് […]

സിപിഎമ്മിലെ പ്രശ്നങ്ങളിൽ വിമർശനവുമായി സിപിഐ

തിരുവനന്തപുരം: സി പി എമ്മുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളിൽ സി പി ഐ അഭിപ്രായം പ്രകടിപ്പിക്കുന്നത് അപൂർവമാണ്. ഇക്കുറി പതിവ് തെററിച്ചിരിക്കുകയാണ് ബിനോയ് വിശ്വം. കണ്ണൂരിൽനിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ലെന്നും […]