നിപ ബാധ: മലപ്പുറത്ത് ആശങ്ക ; മാസ്ക് നിർബന്ധമാക്കി
മലപ്പുറം: മാരക പകർച്ച രോഗമായ നിപ ബാധിച്ച് ഒരു കുട്ടി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ ചില പഞ്ചായത്തുകൾ അടച്ചുപൂട്ടലിൻ്റെ വക്കിലെത്തി. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു.പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടര്‍ […]