മാസപ്പടി : പിണറായിക്ക് എതിരെ വിജിലൻസ് അന്വേഷണമില്ല
കൊച്ചി : മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരെ അന്വേഷണം നടത്താനാവില്ലെന്ന റിപ്പോർട്ട് വിജിലന്‍സ് കോടതിയില്‍ സമർപ്പിച്ചു. കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍റെ ഹര്‍ജി കോടതി പരിഗണിക്കുമ്പോൾ ആണ് വിജിലന്‍സ് നിലപാട് അറിയിച്ചത്.വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി ഈ മാസം 27 നു വീണ്ടും പരിഗണിക്കും. മാത്യുവിന്‍റെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് വിജിലന്‍സ് ബോധിപ്പിച്ചു. മാത്രമല്ല നേരത്തെ വിജിലന്‍സ് കോടതികള്‍ സമാനമായ അന്വേഷണാവശ്യം തള്ളിയതാണെന്നും, വിവിധ കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും […]