വെള്ളിയാഴ്ചയോടെ കാലവർഷമെത്തും ?

കൊച്ചി :ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും.ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ്.  കേരളത്തിൽ ഉൾപ്പെടെ കാലവര്‍ഷം സാധാരണയേക്കാൾ ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് സൂചന.രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2024 ജൂൺ മുതൽ സെപ്തംബര്‍ വരെയുള്ള മഴ സാധ്യതാ കണക്കാണിത്. അതേസമയം ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ പ്രവചിക്കപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പക്ഷെ, മഴ […]

മൽസ്യക്കുരുതിക്ക് കാരണം രാസമാലിന്യം

കൊച്ചി: പെരിയാറിലെ ജലത്തിൽ മാരകമായ അളവിൽ സൾഫൈഡ്, അമോണിയ എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്)യുടെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് സർവകലാശാല തള്ളി. മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം അല്ലെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ഈ ദുരന്തം മൂലം കർഷകർക്ക് പത്തു കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് കണക്ക്. പുഴയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കുഫോസ് പഠനസമിതി സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ച പ്രാഥമിക […]

സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം

തിരുവനന്തപുരം: സർക്കാർ മദ്യനയത്തിൽ  വരുത്തുന്ന ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ബി. രാജേഷ്, സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്കി. മന്ത്രി രാജേഷ് രാജിഒവെയ്ക്കണം എന്ന് കെ പി സി സി പ്രസിഡണ്ട് ക്. സുധാകരൻ ആവശ്യപ്പെട്ടു . ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം (സമയ […]

ഐടി പാർക്കുകളിൽ മദ്യശാല വരുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ വൈകാതെ തന്നെ ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കും. നിയമസഭാ സമിതി ഈ നിർദേശത്തിന് അംഗീകാരം നല്കി.പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും.ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഐ ടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നൽകും. ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലൈസൻസ് നൽകേണ്ടി വരുമെന്ന […]

അതിതീവ്ര മഴയ്ക്ക് സാധ്യത

കൊച്ചി : ചക്രവാത ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത എന്ന്  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് . മിന്നൽ പ്രളയത്തിനും സാധ്യതയുണ്ട് . പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു .തെക്കൻ, മധ്യ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കും. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.ഇടപ്പള്ളി, കുണ്ടന്നൂർ മേഖലകളിലാണ് വെള്ളക്കെട്ട് . ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm […]

ചക്രവാതച്ചുഴി: ഇടത്തരം മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരുമെന്ന് അറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമാണിത്. 30 മുതൽ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റും വീശും. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്രമായ മഴയ്ക്കും, നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ്‌ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യുനമർദ്ദം […]

ജയരാജൻ വധശ്രമം: കെ.സുധാകരനെ കുറ്റവിമുക്തനാക്കി

കൊച്ചി: ഇടതൂമുന്നണി കൺവീനറും സി പി എം കേന്ദ്ര സമിതി അംഗവുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. 1995 ഏപ്രിൽ 12ന് ചണ്ഡിഗഡിൽനിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ജയരാജൻ ആക്രമണത്തിനിരയായത്. കേസിൽ ഗൂഢാലോചനാ കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. സുധാകരന്റെ ഹർജിയിലാണു വിധി. ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം […]

വാർഡ് വിഭജനത്തിന് ഓർഡിനൻസ്

തിരുവനന്തപുരം: അടുത്തവർഷം ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി ഓർഡിനൻസ് ഇറക്കും. വിഭജനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അദ്ധ്യക്ഷനായ കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് കൂടും. 1200 വാർഡുകൾ പുതുതായി രൂപപ്പെടുമെന്നാണ് പൊതുധാരണ. നടപടികൾ പൂർത്തിയാക്കാൻ ആറുമാസമെടുക്കുമെന്നാണ് വിവരം. നിലവിൽ 1200 തദ്ദേശസ്ഥാപനങ്ങളിൽ 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങൾ വർദ്ധിക്കും. ഇവർക്ക് ഓണറേറിയം നൽകാൻ അഞ്ചു വർഷം 67 […]

ബാറുകളില്‍ കള്ള്; റസ്റ്റോറന്റുകളിൽ ബിയര്‍ വിളമ്പും

തിരുവനന്തപുരം: റസ്റ്റോറന്റുകളിൽ ബിയര്‍, ബാറുകളില്‍ ചെത്തിയ കള്ള് എന്നിവ വില്‍ക്കാനുള്ള നിർദേശം പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തിയേക്കും. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണ്‍ കണക്കാക്കിയായിരിക്കും ഇതിനുള്ള ലൈസന്‍സ് അനുവദിക്കുക. ഒരു ലക്ഷം രൂപ വരെ ഫീസ് ഇനത്തില്‍ ഈടാക്കിയേക്കും. ടൂറിസം വകുപ്പ് നല്‍കുന്ന ടൂ സ്റ്റാര്‍ ക്ലാസിഫിക്കേഷനു മുകളിലുള്ള റസ്റ്ററന്റുകളില്‍ ബിയറും വൈനും വിളമ്പാം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ബാറുകളിലും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളിലുമാകും കള്ള് ചെത്തി വില്‍ക്കാനുള്ള ലൈസന്‍സ്.സ്വന്തം വളപ്പിലെ […]

പെരുമഴ; ഇടുക്കിയിൽ രാത്രിയാത്രക്ക് നിരോധനം

തൊടുപുഴ: ഇടുക്കി ജില്ലയിലെ ലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര ജില്ല കലക്ടർ നിരോധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആണ് ഈ നടപടി. മഴ മുന്നറിയിപ്പുകള്‍ പിൻവലിക്കുന്നത് വരെയാണ് രാത്രിയാത്രക്ക് നിരോധനമേർപ്പെടുത്തിയത്. ഇതു സംബന്ധിച്ച് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാർ, റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫിസർ, തഹസില്‍ദാർമാർ എന്നിവർക്ക് കർശന നിർദേശം നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ്‌ വരുത്തണം. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കണം. ജില്ലയിലെ ഓഫ്‌ […]