നിയമസഭാ മണ്ഡലങ്ങളില്‍ 110 സ്ഥലത്ത് യു ഡി എഫ്

കൊച്ചി : നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നിലെത്താനായത് 19 മണ്ഡലങ്ങളില്‍ മാത്രം.2019ല്‍ നേമത്ത് മാത്രം മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി ഇത്തവണ 11 ഇടങ്ങളിൽ ഒന്നാമതെത്തി. യു. ഡി. എഫ് ആകട്ടെ 110 നിയമസഭാ മണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടി. യു.ഡി.എഫ് മുന്നിലെത്തിയ മണ്ഡലങ്ങൾ : മഞ്ചേശ്വരം,കാസര്‍കോട്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍,കണ്ണൂര്‍,അഴീക്കോട്,തളിപ്പറമ്പ്,പേരാവൂര്‍,ഇരിക്കൂര്‍,കൂത്തുപറമ്പ് ,വടകര,കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി,പേരാമ്പ്ര, നിലമ്പൂര്‍,വണ്ടൂര്‍,ഏറനാട്, സുല്‍ത്താന്‍ ബത്തേരി,മാനന്തവാടി,കല്‍പറ്റ,തിരുവമ്പാടി,തൃത്താല,പൊന്നാനി,തിരൂര്‍,തവനൂര്‍,കോട്ടയ്ക്കല്‍,താനൂര്‍,തിരൂരങ്ങാടി,വള്ളിക്കുന്ന്,കൊണ്ടോട്ടി,മഞ്ചേരി,മങ്കട,പെരിന്തല്‍മണ്ണ,മലപ്പുറം,വേങ്ങര,ബാലുശേരി, എലത്തൂര്‍ ,കോഴിക്കോട് നോര്‍ത്ത് ,കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ ,കുന്നമംഗലം ,കൊടുവള്ളി, പാലക്കാട്,മണ്ണാര്‍ക്കാട്,കോങ്ങാട്,പട്ടാമ്പി,നെന്‍മാറ,റ്റപ്പാലം,ചിറ്റൂര്‍,വടക്കാഞ്ചേരി,ഗുരുവായൂർ,ചാലക്കുടി, പെരുമ്പാവൂര്‍,അങ്കമാലി,ആലുവ,കുന്നത്തുനാട്,മൂവാറ്റുപുഴ,കോതമംഗലം,ദേവികുളം,ഉടുമ്പൻചോല:,തൊടുപുഴ,ഇടുക്കി ,പീരുമേട്,പിറവം,പാലാ,കടുത്തുരുത്തി,ഏറ്റുമാനൂര്‍,കോട്ടയം,പുതുപ്പള്ളി,അരൂർ, ആലപ്പുഴ,അമ്പലപ്പുഴ,കുട്ടനാട്,ചേർത്തല,കായംകുളം, ഹരിപ്പാട് ,ചെങ്ങന്നൂർ,കരുനാഗപ്പള്ളി,ചങ്ങനാശേരി,കൊല്ലം […]

തൃശ്ശുരിൽ തെളിഞ്ഞത് സിപിഎം-ബിജെപി ബന്ധം – കോൺഗ്രസ്

തിരുവനന്തപുരം∙:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, തൃശ്ശൂർ മണ്ഡലത്തിൽ  സുരേഷ് ഗോപിയുടെ വിജയം വെളിപ്പെടുത്തുന്നത് സിപിഎം-ബിജെപി അവിഹിതബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ കാലം മുതൽ തുടരുന്ന ബന്ധമാണിത്. കേന്ദ്ര ഏജന്‍സികൾ എടുത്തിട്ടുള്ള കേസുകള്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വരെ ബി ജെ പി ഭീഷണിപ്പെടുത്തി. ആ ഭീഷണിക്കു വഴങ്ങിയാണ് സിപിഎം ധാരണയ്ക്ക് എത്തിയത്. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാദ്‌വേക്കറെ എന്തിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി .ജയരാജൻ കണ്ടത് ? ഈ കൂടിക്കാഴ്ചയിലാണ് […]

ഇടതുമുന്നണിക്ക് വൻതിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും തിരിച്ചടി നേടുമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങളിൽ പ്രവചനമുള്ളത് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക്. 0 മുതൽ 1 സീറ്റ് വരെയാണ് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് നേടുക എന്നാണ് കാണുന്നത്. യുഡിഎഫ് 17 മുതൽ 18 സീറ്റ് വരെ നേടും. ചരിത്രം കുറിച്ച് ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കും. 2 മുതൽ 3 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. . യുഡിഎഫ് 41 […]

മാസപ്പടിക്കേസിൽ തെളിവുണ്ടെന്ന് കമ്പനി രജിസ്ട്രാർ

കൊച്ചി: വിവാദ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിൽ ആലുവയിൽ പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ആർ. ഒ.സി) ഡൽഹി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതു സംബന്ധിച്ച അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജിയെ തുടർന്നായിരുന്നു ഈ വിശദീകരണം ആർ ഒ സി നൽകിയത്. സിഎംആർഎല്ലിൽ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു. 2012 മുതൽ 2019 വരെയുള്ള […]

സര്‍ക്കാര്‍ ഭൂമിയിൽ പണിത ആരാധനാലയങ്ങള്‍ പൊളിച്ച്‌ നീക്കണം

കൊച്ചി: സർക്കാർ ഭൂമിയിൽ നിർമിച്ചിട്ടുള്ള എല്ലാ അനധികൃത ആരാധനാലയങ്ങളും ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. പാട്ടഭൂമിയിൽ ആരാധനാലയങ്ങൾ‍ നിർമിക്കുന്നുവെന്ന് കാട്ടി കേരള പ്ലാന്റേഷൻ കോർപറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അനധികൃത നിർമാണങ്ങള്‍ സംബന്ധിച്ച്‌ അന്വേഷിച്ച്‌ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. സർക്കാർ ഭൂമിയില്‍ മതപരമായ കല്ല്, കുരിശ് തുടങ്ങിയവയോ ആരാധനാലയങ്ങളോ സ്ഥാപിച്ചിട്ടുണ്ടോയെന്ന് വില്ലേജ് ഓഫിസർമാരും തഹസീല്‍ദാർമാരും വഴി അന്വേഷിക്കാൻ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നല്‍കണം.ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം സമുദായ സ്പർധ വളർത്തുന്ന […]

മാസപ്പടിക്കേസിൽ ഷോൺ ജോർജ്ജിന് തൽക്കാലം തിരിച്ചടി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് എതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേണം തുടരുന്നതിനാൽ ബി ജെ പി നേതാവ് ഷോൺ ജോർജ്ജ് നൽകിയ ഹർജിക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി. അബുദാബി കൊമേഷ്യൽ ബാങ്കിൽ വീണയ്ക്ക് ഉള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഉപഹർജി സംബന്ധിച്ച നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. അന്വേഷണം കഴിഞ്ഞിട്ടും പരാതി ഉണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, എസ്എഫ്ഐഒ അന്വേഷണത്തെ ചോദ്യം ചെയ്ത് കെഎസ്ഐഡിസി […]

മാസപ്പടിക്കേസിൽ വിദേശ ബാങ്ക് ഇടപാടും അന്വേഷണത്തിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ എക്സാലോജിക് എന്ന ഐ ടി കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വിവാദ വ്യവസായി ശശിധരൻ കർത്തായുടെ ഉടമസ്ഥതയിൽ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയാണ് സി എം ആർ എൽ. ഈ കമ്പനികളുടെ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ) അബുദാബിയിലെ ഒരു ദുരൂഹ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടിലേക്ക് എത്തിയത് […]

അതിതീവ്രമഴ  തുടരും ; അഞ്ചു പേർ മരിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. കോട്ടയം, എറണാകുളം ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴു ദിവസം സംസ്ഥാനത്ത് അതിതീവ്രമഴ  തുടരും. കാലവർഷം രണ്ടുമൂന്നു ദിവസത്തിനകം എത്തിയേക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ അഞ്ചു പേർ മരിച്ചു. നിരവധി വീടുകൾ താമസയോഗ്യമല്ലാതായി. തിരുവനന്തപുരവും എറണാകുളം നഗരവും മഴപ്പെയ്ത്തിൽ മുങ്ങി. എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടായി. ന​ഗരത്തിലെ റോഡുകൾ പലതും വെള്ളത്തിലായി.കളമശ്ശേരി, കാക്കനാട് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി- അരൂർ ദേശീയ പാതയിൽ വൻ […]

വെള്ളിയാഴ്ചയോടെ കാലവർഷമെത്തും ?

കൊച്ചി :ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും.ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ്.  കേരളത്തിൽ ഉൾപ്പെടെ കാലവര്‍ഷം സാധാരണയേക്കാൾ ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് സൂചന.രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2024 ജൂൺ മുതൽ സെപ്തംബര്‍ വരെയുള്ള മഴ സാധ്യതാ കണക്കാണിത്. അതേസമയം ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ പ്രവചിക്കപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പക്ഷെ, മഴ […]

മൽസ്യക്കുരുതിക്ക് കാരണം രാസമാലിന്യം

കൊച്ചി: പെരിയാറിലെ ജലത്തിൽ മാരകമായ അളവിൽ സൾഫൈഡ്, അമോണിയ എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്)യുടെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് സർവകലാശാല തള്ളി. മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം അല്ലെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ഈ ദുരന്തം മൂലം കർഷകർക്ക് പത്തു കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് കണക്ക്. പുഴയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കുഫോസ് പഠനസമിതി സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ച പ്രാഥമിക […]