ആശുപത്രികളുടെ പേരു മാററില്ലെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്ന വാർത്തകൾ തള്ളി അരോഗ്യവകുപ്പ്. ബ്രാന്‍ഡിങ്ങായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകൾ കൂടി ഉൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര സർക്കാർ സഹായം ലഭിക്കില്ലെന്ന് വന്നപ്പോള്‍ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നായിരുന്നു വാര്‍ത്തകൾ. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. നെയിം […]