ആർ എസ് എസ് നേതാവ് രാം മാധവിനെയും എ ഡി ജി പി കണ്ടു

കൊച്ചി: ആർ എസ് എസ് ദേശീയ നേതാവും ബി.ജെ.പി മുൻ ജനറൽ സെക്രട്ടറികൂടിയായ രാം മാധവുമായി രണ്ടുതവണ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ചർച്ച നടത്തിയെന്ന വിവരവും പുറത്തുവന്നു. ഇതുസംബന്ധിച്ച സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ട്. ആർ എസ് എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവാ​ദം കത്തിനിൽക്കെ,ആണ് ഈ വാർത്തയും ചർച്ചയാവുന്നത്. കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തലസ്ഥാനത്ത് നടന്ന ആ‍ർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് […]

പി.ശശിയെ വെറുതെ വിടില്ല: ആഞ്ഞടിച്ച് വീണ്ടും അൻവർ

നിലമ്പൂർ : മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പൊളിറ്റിക്കൽ സെക്രട്ടറി പി . ശശിയുടെ പേര് പറ‌ഞ്ഞിട്ടില്ലെന്നും എന്നാൽ ഇനി വീണ്ടും ഇരുവർക്കും പരാതി നൽകുമെന്നും ഇടതുമുന്നണി എം എൽ എ: പി.വി. അൻവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയാൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറും. പിന്നീട് ആ പരാതിയിൽ ഒരു ചുക്കും നടക്കില്ല. നിലമ്പൂരിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ നൽകിയ പരാതിയിൽ ശശിയുടെ പേരില്ലെന്ന് സി […]

ഉരുള്‍പൊട്ടൽ ദുരന്ത കാരണം സർക്കാർ വീഴ്ച

കൊച്ചി: വയനാട്ടിൽ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടൽ ദുരന്ത കാരണം മുന്നറിയിപ്പുകള്‍ അവഗണിച്ചതാണെന്ന് വ്യക്തമാക്കുന്ന് റിപ്പോർട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നു. വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സംവിധാനം ഇല്ലാത്തതാണ് […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാൻ പ്രത്യേക ബെഞ്ച്

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ  ഹൈക്കോടതി വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരിക്കും ഹർജികൾ  പരിഗണിക്കുക. റിപ്പോർട് പുറത്തുവിടുന്നതിനിതിരെ നിർമാതാവ് സ‍ജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹർജി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ തീരൂമാനം അറിയിച്ചത്. റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ ആക്ടിങ് ചീഫ് […]

പോരാട്ടം പാർടിക്ക് വേണ്ടി; പി. ശശിക്ക് എതിരെ ആഞ്ഞടിച്ച് അൻവർ

കൊച്ചി : കമ്മ്യൂണിസ്റ്റ് അടിത്തറ തകർക്കാനാണ് ശ്രമം നടത്തുന്നതെന്ന് ഇടതുമുന്നണി എം എൽ എ: പി.വി അൻവർ പറഞ്ഞു. സി പി എം സംവിധാനത്തിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടം ആണ് താൻ നടത്തുന്നതെന്ന് അദ്ദേഹം ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പാർട്ടി നല്ല തീരുമാനം എടുക്കുമെനന്ന് വിശ്വസിക്കുന്നു. ആര് പിന്തുണയ്ക്കുന്നു , പിന്തുണയ്ക്കുന്നില്ല എന്നത് തൻ്റെ വിഷയമല്ല. പോലീസിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായി. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ട്. സാമൂഹ്യവിപത്ത് തടയാനാണ് ശ്രമിച്ചത്. […]

ബംഗാളി നടിയുടെ പരാതി; രഞ്ജിത്തിൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: സിനിമ സംവിധായകൻ രഞ്ജിത്തിന് എതിരായ ലൈംരഞ്ജിഗികാതിക്രമണ കേസിൽ ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി.ബംഗാളി നടിയുടെ പരാതിയെ തുടർന്നാണ് രഞ്ജിത് കോടതിയെ സമീപിച്ചത്. രഞ്ജിത്തിനെതിരെയുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് സര്ക്കാർ കോടതിയെ അറിയിച്ചു. 2009 ൽ കുറ്റകൃത്യം നടക്കുമ്പോൾ ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു. 2013ല്‍ പുതിയ നിയമം അനുസരിച്ചാണ് ജാമ്യമില്ലാ കുറ്റമായതെന്നും സര്ക്കാർ വ്യക്തമാക്കി. ഈ നിലപാട് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. സ്റ്റേഷനില്‍ ഹാജരായി രഞ്ജിത്തിന് വ്യവസ്ഥകളോടെ ജാമ്യമെടുക്കാം. അന്വേഷണവുമായി സഹകരിക്കുമെന്ന് രഞ്ജിത് കോടതിയെ അറിയിച്ചു. ലൈംഗീക […]

മുഖ്യമന്ത്രിക്ക് തെളിവുകള്‍ കൈമാറി? അന്‍വര്‍ അതൃപ്തിയിൽ

തിരുവനന്തപുരം: സർക്കാരിനെയും സി പി എമ്മിനെയും പിടിച്ചുകുലുക്കിയ ഗുരുതരമായ ആരോപണങ്ങൾക്ക് ഇടയിൽ ഭരണകക്ഷി എം എൽ എ യായ പി.വി. അൻവർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിർണായ തെളിവുകൾ കൈമാറി. മുഖ്യമന്തിയുടെ പൊളിററിക്കൽ സെക്രട്ടറി പി. ശശി, എ ഡി ജി പി: എം. ആർ. അജിത് കുമാർ എന്നിവർക്ക് എതിരെയുള്ള ആരോപണങ്ങൾ അൻവർ രേഖമൂലം മുഖ്യമന്ത്രിക്ക് നൽകുകയായിരുന്നു. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റാത്തതില്‍ അന്‍വറിന് കടുത്ത അതൃപ്തിയാണുള്ളത്. […]

ജീവന് ഭീഷണിയുണ്ട്; തോക്ക് വേണമെന്ന് അൻവർ എംഎൽഎ

മലപ്പുറം: തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് ഇടതുമുന്നണി എം എൽ എ :പി. അൻവർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തോക്ക് ലൈസൻസിന് അദ്ദേഹം അപേക്ഷ നൽകി. മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പൊലീസ് സുരക്ഷ വേണമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ‘തോക്ക് കിട്ടിയാൽ മതി. ഞാൻ അത് കൈകാര്യം ചെയ്യും’ എന്നാണ് അൻവർ പറഞ്ഞത്. സോളാ‌ർ കേസ് അട്ടിമറിച്ചതിലും അജിത് […]

പോലീസ് മേധാവിയിൽ നിന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം : ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി: പി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേശ് സാഹിബിനോട് റിപ്പോർട്ട് തേടി. സി പി എം പിന്തുണയോടെ ജയിച്ച പി.വി. അൻവർ എം.എല്‍.എയുടെ ആരോപണങ്ങൾ സർക്കാരിനെയും സി പി എമ്മിനെയും ഞെട്ടിച്ച സാഹചര്യത്തിലാണ് ഈ നടപടി. മുഖ്യമന്ത്രിയുടെ വിശ്വസ്ഥർ എന്ന് കരുതപ്പെടുന്ന അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എതിരെ അൻവർ നടത്തിയ ആരോപണങ്ങൾ പ്രതിപക്ഷം ഏററുപിടിച്ചു കഴിഞ്ഞു. […]

സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല – മമ്മൂട്ടി

കൊച്ചി : പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ.- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പററി നടൻ മമ്മൂട്ടിയുടെ ആദ്യ പ്രതികരണം ഫേസ് ബുക്കിൽ വന്നു. ആ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം; മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും […]