.

In കാര്‍ട്ടൂണ്‍
September 10, 2023

അഞ്ച് ദിവസത്തേക്ക് മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.

തെക്ക് കിഴക്കന്‍ മദ്ധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴിയുടെ ശക്തി കൂടിയതിനാലാണ് മഴ ലഭിക്കുന്നത്.എന്നാല്‍ അതിതീവ്രമഴ സാദ്ധ്യതയില്ല.മദ്ധ്യ വടക്കന്‍ ജില്ലകളിലാണ് മഴ ശക്തമാകുന്നത്.തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ മഴയോടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനു സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല.തീരപ്രദേശത്ത് ഉയര്‍ന്ന തിരമാലയും കടലാക്രമണ സാദ്ധ്യതയുമുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം അറിയിച്ചു.ഈ സാഹചര്യത്തില്‍ തീരദേശവാസികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.