വാഷിംഗ്ടണ്‍: മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന ഇറക്കുമതി ചുങ്കം മൂലം വലിയൊരു വിഭാഗം അമേരിക്കക്കാരുടെ ആദായനികുതിയില്‍ കുറവുണ്ടാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
ചിലരെ ആദായ നികുതിയിൽ നിന്ന് ‘പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള’ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പിലാണ് ട്രംപിന്റെ വാഗ്ദാനം.
പ്രതിവര്‍ഷം 200,000 ഡോളറില്‍ താഴെ വരുമാനമുള്ളവരിലായിരിക്കും നികുതി കുറവുവരുത്തുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കമ്പനികള്‍ കൂടുതല്‍ ഫാക്ടറികള്‍ നിര്‍മ്മിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനാല്‍ ഇതിനകം തന്നെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
ടൈം മാഗസിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, ഒരു വര്‍ഷം മുഴുവന്‍ വിദേശ ഇറക്കുമതികള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് അമേരിക്കയ്ക്ക് ‘പൂര്‍ണ്ണ വിജയം’ ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു.