കൊച്ചി: ഓടുന്ന കാറിൽ നടിയെ പീഡിപ്പിച്ച കേസിൽ കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
കേസന്വേഷണം പക്ഷാപാതമില്ലാതെയും സുതാര്യമായും നടക്കാൻ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപ് കോടതിയിലെത്തിയത്.
എന്നാൽ നിലവിൽ കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ഹർജിയെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് ഹൈക്കോടതി സിംഗിൾ ബഞ്ചിന് ഹർജി നൽകിയിരുന്നു. അന്നും ഈ ആവശ്യം കോടതി തള്ളുകയാണുണ്ടായത്.
തുടർന്ന 2019ലാണ് ഡിവിഷൽ ബഞ്ചിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹർജി തള്ളിയത്.കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയത്.
Actor dileep,
Actress attack case,
CBI Probe,
Ernakulam,Kerala,high court