March 15, 2025 1:59 am

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി

വാഷിങ്ടൻ: അമേരിക്കയിൽ പിരിച്ചുവിട്ട സർക്കാർ ജീവനക്കാരെ പുനർനിയമിക്കാൻ കോടതി നിർദേശിച്ചു.കൂട്ടപിരിച്ചുവിടൽ നടത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ഇത് തിരിച്ചടിയായി.

വിവിധ വകുപ്പുകളിലെ പിരിച്ചുവിട്ട ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് സാൻ ഫ്രാൻസിസ്കോയിലെയും മേരിലാൻഡിലെയും ഫെഡറൽ ജ‍ഡ്‌ജി വില്യം അൽസാപ് ഉത്തരവിട്ടു.

കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നും ജഡ്‍ജി പറഞ്ഞു. ഫെബ്രുവരി 13, 14 തീയതികളിൽ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ‍ വെറ്ററൻസ് അഫേഴ്‌സ്, കൃഷി, പ്രതിരോധം, ഊർജം, ഇന്റീരിയർ, ട്രഷറി വകുപ്പ് മേധാവികളോട് കോടതി നിർദേശിച്ചു.

കോടതിയുടെ ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ ഹർജി നൽകിയിട്ടുണ്ട്. ജീവനക്കാരെ പുനർനിയമിക്കാനുള്ള കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.

പത്ത് ലക്ഷം ജീവനക്കാരെ പിരിച്ചു വിടാനാണ്  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ തീരൂമാനം. എഐയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന  സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതോടെ അടുത്ത കൂട്ടപ്പിരിച്ചുവിടലില്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News