ന്യൂഡല്‍ഹി:റഷ്യയില്‍ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് ഇന്ത്യ അവസാപ്പിക്കമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. പകരം ഞങ്ങളുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ സ്വീകരിക്കാൻ തയാറാവണം.
ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ ഗണ്യമായി കുറയ്ക്കണം. അന്താരാഷ്ട്ര വിനിമയത്തിന് അമേരിക്കന്‍ ഡോളറിന് പകരം മറ്റൊരു കറന്‍സി കണ്ടെത്താനുള്ള ഇന്ത്യ ഉള്‍പ്പെട്ട ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കത്തിന് ഇന്ത്യ പിന്തുണ നല്‍കരുതെന്നും അവർ ആവശ്യം ഉന്നയിച്ചു.
ഇന്ത്യയുമായുള്ള ബന്ധം സുഗമമായി മുന്നോട്ടുപോകണമെങ്കില്‍ ഇതെല്ലാം ചെയ്തേ പററൂ എന്നാണ് അമേരിക്ക നിർബന്ധം പിടിക്കുന്നത്.വ്യാപാരക്കമ്മി കുറയ്ക്കാനുള്ള അമേരിക്കയുടെ നീക്കത്തിൻ്റെ ഭാഗമാണ് ഈ നിർദേശങ്ങൾ.
Post Views: 14