March 10, 2025 9:56 pm

പാതയോരങ്ങളിലെ കൊടിമരങ്ങൾ നീക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: നിയമപരമായ അനുമതിയില്ലാതെ, പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി.

നിൽവിലുള്ള കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന്, ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്ന് സര്‍ക്കാരിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് നൽകി.

ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വേണ്ടി സര്‍ക്കുലര്‍ പുറപ്പെടുവിക്കണം.നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം.

പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്ഐ തുടങ്ങിയവ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News