ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ പൊതുസഭയില്‍, റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ അമേരിക്ക എതിർത്തു. ഡൊണാൾഡ് ട്രംപ് പ്രസിണ്ടായി വന്നതോടെ അമേരിക്കയുടെ വിദേശനയത്തിൽ വന്ന മാററമാണ് ഇത് വ്യക്തമാക്കുന്നത്.
വ്യാഡിമർ പുട്ടിൻ്റെ നേതൃത്വത്തിലുള്ള റഷ്യയുടെ സൈന്യം , യുക്രെയ്നിൽ നടത്തിയ അധിനിവേശത്തിന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ, അമേരിക്കയുടെ വിദേശ നയത്തിലെ ഈ മലക്കംമറിച്ചിൽ. 93 രാജ്യങ്ങള്‍ അനുകൂലമായും 18 രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തപ്പോള്‍ ഇന്ത്യ ഉൾപ്പെടെ 65 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
യുദ്ധത്തിന് റഷ്യയെ അപലപിക്കുന്ന യുക്രെയ്‌നിന്റെ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത 18 രാജ്യങ്ങളില്‍ റഷ്യ , ഇസ്രയേല്‍, ഹംഗറി, ഹെയ്തി, നിക്കരാഗ്വ, നൈജര്‍ എന്നിവ ഉള്‍പ്പെടുന്നു.
റഷ്യയെ പിന്‍വലിക്കണം, സമാധനം പുലരണം, റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിത്തം ആവശ്യപ്പെട്ടും യുക്രെയ്ന്‍ അവതരിപ്പിച്ച മൂന്ന് പേജുള്ള പ്രമേയത്തോടെയാണ് ഐക്യരാഷ്ട്രസഭയിലെ മുഖാമുഖം ആരംഭിച്ചത്.
അമേരിക്ക എതിർത്തുവെങ്കിലും സഖ്യകക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം പുറത്തായി. കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന മറ്റൊരു പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അംഗീകാരം ലഭിച്ചു.
അമേരിക്കയും അതിന്റെ ദീര്‍ഘകാല യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മില്‍ യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റുമുട്ടല്‍ പൊതുസഭയില്‍ അരങ്ങറുകയായിരുന്നു. ജനറല്‍ അസംബ്ലിയിലും സുരക്ഷാ കൗണ്‍സിലിലും, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍ ക്യാംപുകളില്‍ നിന്നതും ശ്രദ്ധേയമായി.
അമേരിക്കയുടെ പ്രമേയം മൂന്ന് ചെറിയ ഖണ്ഡികകള്‍ മാത്രമായിരുന്നു. അതില്‍ റഷ്യയുടെ ആക്രമണത്തെ പരാമര്‍ശിച്ചിട്ടില്ല. ‘സംഘര്‍ഷത്തിന് വേഗത്തില്‍ ഒരു അന്ത്യം കുറിക്കാനും യുക്രെയ്നും റഷ്യയും തമ്മില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനും അഭ്യര്‍ഥിക്കുന്നു’ എന്നായിരുന്നു പ്രമേയത്തില്‍ പറഞ്ഞത്.
One Response
ഇതൊരു നല്ല വാർത്തയാണ്. നാറ്റോയ്ക്കുള്ള അമേരിക്കയുടെ പിന്തുണയിൽ ഊന്നിയാണ് യൂറോപ്പ് മുഴുവൻ കളിക്കുന്നത്. ട്രമ്പ് വിജയിക്കുമെന്ന് യൂറോപ്പ് പ്രതീക്ഷിച്ചിരുന്നില്ല! ഇത് കൂടുതൽ വഷളാക്കാൻ മ്യൂണിച്ച് സെക്യൂരിറ്റി Conf-ലെ തന്‌റെ പ്രസംഗത്തിൽ വൈസ് പ്രസിഡന്‌റ് വാൻസ് യൂറോപ്പിനെ നഗ്നമായി ആക്രമിച്ചു 1) എച്ച്ആർ റെക്കോർഡ് 2) അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവയെ വാൻസ് വിമർശിച്ചത് എല്ലാ EU തലസ്ഥാനങ്ങളിലും ഞെട്ടിക്കുന്ന തരംഗങ്ങൾ ആണു ഉണ്ടാക്കിയത്.
അവർ ചെയ്യുന്ന എല്ലാ അസംബന്ധങ്ങൾക്കും യുഎസ്എ “ഓകെ” പറയുമെണമെന്ന് EU പ്രതീക്ഷിച്ചിരുന്നത് . എന്നാൽ ട്രമ്പ് പറയുന്നു: ഇല്ല! കാര്യങ്ങൾ മാറിയിരിക്കുന്നു! ഞങ്ങളെ ചാരി നിന്നു നിങ്ങൾ ഹുങ്ക് കാണിക്കുന്ന കാലം കഴിഞ്ഞു!
യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്താതെ യൂറോപ്യൻ യൂണിയൻ 3 വർഷം പാഴാക്കി. യൂറോപ്യൻ യൂണിയനും ഉക്രെയ്നും റഷ്യയെ പരാജയപ്പെടുത്താൻ ശ്രമിച്ചു, ഇപ്പോൾ അവർ പരാജയപ്പെട്ടതായി കാണുന്നു. ഒരു ആണവയുദ്ധത്തിൽ റഷ്യയെ ജയിക്കാൻ നാറ്റോയ്ക്ക് കഴിയുമെന്ന് വിലകെട്ട മുൻ നാറ്റോ മേധാവി സ്റ്റോൾട്ടൻബർഗ് ഒരിക്കൽ അവകാശപ്പെട്ടിരുന്നു! ഇനിയിപ്പോൾ
ട്രംപിനെയോ റഷ്യയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഹാസ്യനടൻ സെലൻസ്‌കിയ്‌ക്കൊപ്പം യൂറോപ്യൻ യൂണിയൻ ആത്മഹത്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണു.
യുക്രെയ്‌നിലെ യുദ്ധത്തിന് പിന്തുണ നൽകാൻ അമേരിക്ക 175 ബില്യൺ ഡോളർ നൽകിയിരുന്നു, സെലെൻസ്‌കി ക്യാമറയിൽ പറഞ്ഞത് ഉക്രെയ്‌നിന് ലഭിച്ചത് 75 ബില്യൺ മാത്രമാണ്. അപ്പോൾ 100 ബില്യൻ എവിടെപ്പോയി ?
ഉക്രെയ്ൻ യുദ്ധം ഉപയോഗിച്ച് ആയുധ ലോബിയും അവരുടെ ഏജന്‌റുമാരും ദശലക്ഷക്കണക്കിന് സമ്പാദിച്ചു! ഉക്രെയ്നിന് 20% ഭൂമിയും 20% സ്വത്തും നഷ്ടപ്പെട്ടു! എന്നിട്ടും ഒന്നും പഠിച്ചിട്ടില്ല.
യൂറോപ്പിലെ നാറ്റോ എന്ന റൗഡി സംഘടനയെ ട്രമ്പ് അവസാനിപ്പിക്കുന്നത് ഒരു നല്ല സൂചനയാണ്.