February 22, 2025 10:33 pm

ദൃശ്യം മൂന്നാം ഭാഗവുമായി ജീത്തു ജോസഫും മോഹൻലാലും വരുന്നു

കൊച്ചി : ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം വരുന്നുവെന്ന് നടൻ മോഹൻലാൽ.

‘‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’’ എന്ന വാക്കുകളോടെ, സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹൻലാൽ ഫേസ്ബുക്കിൽ അറിയിച്ചു. നിർമാതാവ് ആന്റണി പെരുമ്പാവൂരിനും സംവിധായകൻ ജീത്തു ജോസഫിനുമൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

2013ലാണ് ദൃശ്യം സിനിമയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്.ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറി.മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരും ദൃശ്യത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

4 changes that would have made Mohanlal's 'Drishyam 2' better

പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2021ൽ സിനിമയുടെ രണ്ടാം ഭാഗമെത്തി.ആമസോൺ പ്രൈം വിഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത സിനിമ, ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ കൊണ്ടാടി.ചൈന ഭാഷയില്‍ അടക്കം റീമേക്ക് ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം.

തമിഴില്‍ കമല്‍ ഹാസന്‍ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. ദൃശ്യം അതേ പേരില്‍ ബോളിവുഡില്‍ മൊഴിമാറ്റിയപ്പോള്‍ അജയ് ദേവ്ഗണായിരുന്നു നായകനായെത്തിയത്.

Drishyam 2 OTT release date: Ajay Devgn, Tabu starrer available free of  cost on Amazon Prime | Details on when and where to watch | Zee Business

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News