ന്യൂഡല്‍ഹി: ഇപ്പോള്‍ വീണ്ടും ലോക് സഭാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 2024 ലെ പോലെ എല്‍ഡിഎഫിന് ഒരു സീറ്റ് ലഭിച്ചേക്കാമെന്ന് ഇന്ത്യാ ടുഡേ-സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. ഇടതു സഖ്യത്തിന്റെ വോട്ട് വിഹിതത്തില്‍ ഇടിവ് സംഭവിച്ചേക്കും.
സംസ്ഥാനത്ത് വോട്ടുവിഹിതം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് നേട്ടം ഉണ്ടാവാമെന്നും സൂചനയുണ്ട് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ വിജയിച്ചപ്പോള്‍ ബി ജെ പി നയിക്കുന്ന എൻ ഡി എ ചരിത്രം സൃഷ്ടിച്ചു.
കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് 18 സീറ്റുകള്‍ നേടി മുന്നിലെത്താനായി. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരുണ്ടായിട്ടും എല്‍ഡിഎഫിന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ.
ബിജെപിയെ ഒരു മൂന്നാം ബദലായി സര്‍വേ വിലയിരുത്തുന്നുണ്ട്. എന്നിരുന്നാലും യുഡിഎഫിനു തന്നെയായിരിക്കും മുന്നിലെത്തുക.
2025 ജനുവരി 2 നും ഫെബ്രുവരി 9 നും ഇടയിലാണ് എല്ലാ ലോക്സഭാ മണ്ഡലങ്ങളിലെയും 125,123 വ്യക്തികളെ ഉള്‍പ്പെടുത്തി സര്‍വേ നടത്തിയത്.
2024-ല്‍ ബിജെപിക്ക് ലഭിച്ച 17 ശതമാനം വോട്ടുവിഹിതം വീണ്ടും തെരഞ്ഞെടുപ്പ് വന്നാല്‍ 7 ശതമാനം കൂടി വര്‍ദ്ധിക്കുമെന്നും സര്‍വേ കാണിക്കുന്നു. എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 2 ശതമാനമായി കുറഞ്ഞേക്കാം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാല്‍, ബിജെപിയുടെ വോട്ട് വിഹിതം 24 ശതമാനവും യുഡിഎഫിന് 42 ശതമാനവും എല്‍ഡിഎഫിന് 30 ശതമാനവും ആയിരിക്കുമെന്ന് സർവെ പ്രവചിക്കുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് യുഡിഎഫിനും എല്‍ഡിഎഫിനും 1, 2 ശതമാനം വീതം വോട്ടുകളില്‍ കുറവുണ്ടാകും.