February 22, 2025 3:30 am

ഡൽഹിയിൽ 150 കോടി ചെലവിട്ട് ആർഎസ്എസ് മന്ദിരം തുറക്കുന്നു

ന്യുഡല്‍ഹി: ഹിന്ദുത്വ ആശയം ഉള്‍ക്കൊള്ളുന്ന 75,000ത്തിലധികം ആളുകളില്‍ നിന്ന് സംഭാവന വാങ്ങി രാജ്യതലസ്ഥാനത്ത് ആര്‍എസ്എസിന് പുതിയ ഓഫീസ്.

‘കേശവ് കുഞ്ച്’ എന്ന പേരിട്ട ഓഫീസിൻ്റെ, ഫെബ്രുവരി 19ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ എന്നിവര്‍ പങ്കെടുക്കും.

RSS unveils Delhi headquarters 'Keshav Kunj' built at ₹150 crore: 3 towers,  hospital, library | Inside details | Latest News India - Hindustan Times

പന്ത്രണ്ട് നിലകളിലായി മുന്നൂറ് മുറികളാണ് ഉള്ളത്. 150 കോടി രൂപ ചെലവിട്ടാണ് ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. 3.75 ഏക്കറില്‍ 5ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ഓഫീസ് രൂപകല്‍പ്പന ചെയ്തത് ഗുജറാത്ത് സ്വദേശിയായ അനൂപ് ദവേയാണ്. ആധുനിക സാങ്കേതിക വിദ്യയും പുരാതന വാസ്തുവിദ്യാരീതികളും സംയോജിപ്പിച്ചാണ് കെട്ടിടം രൂപകല്പന ചെയ്തത്.

കെട്ടിടത്തിലെ മൂന്ന് ടവറുകള്‍ക്ക് സാഥന, പ്രേരണ, അര്‍ച്ചന എന്നിങ്ങനെയാണ് പേരുകള്‍. ഓഫീസിനകത്ത് ആശുപത്രി, ലൈബ്രറി ഉള്‍പ്പടെ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. 135 കാറുകള്‍ പാര്‍ക്ക് ചെയ്യാം, ഭാവിയില്‍ ഇത് 270 കാറുകളായി വികസിപ്പിക്കാാാവും.

RSS' ₹150 crore Delhi headquarters 'Keshav Kunj' has 300 rooms

പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും താമസ സൗകര്യം ഉള്‍പ്പടെ ഇവിടെയുണ്ട്. 2018ല്‍ ആരംഭിച്ച കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത് എട്ടുവര്‍ഷങ്ങള്‍ കൊണ്ടാണ്. പ്രധാന ഓഡിറ്റോറിയത്തിന് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന നേതാവ് അശോക് സിംഗാളിന്റെ പേരാണ് നല്‍കിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News