ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ രാജ്യത്തെ അനധികൃത കുടിയേറ്റം തടയാനുള്ള നടപടികൾ കർശനമാക്കി ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി സർക്കാരും.
അനധികൃതമായി കുടിയേറി, നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്ത് വ്യാപക തിരച്ചിലുകൾ തുടരുകയാണ്. ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്ററുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ.
അനധികൃതമായി ജോലിക്കെത്തുന്നവര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി യുവേറ്റ് കൂപ്പര്‍ പറഞ്ഞു.കൂപ്പറിന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍.
ഇതുവരെ 19,000 ത്തോളം അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്തു.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുടിയേറ്റക്കാരായ 2,580 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ഇതോടെ സുരക്ഷയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവുണ്ടായതായി മാധ്യമങ്ങള്‍ പറയുന്നു.