January 31, 2025 4:38 am

മഹാ കുംഭമേള അപകടം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം

ലഖ്നൗ: മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന്ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

महाकुंभ में कब-कब मची भगदड़| Mahakumbh 2025| Mahakumbh 2025 Update in Hindi| Mahakumbh Bhagdad| Mahakumbh Bhahdad Ka Itihas| Prayagraj Mahakumbh Bhagdad History| Mahakumbh Mela| Kumbh Ka Itihas| Mahakumbh Stampede History| Kumbh ...

വിരമിച്ച ജഡ്ജി ഹര്‍ഷ് കുമാര്‍ നേതൃത്വം നല്‍കുന്ന  ജുഡീഷ്യല്‍  അന്വേഷണ സമിതിയില്‍ മുന്‍ ഡിജിപി: വി. കെ. ഗുപ്ത, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി കെ സിംഗ് എന്നിവരും ഉള്‍പ്പെടുന്നു.

ഇതിനിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ  കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. മരിച്ച 30 പേരില്‍ 25 പേരെ തിരിച്ചറിഞ്ഞു. അറുപത് പേര്‍ക്ക് പരിക്കേറ്റു.

Mahakumbh Stampede: कुंभ में पहले भी हो चुके हैं ऐसे कई हादसे... जानें कब-कब मची भगदड़? - mahakumbh stampede many accidents have happened in kumbh before-mobile

ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്നായ മൗനി അമാവാസി ദിനത്തില്‍ പ്രയാഗ്‌രാജിൽ പുണ്യസ്‌നാനം നടത്താന്‍ നിരവധി തീര്‍ഥാടകര്‍ തിരക്കുകൂട്ടിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെടുന്നതിന് മുമ്പ് പലരും ബാരിക്കേഡുകള്‍ തകർത്തു.

Raebareli police restricts vehicles to Prayagraj after Maha Kumbh incident | India News - Business Standard

ബാരിക്കേഡ് മറികടക്കാന്‍ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നു.സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News