പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 60 പേർ മരിച്ചു. പരിക്കേററ 70 പേരെ ആശുപത്രിയിലേക്ക് മാററി.പുലർച്ചെ 1:30 ഓടെയാണ് അപകടം .
വിശേഷദിവസമായ മൗനി അമവാസിയില്‍ അമൃത് സ്‌നാനം നടത്താന്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിയിരുന്നു.ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത്.
ദേശീയദുരന്തനിവാരണ സേന ഉള്‍പ്പടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. നേരത്തെയും കുഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പുലർച്ചെ ഒന്ന് മുതൽ രണ്ട് വരെ തീർത്ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്രധാനമന്ത്രി നാല് തവണ തന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിലയിരുത്തി എന്നും അദ്ദേഹം വ്യക്തമാക്കി.12 വര്‍ഷത്തിനു ശേഷം നടക്കുന്ന മഹാ കുംഭമേള ജനുവരി 13 നാണ് തുടക്കമായത്. ഫെബ്രുവരി 26 വരെ തുടരും.
കുംഭമേളയ്ക്ക് കോടികൾ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.വിഐപി സന്ദർശനങ്ങൾ, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാർ നടപടി വേണം. .
അപകടത്തിന് പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് പവൻ ഖേരയും രംഗത്തെത്തി. മികച്ച ഭരണാധികാരിക്ക് കുംഭമേളയുടെ ചുമതല നൽകണം.
കുംഭമേളകളിലെ തിക്കിലും തിരക്കിലും നിരവധി തവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.സ്വാതന്ത്ര്യത്തിനു ശേഷം ആദ്യം നടന്ന മേള 1954ല്‍ ആയിരുന്നു. 1954 ഫെബ്രുവരി 3 ന്, മൗനി അമാവാസി ദിനത്തില്‍ അലഹബാദില്‍ (ഇപ്പോള്‍ പ്രയാഗ്രാജ്) നടന്ന കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 800 ഓളം പേര്‍ മരിച്ചിരുന്നൂ.
1986ലെ ഹരിദ്വാര്‍ കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 200 പേരാണ്. അന്നത്തെ യുപി മുഖ്യമന്ത്രി വീര്‍ ബഹദൂര്‍ സിങ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമൊപ്പം ഹരിദ്വാറില്‍ എത്തിയപ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടായത്. വിഐപികള്‍ എത്തിയതോടെ തീര്‍ഥാടകരെ നദിതീരങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞു. ഇതോടെ തിരക്ക് നിയന്ത്രണാതീതമാവുകയായിരുന്നു.
2003ലെ നാസിക്കില്‍ നടന്ന കുംഭമേളയ്ക്കിടെ ഗോദാവരി നദിയില്‍ പുണ്യസ്‌നാനം നടത്താന്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിയതോടെ വലിയ തിരക്കാണ് ഉണ്ടായത്. അന്ന് തിക്കിലും തിരക്കിലുംപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പടെ 39 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2013ല്‍ ഉത്തര്‍പ്രദേശിലെ കുംഭമേളയ്ക്കിടെ ഫെബ്രുവരി 10 ന് അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലം തകര്‍ന്നുവീണ് തിക്കിലും തിരക്കിലും പെട്ട് 42 പേര്‍ മരിക്കുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.